kerala

ഹൈറിച്ച് തട്ടിപ്പ്, പ്രതികളേ പൂട്ടാൻ അഡ്വ.ആളൂർ കളത്തിലിറങ്ങി, ശ്രീന പ്രതാപൻ 10 കോടി നല്കണം

അഡ്വ ആളൂർ ഹൈറിച്ച് തട്ടിപ്പുകാർക്കെതിരെ നിയമ നടപടിക്ക്. കുപ്രസിദ്ധ വക്കീൽ എന്ന് മാത്രം വിളിക്കുന്ന അഡ്വ ആളൂർ ആലുവയിലെ 5 വയസുകാരിയുടെ പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുത്ത ശേഷം ഇപ്പോൾ മറ്റൊരു ജനകീയ വിഷയത്തിൽ കൂടി നിയമ പോരാട്ടത്തിനിറങ്ങുന്നു.ഹൈറിച്ചിനെതിരേ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടി.അഡ്വ ബി എ ആളൂരാണ്‌ ഹൈറിച്ച് കമ്പിനിക്കും ഹൈറിച്ച് ഉടമ ശ്രീനാ പ്രതാപനും എതിരായ നിയമ നടപടികൾക്ക് നോട്ടീസ് നല്കിയിരിക്കുന്നത്.

ഹൈറിച്ച് എന്ന തട്ടിപ്പ് സ്ഥാപനത്തിന്റെ വസ്തുതകൾ ആദ്യം മുതൽ പുറം ലോകത്തേക്ക് എത്തിച്ചപ്പോൾ കർമ്മ ന്യൂസിനെതിരേ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റുകളും വീഡിയോകളും ഇറക്കിയ ഹൈറിച്ച് ഉടമ ശ്രീനാ പ്രതാപനെതിരെയും ഹൈറിച്ച് കമ്പിനിക്കെതിരേയും ആണ്‌ നടപടി.ശ്രീനാ പ്രതാപൻ ഹൈറിച്ചിന്റെ ഉടമയും സി ഇ ഒയും എം ഡി കൂടിയായ കെ ഡി പ്രതാപന്റെ ഭാര്യയുമാണ്‌.

ഹൈറിച്ച് തട്ടിപ്പ് സ്ഥാപനം ആണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും ആരും പണം നിക്ഷേപിക്കരുത് എന്നും സമൂഹത്തിനു അപകടം ഒഴിവാക്കാൻ കർമ്മ ന്യൂസ് മുന്നറിയിപ്പ് നല്കിയിരുന്നു. തുടർന്ന് ഇതിന്റെ ഉടമയേ പല വട്ടം പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടതും പുറത്ത് കൊണ്ടുവന്നിരുന്നു. ഹൈറിച്ച് നടത്തിയ സമാനമായ 4 തട്ടിപ്പ് കേസുകളും അവയുടെ പോലീസ് എഫ് ഐ ആറും കർമ്മ ന്യൂസ് പുറത്ത് വിട്ടിരുന്നു. ഹൈറിച്ച് ഉടമകൾ ഹൈക്കോടതിയിൽ മുൻ കൂർ ജാമ്യം നല്കി എന്നും അറസ്റ്റ് ഭയന്ന് ഒളിവിൽ പോയി എന്നും റിപോർട്ട് ചെയ്തിരുന്നു.

കൂടാതെ ഹൈറിച്ച് കേസിലെ സി ബി ഐക്ക് ലഭിച്ച പരാതിയുടെ വിശദാംശങ്ങളും കർമ്മ ന്യൂസ് പുറത്ത് വിട്ടു. ഇ ഡിക്ക് ലഭിച്ച പരാതിയും അതിന്റെ നടപടികളും കർമ്മ ന്യൂസ് പുറത്ത് വിട്ടിരുന്നു. തുടർന്ന് ഇതെല്ലാം അക്ഷരം പ്രതി സത്യം ആയിരുന്നു എന്ന് പിന്നീട് ഹൈറിച്ചിൽ പണം നിക്ഷേപിച്ചവർക്ക് ബോധ്യമാവുകയായിരുന്നു. വാർത്തകൾ വന്നപ്പോൾ നിക്ഷേപകരേ പിടിച്ച് നിർത്താൻ കർമ്മ ന്യൂസിനെതിരേ അപകീർത്തികരമായ പോസ്റ്റുകൾ ശ്രീനാ പ്രതാപൻ നടത്തി.

ഇതിനിടെ ഹൈറിച്ചിനെതിരായ നിയമ നടപടികൾക്ക് ജനങ്ങൾക്ക് വേണ്ടി അഡ്വ ആളൂർ നേതൃത്വം നല്കും എന്നും അറിയിച്ചിട്ടുണ്ട്. തട്ടിപ്പ് സ്ഥാപനക്കാർ ക്രിപ്റ്റോ കറൻസി വഴി പണം വിദേശത്തേക്ക് കടത്തി ജനങ്ങളേ പറ്റിക്കുകയായിരുന്നു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസാണിത്., രാജ്യത്തിന്റെ സംബദ് വ്യവസ്ഥയേ തകർക്കാൻ രാജ്യ വിരുദ്ധരുമായി ചേർന്ന് പ്രവർത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് എൻ ഐ എ അന്വേഷണത്തിനും നീക്കങ്ങൾ തുടരുകയാണ്‌. ഹൈക്കോടതിയിൽ ഹൈറിച്ചിനെതിരേ നിയമ നടപടികൾ സ്വീകരിക്കും എന്നും അഡ്വ ആളൂർ പറയുന്നു

അഡ്വ ആളൂർ ഹൈറിച്ച് ഉടമ ശ്രീനാ പ്രതാപന്‌ അയച്ച് നോട്ടീസിന്റെ ചുരുക്ക രൂപം. താങ്കളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട്   താങ്കൾ താങ്കളുടെ കസ്റ്റമേഴ്സിനെയും, കേന്ദ്ര – സംസ്ഥാന ഗവണ്മെന്റുകളെയും വഞ്ചിക്കുകയായിരുന്നു.  എന്റെ കക്ഷി എന്നോട് അറിയിച്ചത് പ്രകാരം താങ്കളും, താങ്കളുടെ ഹൈ റിച്ച് എന്ന കമ്പനിയും കേന്ദ്ര – സംസ്ഥാന സർക്കാരുകളെയും, പൊതുജനതേയും ഉപയോഗിച്ചുകൊണ്ട് കോടികണക്കിന് രൂപയുടെ കുമ്പകോണം / തിരുമറി ഇപ്പോൾ പല അന്വേഷണ ഏജൻസികളും ഇൻവെസ്റ്റിഗേഷൻ നടത്തിവരുന്നതായി അറിഞ്ഞു.കർമ്മ ന്യൂസിലൂടെ ഈ കാര്യങ്ങൾ പ്രക്ഷേപണം ചെയ്യുകയും പിന്നീട് മറ്റുള്ള മാധ്യമങ്ങളിൽ ഇതേ വസ്തുതകൾ വാർത്തയാവുകയും ചെയ്തു.തുടർന്ന് എന്റെ കക്ഷി ഈ വ്യാജ വാർത്ത പിൻവലിക്കുന്നതിനുവേണ്ടി ഒരു വൻതുക ആവശ്യപ്പെടുകയും ചെയ്തു എന്ന് പറഞ്ഞു മോശമായ രീതിയിൽ ഹൈറിച്ച് ഉടമ ശ്രീനാ പ്രതാപൻ ഫേസ്ബുക്കിലും മറ്റും പോസ്റ്റുകൾ ഇറക്കുകയും ചെയ്തു.

കർമ്മ ന്യുസിന്റെ രാജ്യാന്തര പ്രേക്ഷകരും, എന്റെ കക്ഷിയുടെ സുഹൃത്തുക്കളും ബന്ധുക്കളും രാജ്യത്തിന്റെ അകത്തും പുറത്തും നിന്ന് താങ്കൾ നടത്തിയ വാർത്താപ്രചരണം കേട്ട് എന്റെ കക്ഷിയെ വിളിക്കുകയും, അപകീർത്തിപരമായി ചോദ്യം ചെയ്യുകയുമുണ്ടായി.എന്റെ കക്ഷിക്കുമേലുള്ള വിശ്വാസവും, മാന്യതയും ഇടിച്ച് താഴ്ത്തും വിധം അടിസ്ഥാനരഹിതവും,അപകീർത്തിപെടുത്തുനതുമായ കുപ്രചരണങ്ങൾ എന്റെ കക്ഷിക്കെതിരെ ശ്രീനാ പ്രതാപൻ ഉന്നയിച്ചതിന്റെ ഭാഗമായി ശ്രീനാ പ്രതാപനും ഹൈറിച്ച് കമ്പിനിയും എന്റെ കക്ഷിക്ക്‌ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥ മാണ്.

എന്റെ കക്ഷിക്ക്‌ നോട്ടീസിൽ പറഞ്ഞ കാരണങ്ങൾ കണക്കിലെടുത്ത് താങ്കൾ പ്രവർത്തിച്ച നിയമവിരുദ്ധമായ കുറ്റകൃത്യങ്ങൾ നാച്ചുറൽ ജസ്റ്റിസിന് എതിരായതിനാലും ശ്രീനാ പ്രതാപൻ എന്ന നിങ്ങളോട് യാതൊരു ദയയും സഹിഷ്ണുതയും കാണിക്കേണ്ട കാര്യമില്ല.താങ്കളുടെ വ്യക്തിഹത്യാ പരമായ വാക്കുകളും, പ്രവർത്തികളും എന്റെ കക്ഷിക്ക്‌ വലിയ ദുഃഖവും, മനസ്സിക പിരിമുറുക്കവും ഉണ്ടാക്കുകയും സമൂഹത്തിൽ ലജ്ജാകരമായി ഇകഴ്ത്തി കാണിക്കുകയും ചെയ്തത്തിന്റെ പരിണാമമായി എന്റെ കക്ഷിക്ക്‌ നഷ്ടപരിഹാരതുകയായി പത്തുകോടി രൂപയും, നോട്ടീസ് ചാർജ്ജായ അൻപതിനായിരം രൂപയും താങ്കളുടെ അക്കൗണ്ടിൽ നിന്ന് നൽകേണ്ടതാകുന്നു

karma News Network

Recent Posts

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

11 mins ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

38 mins ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

1 hour ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

1 hour ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

1 hour ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

1 hour ago