topnews

ക്ഷേത്ര മുറ്റത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്‌തതിലുള്ള പകപോക്കൽ, 14 കാരനെ കാർ കയറ്റി കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലിൽ കാറിടിച്ച് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് ക്ഷേത്ര മുറ്റത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിലുള്ള പകപോക്കൽ. കൊല്ലപ്പെട്ട ആദി ശേഖറിനോട് പ്രതി പ്രിയരഞ്ജന് മുൻവൈരാഗ്യം ഉണ്ടായിരുന്നു. കുടുംബക്ഷേത്രത്തിന് മുന്നിൽ പ്രതിയായ പ്രിയരഞ്ജൻ മൂത്രമൊഴിക്കുന്നത് കണ്ട ആദി ശേഖർ ഇത് ചോദ്യം ചെയ്യുകയും, മാമ ഇത് ചെയ്യുന്നത് ശെരിയാണോ എന്ന് പറയുകയും ചെയ്‌തിരുന്നു. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.

ക്ഷേത്രമുറ്റത്ത് മൂത്രമൊഴിച്ചത് ചോദ്യംചെയ്‌തതിനാണ് ഈ കുഞ്ഞിനെ ആ ക്രൂരൻ കൊന്നുകളഞ്ഞത്. സംഭവം നടന്ന് പത്തു ദിവസത്തിന് ശേഷമാണ് സംഭവം കൊലപാതകമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. പ്രതി പ്രദേശത്തെ ഗുണ്ടാനേതാവ് പോലെ വിലസുന്ന വ്യക്തിയാണ്. പ്രതിയെക്കുറിച്ച് പ്രതികരിക്കാൻ പോലും പ്രദേശവാസികൾ മടിക്കുന്നഉണ്ടായിരുന്നു.

കുട്ടിയെ അപായപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുകൾ പറഞ്ഞു. ഒളിവിൽ പോയ പ്രിയരഞ്ജനെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണം ഊർജിതമാക്കി. പ്രതിക്കായി നാല് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.ആദി ശേഖറെന്ന പത്താം ക്ലാസുകാരനെ പ്രതി പ്രിയരജ്ഞൻ കാറിടിച്ചു കൊലപ്പെടുത്തിയത് ഓഗസ്റ്റ് 30-നാണ്. സാധാരണ വാഹനാപകടം എന്ന് കരുതിയ കേസിൽ നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങളാണ്.

ഈ ദൃശ്യങ്ങൾ കണ്ടതോടെയാണ് സംശയം ബലപ്പെട്ടത്. അപകടത്തിന് അര മണിക്കൂർ മുമ്പ് കാർ സംഭവസ്ഥലത്തെത്തിയെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കൂട്ടുകാരുമൊത്ത് കളിക്കാനിറങ്ങിയ കുട്ടി തിരിച്ച് വീട്ടിലേയ്‌ക്ക് മടങ്ങാനൊരുങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ മാറിയ അതേ നിമിഷം കാർ സ്റ്റാർട്ടാക്കിയ പ്രതി സൈക്കിളിലിരുന്ന ആദി ശേഖറിനെ ഇടിച്ച് തെറിപ്പിച്ചു.

കഴിഞ്ഞ ഏപ്രിലിൽ വിദ്യാർത്ഥിയും പ്രതിയും തമ്മിൽ തർക്കമുണ്ടായി. ആദി ശേഖറിന്റെ കുടുംബക്ഷേത്രത്തിന് സമീപം പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്‌തെന്നും അത് വൈരാഗ്യത്തിന് കാരണമായെന്നും ബന്ധുകൾ പറയുന്നു. വിഷയം പ്രതിയുമായി താൻ സംസാരിച്ചപ്പോൾ കുട്ടിയെ അപകടപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയെന്നും കുട്ടിയുടെ പിതാവിന്റെ സഹോദരൻ പറയുന്നു.

Karma News Network

Recent Posts

സുരേഷ് ​ഗോപി വാക്ക് പാലിച്ചു, 10 ട്രാൻസ്ജെൻഡർമാർക്ക് ഇന്ന് ലിം​ഗമാറ്റ ശസ്ത്രക്രിയ

വാക്കുകൾ പാലിക്കപ്പെടാനുള്ളതാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ച് സുരേഷ് ഗോപി. സുരേഷ് ​ഗോപിയുടെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്ജെൻഡർമാരുടെ ലിം​ഗമാറ്റ ശസ്ത്രക്രിയ…

10 mins ago

കേരള പോലീസിന്റെ ഈ പോക്ക് ശരിയല്ല, റിട്ട. ഡി സി പി യുടെ ശബ്ദരേഖ

ഒരു പോലീസുകാരനെ വാർത്തെടുക്കുന്ന പരിശീലനം മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള നിലവിലെ സിസ്റ്റത്തിലെ അപാകതകൾ തുറന്ന് കാട്ടുകയാണ്‌ റിട്ട. ഡി…

47 mins ago

ധന്യാ രാജേന്ദ്രൻ ന്യൂസ് മിനുട്സ് ചീഫ് എഡിറ്റർക്കെതിരെ ഐ.ബി അന്വേഷണം,ഇന്ത്യയിൽ അട്ടിമറിക്ക് ക്ക് പണം ഒഴുക്കിയ ജോർജ് സോറസ് പ്രതിനിധി

മലയാളി ധന്യ രാജേന്ദ്രൻ (Dhanya Rajendran Chief Editor The News Minute) (അമേരിക്കൻ ബില്യണർ ജോര്‍ജ് സോറോസിന്റെ ഇന്ത്യയിലെ…

1 hour ago

മേയർ – ഡ്രൈവർ തർക്കം, ഡ്രൈവർ ആംഗ്യം കാണിക്കുന്നത് പുനരാവിഷ്‌കരിച്ചു, തെളിവ് ലഭിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവർ യദുവും തമ്മിലെ തർക്കത്തിൽ മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്.…

2 hours ago

മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം, അച്ചനും മക്കളും ചേർന്ന് അയല്‍വാസിയെ അടിച്ചുകൊന്നു

കണ്ണൂരിൽ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയാണ്…

2 hours ago

മൂത്രം സകലവിധ അസുഖങ്ങൾക്കും കുടിക്കാം, ആശുപത്രിയിൽ കയറിയിറങ്ങേണ്ടതില്ല- കൊല്ലം തുളസി

മൂത്രം സകലവിധ അസുഖങ്ങൾക്കും കുടിക്കാമെന്ന് നടൻ കൊല്ലം തുളസി. ആശുപത്രിയില്‍ കയറി ഇറങ്ങേണ്ട കാര്യമില്ലെന്നും രക്ഷകനായി മൂത്രം ഉള്ളിടത്തോളം കാലം…

3 hours ago