columns

ലോകത്തിലെ ഏറ്റവും വലിയ മഹോത്സവം തലശ്ശേരിയിൽ വച്ച് തന്നെ ഷംസീറിനെ അറിയിക്കും- അദീന ഭാരതി

സ്പീക്കർ എ എൻ ഷംസീറിനെതിരെ സമരം കടുപ്പിക്കാൻ തീരുമാനിച്ച് യുവ മോർച്ച. സ്പീക്കറുടെ മഢലമായ തലശേരിയിൽ തന്നെ കരുത്ത് അറിയിക്കും എന്ന് സൂചിപ്പിച്ച് യുവമോർച്ച സംസ്ഥാന സിക്രട്ടറി അദീന ഭാരതിയുടെ പ്രസ്താവന. ലോകത്തിലെ ഏറ്റവും വലിയ മഹോത്സവം ഏതാണെന്ന് തലശ്ശേരിയിൽ വച്ച് തന്നെ ഷംസീറിനെ ഞങ്ങൾ അറിയിക്കും എന്നാണ്‌ സ്പീക്കറോട് അറിയിക്കുന്നത്

എ എൻ ഷംസീറിനും, പി ജയരാജനുമുള്ള മറുപടി ഓഗസ്റ്റ് 20ന് കേരളത്തിലങ്ങോളമിങ്ങോളമുള്ള കോടിക്കണക്കിനു ഭക്തജനങ്ങൾ നൽകും എന്നും പറയുന്നു. അദീന ഭാരതി യുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്‌. യുവമോർച്ചയും ഹിന്ദു സംഘടനകളും സമരം കടുപ്പിക്കാൻ തീരുമാനിക്കുമ്പോൾ കേസും നടപടിയുമായി പോലീസും രംഗത്ത് വന്നേക്കും. തലസ്ഥാനത്ത് നാമ ജപം നടത്തിയ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്കെതിരേ കേസെടുത്തിരുന്നു. എൻ എസ് എസ് ആഹ്വാന പ്രകാരം സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് നാമ ജപ യാത്രയും മറ്റും നടത്തിയ 1000 പേർക്ക് എതിരേ ആയിരുന്നു കേസെടുത്തത്.

ഓഗസ്റ്റ് 9നു ഹിന്ദു ഐക്യവേദി 3 കേരളത്തിലെ 3 ദേവസ്വം ബോർഡ് ആസ്ഥാനത്തേക്കും മാർച്ച സംഘടിപ്പിച്ചിരിക്കുകയാണ്‌. ഇതിലും ലക്ഷ കണക്കിനു ആളുകൾ പങ്കെടുക്കും എന്നാണറിയുന്നത്

ഇതിനിടെ സ്പീക്കർ എ.എൻ.ഷംസീറിന്റെ ‘മിത്ത്’ പരാമർശവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ, ഗണപതി വിഗ്രഹങ്ങൾക്കു മുന്നിൽനിന്നുള്ള ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന്റെ നടപടി വിവദമായി.

ഒരു യാത്രയുടെ തുടക്കം എന്ന പേരിൽ പോസ്റ്റ് ചെയ്ത ചിത്രത്തെ ചൊല്ലി വിവാദവും ഉയർന്നു കഴിഞ്ഞു.ചിത്രത്തിൽ ഗണപതി മാത്രമല്ല, കൃഷ്ണനും ബുദ്ധനും ഉണ്ടെന്നാണു അവർ വിശദീകരിക്കുന്നത്. ‘മിത്ത്’ വിവാദത്തിൽ പാർട്ടി നിലപാടിനൊപ്പമാണു ജില്ലാ സെക്രട്ടറിയെന്നും അവിചാരിതമായി എടുത്ത ചിത്രം ചിലർ വിവാദമാക്കുകയാണെന്നും അവർ പറഞ്ഞു. യാത്രയിലായതിനാൽ എ.പി.ജയന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

 

Karma News Editorial

Recent Posts

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

4 mins ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

36 mins ago

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

57 mins ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

2 hours ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

2 hours ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

3 hours ago