kerala

അസി. പ്രോസിക്യൂട്ടർ അഡ്വ. അനീഷ്യയുടെ മരണം, സഹപ്രവർത്തകർക്കെതിരെ ആത്മഹ്യതാ പ്രേരണ കുറ്റം ചുമത്തി

കൊല്ലം: പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.അനീഷ്യയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് ആത്മഹത്യാ പ്രേരണ കുറ്റവും ചേര്‍ത്തു. ഓഫീസിലെ സഹപ്രവർത്തകരുടെയും മേൽ ഉദ്യോഗസ്ഥന്റെയും പരിഹാസവും അവഹേളനവും സഹിക്കാൻ കഴിയാതെയാണ് അനീഷ്യ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. സഹപ്രവർത്തകർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ക്രൈംബ്രാഞ്ച് ചുമത്തിയിട്ടുണ്ട്.

നേരത്തേ ലോക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. ഓഫീസിലെ സഹപ്രവര്‍ത്തകര്‍ പരസ്യമായി അവഹേളിക്കുകയാണെന്ന് മരിക്കും മുമ്പ് അനീഷ്യ ഓഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ജോലി സ്ഥലത്ത് സമ്മര്‍ദ്ദമുണ്ടെന്നും ജീവിതം മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെന്നും ഓഡിയോ സന്ദേശത്തില്‍ അനീഷ്യ പറയുകയുണ്ടായി.

അനീഷ്യ മരണപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും സഹപ്രവർത്തകർക്കെതിരെ പൊലീസ് മറ്റു വകുപ്പുകൾ ചേർത്ത് നടപടികൾ സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്ന് റിപ്പോർട്ടുകൾ പരിശോധിച്ച ക്രൈംബ്രാഞ്ച് സഹപ്രവർത്തകർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പരവൂർ കോടതിയിൽ രേഖകൾ സമർപ്പിച്ചു.

karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

55 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

1 hour ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago