കഴിഞ്ഞദിവസം നടന് ഷമ്മി തിലകനെതിരെ നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഷമ്മി തിലകന് നാട്ടുകാര്‍ക്ക് ശല്യമാണെന്നും താന്‍ ബ്ലോക്ക് ചെയ്തെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗണേഷ് കുമാര്‍ കള്ളം പറയുകയാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ. ബോറിസ് പോള്‍.
ഗണേഷിന്റേത് പച്ചക്കള്ളം എന്നും നാട്ടുകാരുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തിയ സമീപത്തെ ഷോപ്പിംഗ് മാളുകാരനാണ് ഷമ്മി തിലകന് ശല്യമായതെന്നും അഡ്വ ബോറിസ് പോള്‍ പറയുന്നു.
അഡ്വ ബോറിസ് പോള്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ, ഗണേഷിന്റേത് പച്ചക്കള്ളം! സത്യം ഷമ്മിക്കൊപ്പം! ഷമ്മി തിലകന് നാട്ടുകാര്‍ക്ക് ശല്യമെന്ന ഗണേഷ്കുമാറിന്റെ വാക്കുകള്‍ പച്ചക്കള്ളം! ശരിയാണ്…..
ഷമ്മി തിലകന് ശല്യമായിരുന്നു. നാട്ടുകാര്‍ക്കല്ല! പിന്നെ ആര്‍ക്കാണ് ശല്യം? നാട്ടുകാരുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തിയ സമീപത്തെ ഷോപ്പിംഗ് മാളുകാരന്. മാളുകാരനെതിരെ നടപടിക്ക് മടിച്ച കൊല്ലം കോര്പ്പറേഷന്. മാളുകാരനെതിരെ നടപടിയെടുക്കാത്ത മലിനീകരണ നിയന്ത്രണ ബോര്‍ഡിന്. മാളുകാരനെതിരെ കേസെടുക്കാതിരുന്ന പോലീസിന്. മാളുകാരന് വേണ്ടി ഷമ്മിക്കും മൈനറായിരുന്ന മകനുമെതിരെ കള്ളക്കേസ് എടുത്ത പോലീസിന്.
അങ്ങനെ നിയമലംഘനം നടത്തിയവര്‍ക്കെല്ലാം ഷമ്മി ശല്യം തന്നെയായിരുന്നു. പിന്നെ നാട്ടുകാര്‍…. ആ പ്രദേശത്ത് ആകെ ഒന്‍പത് കുടുംബങ്ങള്‍. അവരും ഷമ്മിയും ഒന്നിച്ച് നിന്നാണ് മാളുകാരനെതിരെ കേസുകള്‍ നടത്തി വിജയിച്ചത്. അതുകൊണ്ട് ഞാന്‍ ഉറപ്പിച്ച് പറയുന്നു. ഗണേശന് പറഞ്ഞത് പച്ചക്കള്ളം! സത്യം ഷമ്മിക്കൊപ്പം…
ഇതൊക്കെ തനിക്കെങ്ങനെയറിയാം എന്ന് എന്നോട് ചോദിച്ച് സമയം കളയണ്ട… ആ കേസുകളില്‍ ഷമ്മി തിലകന്റെയും മലയാളത്തിന്റെ മഹാനടനായ സുരേന്ദ്രനാഥ തിലകന്റേയും വക്കാലത്ത് എനിക്കായിരുന്നു.
തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന് കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…