entertainment

ഇന്നും ഞാൻ അനുഭവിക്കുന്ന പല വിഷമങ്ങളും ആട്ടുംതുപ്പും അവഗണനയും ഒരു മനുഷ്യൻ സഹിക്കുന്നതിനും അപ്പുറമാണ്, അമ്മയുടെ ഓർമയിൽ ആദിത്യൻ

സീത എന്ന പരമ്പരയിൽ നിന്നും ആരംഭിച്ച ആ കെമിസ്ട്രി ജീവിതത്തിലേക്ക് പകർത്തിയവരാണ് അമ്പിളി ദേവിയും ആദിത്യനും. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താരം വിശേഷങ്ങളെല്ലാം പങ്കുവെച്ച് ‍‍‍എത്താറുണ്ട്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിനുശേഷമാണ് അമ്പിളി ദേവി ആദിത്യനെ വിവാഹം കഴിക്കുന്നത്. യുവജനോത്സവ വേദിയിൽ നിന്നും അഭിനയത്തിലെത്തിയ അമ്പിളി ദേവി വിവാഹശേഷം ഇടവേളയെടുത്തിരിക്കുകയാണ്. 2019 നവംബർ 25നായിരുന്നു ഇരുവരുടെയും വിവാഹം. നവംബർ 20നാണ് ആൺകുഞ്ഞിന് ജന്മം നൽകുന്നത്. അമ്പിളി ദേവിക്ക് ആദ്യ വിവാഹത്തിലും ഒരു മകൻ ഉണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരം അമ്മയെ കുറിച്ചുള്ള ഓർമ്മയിൽ പങ്ക് വച്ച വാക്കുകളാണ് ഇപ്പോൾ വൈറൽ ആകുന്നത്.

വാക്കുകൾ ഇങ്ങനെ,

എന്റെ ‘അമ്മ’ എന്നെ വിട്ടുപൊയിട്ടു ഇന്നെക്കു 7 വർഷം തികയുന്നു ഇന്നലെ എനിക്ക് വളരെ വേണ്ടപ്പെട്ട ചേച്ചി എന്നോട് പറഞ്ഞു അമ്മയും അച്ഛനും നമുക്കു പ്രിയപ്പെട്ടവർ അത് ആരായാലും നമ്മളെ വിട്ടുപോയാൽ അത് എത്രകാലം കഴിഞ്ഞാലും നമുക്കു അത് തീരാദുഃഖമാണെന്ന് സത്യമാണ് കേട്ടോ കാരണം ആ തീയതി അടുത്ത് വരുമ്പോൾ എനിക്ക് ഒരു ഒറ്റപ്പെടലും ഭയം ഒക്കെ തുടങ്ങും അപ്പോൾ അറിയാതെ ദേഷ്യം വരും ആരുമില്ല എന്നതോന്നൽ ഉണ്ടാകും എല്ലാവരും പറ്റിക്കുവാനെന്നു തോന്നും അത് ഈ കൊല്ലവും സംഭവിച്ചു കാരണം ‘അമ്മ എന്നെ വിട്ടുപോയ ആ സമയം മുതൽ ഞാൻ മനസ്സിലാക്കി തുടങ്ങി ഞാൻ എന്റേത് എന്ന് കണ്ടവർ എല്ലാം എന്റെ ശത്രുക്കൾ ആയിരുന്നു എന്ന്

അമ്മേടെ സ്ഥാനത്തു പലരെയും ഞാൻ കണ്ടു നോക്കി ആരുടെയും കുറ്റമല്ല എനിക്ക് അതിലൊന്നും തൃപ്തി കാണാൻ സാധിച്ചില്ല കാരണം പറയാൻ വാക്കുകളില്ല അത്ര പാവമായിരുന്നു എന്റെ അമ്മ കഴിഞ്ഞ 7 വർഷം എന്റെ ജീവിതം കടന്നുപോയത് ഈശ്വര ആർക്കും ഉണ്ടാകരുതേ ആ അവസ്ഥ എന്നാണ് പ്രാർത്ഥന,എല്ലാം അറിഞ്ഞു ഒറ്റപ്പെടൽ വിശപ്പ് ആട്ടുംതുപ്പും പടിയിറക്കിവിടൽ ദാരിദ്ര്യം കള്ളപ്പേര് അങ്ങനെ പലതും
ഇന്നും ഞാൻ അനുഭവിക്കുന്ന പല വിഷമങ്ങളും ആട്ടുംതുപ്പും അവഗണനയും ഒരു മനുഷ്യൻ സഹിക്കുന്നതിനും അപ്പുറമാണ്,ഇന്നും ഞാൻ എന്റേത് എന്ന് കരുതുന്നവരാണ് എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് എല്ലാത്തിനും ഒരു ദിവസമുണ്ട് മറുപടിക്കും ഒരു ദിവസമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ്, ഞാൻ ആത്മാർത്ഥമായി ചിരിച്ചിട്ട് എനിക്ക് തോന്നുന്നു 7 വർഷമായി,പക്ഷെ എനിക്ക് 100 ശതമാനം ഉറപ്പുണ്ട് അതിൽ നിന്നൊക്കെ ഞാൻ കരകയറുമെന്നു കാരണം എന്റെ അമ്മയ്ക്കു ഇതൊന്നും അധികം കാണാൻ പറ്റില്ല കാരണം അമ്മ ഉള്ളപ്പോൾ ഇങ്ങനെ ഒന്നും അല്ലായിരുന്നു എന്റെ ജീവിതം☺️

എവിടെയും എന്നെ തളർത്തിയില്ല കാരണം എന്നെ തളർത്തിയവർ പലരും എന്റെ പ്രിയപ്പെട്ടവർ ആണ് അതൊക്കെ എനിക്ക് ഒരു ഷോക്ക് ആയിരുന്നു‌.ഞാൻ എന്റെ പ്രിയപെട്ടവരോട് പറയും എന്നെ കൃത്യമായി അറിയുന്നത് എന്റെ അമ്മയ്ക്കും എന്റെ കാറിന്റെ സ്റ്റീയറിങ്ങിനും ആണെന്ന് വേറേ ഒന്നുമല്ല ആരും അറിയാതെ ഞാൻ വിഷമങ്ങൾ സംസാരിക്കുന്നതും പൊട്ടിക്കരയുന്നതും ഒക്കെ എന്റെ യാത്രയിലാണ്.ഇന്നും ഞാൻ കുറേ സങ്കടങ്ങൾ ആരും അറിയാതെ കൊണ്ടുപോകുന്നുണ്ട് ആരോടും ഞാൻ ഒന്നും പറയാറില്ല’അമ്മ പറയും അവന് ദേഷ്യം വന്നാൽ അവൻ കുറേ ബഹളം വയ്ക്കും അതുകഴിയുമ്പോൾ അത് തീർന്നു പക്ഷെ പലരും അത് മനസ്സിലാക്കാതെ പോയി.എന്റെ അമ്മപോയ ശേഷം എന്നെ ഒരുപാടു ആളുകൾ സഹായിച്ചട്ടുണ്ട് സ്നേഹിച്ചട്ടുണ്ട് അവരോടു എല്ലാം ഈശ്വരന്റെ സ്ഥാനത്തു കണ്ടു

എല്ലാവർഷവും എന്നെ രണ്ടുപേർ വിളിക്കും കന്യാ ചേച്ചിയും പ്രവീൺ ഇറവങ്കരയും ഇവർ രണ്ടുപേരും എന്റെ അമ്മേ കണ്ടട്ടുമില്ല കണ്ടു സഹായങ്ങൾ വാങ്ങിയവരുണ്ട് പോട്ടെ ഇന്നലെയും വിളിച്ചു ചേച്ചിയും ചേട്ടനും അമ്പിളി വിളിച്ചു സമാധാനമായി ഇരിക്കാൻ പറഞ്ഞു മക്കളെ കാണിച്ചു ഇന്നലെ വൈകുന്നേരം ആയപ്പോൾ വെപ്രാളമായി അമ്മയ്ക്കു മാല ഇട്ടു വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചു,കുറച്ചു കഴിഞ്ഞു ഇറങ്ങി കുറച്ചു ഡ്രൈവ് ചെയ്തു കുറേ ആയപ്പോൾ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തിനെ വിളിച്ചു ഞാൻ അങ്ങോട്ട് വരുവാണെന്നു പറഞ്ഞു കുറച്ചു നേരം ഇരുന്നു സംസാരിച്ചു അമ്മേ കുറിച്ചായിരുന്നു അധികനേരവും സംസാരം, കുറച്ചു കഴിഞ്ഞു ഭക്ഷണം പേരിനു കഴിച്ചു കിടന്നു പക്ഷെ ഉറങ്ങിയില്ല ഉറക്കം വന്നില്ല കാരണം ഈ സമയം എന്റെ അമ്മ പുതുവർഷം കഴിഞ്ഞു 2013 ജനുവരി 2 വെളുപ്പിനെ 2 മണിക്കായിരുന്നു അമ്മ പോയത് എനിക്ക് ഇന്നും ഒരു ഭയമാണ് ഈ ദിവസം കുറേ സ്നേഹിച്ചു ഒരുപാടു സ്നേഹം ബാക്കിവെച്ചു എന്റെ ‘അമ്മ പോയിട്ടു ഇന്നെക്കു 7 വർഷം എന്ത് വേഗത്തിലാണ് അല്ലെ പോയത് 7 വർഷം എന്റമ്മോ കുറച്ചു പെട്ടന്ന് ആയിപോയി കെട്ടോ എന്റെ അമ്മെ കണ്ടും സ്നേഹിച്ചും കൊതി തീരത്തെ ആണ്‌ വിട്ടു പോയത് കെട്ടോ ഉടനെ കാണാം ഉമ്മ്മാാാാാാാാാാാാാാാാ

Karma News Network

Recent Posts

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

4 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

29 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

44 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 hour ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

2 hours ago