national

PFI വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ പാകിസ്ഥാനി, പ്രവർത്തനം സിമി സ്റ്റൈലിൽ PFI WhatsApp group

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ പാകിസ്ഥാനി. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) ഉദ്യോഗസ്ഥര്‍ ആണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയിരിക്കുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായഈ പാകിസ്ഥാനി ഇന്ത്യയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിട്ടതായി ഉദ്യോഗസ്ഥര്‍ പറയുന്നു. നിരോധിത സംഘടനയായ സിമിയുടെ മാതൃകയിലാണ് PFI അംഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നതും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രസ്തുത വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള ആളുകളുണ്ടെന്നും മറ്റു ഗ്രൂപ്പുകളിലേക്ക് ലിങ്കുകളുള്ള ഈ ഗ്രൂപ്പില്‍ 175 ലധികം അംഗങ്ങളുണ്ടെന്നുമാണ് എടിഎസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. അംഗങ്ങളില്‍ പലരും വിദേശ രാജ്യങ്ങളിലേക്ക് പോകുകയും വിദേശത്ത് നിന്ന് ഒന്നിലധികം സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തിട്ടുള്ളവരാണ്. നിലവില്‍ കണ്ടെത്തിയ വസ്തുതകള്‍ക്കുമേല്‍ അന്വേഷണം നടക്കുകയാണെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

സെപ്റ്റംബര്‍ 22 ന് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ അഞ്ച് അംഗങ്ങൾക്കുള്ള തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), മഹാരാഷ്ട്ര എടിഎസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. നിരോധിത സംഘടനയ്‌ക്കെതിരെ രാജ്യവ്യാപക പരിശോധനയും നടത്തിയിരുന്നതാണ്.

മാലേഗാവ്, കോലാപൂര്‍, ബീഡ്, പൂനെ എന്നിവിടങ്ങളില്‍ നിന്നാണ് അഞ്ച് പേരെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌ക്, ലാപ്ടോപ്പുകള്‍, ബാങ്ക് രേഖകള്‍ എന്നിവ അന്വേഷണത്തിനായി പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ സംശയാസ്പദമായ ഇടപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, പ്രതികളിലൊരാള്‍ ഐടി എഞ്ചിനീയറാണെന്നും ഇയാള്‍ ജോലിക്കായി വിദേശത്തേക്ക് പോകാറുണ്ടെന്നും മറ്റൊരാള്‍ മൗലാനയാണെന്നും തീര്‍ത്ഥാടനത്തിന് പോകാറുണ്ടെന്നുമാണ് പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയിൽ പറഞ്ഞത്. മാലേഗാവ് സ്വദേശി മൗലാന സൈഫുറഹ്‌മാന്‍ സയീദ് അഹമ്മദ് അന്‍സാരി (26), പൂനെ സ്വദേശികളായ അബ്ദുല്‍ ഖയ്യൂം ബദുല്ല ഷെയ്ഖ് (48), റാസി അഹമ്മദ് ഖാന്‍ (31), ബീഡില്‍ നിന്നുള്ള വസീം അസിം എന്ന മുന്ന ഷെയ്ഖ് (29), കോലാപൂരില്‍ നിന്ന് മൗലാ നസീസാബ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Karma News Network

Recent Posts

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

14 mins ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

31 mins ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

42 mins ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

1 hour ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

1 hour ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

2 hours ago