trending

സ്ത്രീവിരുദ്ധ കോമഡികളുടെ കാലം കഴിഞ്ഞു, ദിലീപിനെതിരെ ഹരീഷ് വാസുദേവന്‍

ദിലീപ് സിനിമകള്‍ക്കെതിരെ വിമര്‍ശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. നല്ല ഹാസ്യവുമായി പുതിയ പിള്ളേര്‍ സിനിമ എടുക്കുന്നു. എന്നാല്‍ ഇപ്പോഴും ദിലീപിന്റെ നിലവാരം നോക്കൂ എന്നാണ് ഫേസ്ബുക്കിലൂടെയുള്ള വിമര്‍ശനം..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പണ്ടൊരു ഇന്റര്‍വ്യൂവില്‍ ശ്രീനിവാസന്റെ ഒരു ഡയലോഗുണ്ട് ‘ഞാന്‍ ചെയ്ത നൂറു പടങ്ങളല്ല, നിലവാരമില്ലെന്നു കണ്ടു ചെയ്യാതെ വിട്ട ആയിരം പടങ്ങളാണ് മലയാള സിനിമയയ്ക്കുള്ള എന്റെ ശരിയായ സംഭാവന’ എന്ന്. അതുപോലെയാണ് കഴിഞ്ഞ 10 വര്‍ഷമായുള്ള ദിലീപ് പടങ്ങള്‍. ദിലീപിന്റെ കോക്കസ് മാത്രമായി സിനിമാലോകം കീഴടക്കിയ ആ കാലത്തെ പടങ്ങളുടെ നിലവാരം നോക്കൂ. ദിലീപിന്റെ സിനിമകള്‍ കാണാതെ ആ പടങ്ങള്‍ പൊട്ടി പൊട്ടിച്ചാണ് നല്ല ഹാസ്യവുമായി പുതിയ കുറെ പിള്ളേരു വന്നതും, പുതിയ അഭിനയതാക്കള്‍ വന്നതും, പരീക്ഷണങ്ങള്‍ പിന്തുണയ്ക്കാന്‍ പുതിയ നിര്‍മ്മാതാക്കള്‍ വന്നതും, അതുവഴിയാണ് മലയാളത്തിനു കുറെ നല്ല സിനിമകള്‍ കിട്ടിയതും പൊതുവില്‍ മലയാള സിനിമയുടെ, പ്രത്യേകിച്ചും ഹാസ്യത്തിന്റെയും കുടുംബചിത്രങ്ങളുടെയും നിലവാരം ഉയര്‍ന്നതും…

ദിലീപിന്റെ കാലത്തെ വളിച്ച ഡബിള്‍മീനിങ് സ്ത്രീവിരുദ്ധ കോമഡികളില്‍ ചവുട്ടി വീണ മലയാള സിനിമ എണീറ്റ് നടക്കാന്‍ തുടങ്ങിയത് ദിലീപ് എന്ന വന്‍മരം വീണതുകൊണ്ട് അല്ലേ? എത്ര ഊര്‍ജ്ജസ്വലമാണ് ഇന്ന് ചെറുപ്പക്കാരുടെ പടങ്ങള്‍ എന്നാലിപ്പോഴും ദിലീപിന്റെ നിലവാരം നോക്കൂ.
അതുകൊണ്ട് കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ നമ്മള്‍ പ്രേക്ഷകര്‍ കാണാതെവിട്ട ഓരോ ദിലീപ് സിനിമയുമാണ് നല്ല മലയാളം സിനിമകള്‍ക്കുള്ള നമ്മുടെ ഓരോരുത്തരുടെയും സംഭാവന.

Karma News Network

Recent Posts

ക്യാമറയും കൊണ്ട് ഒളിഞ്ഞ് നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കെതിരെ വിനായകന്‍

യാത്രാ വിവരണങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. ഇപ്പോഴിതാ സന്തോഷ് ജോർജ് കുളങ്ങരയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ…

3 mins ago

സിദ്ധാർത്ഥൻ്റെ മരണം, സിബിഐ കേസിൽ 13 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ 13 പ്രതികളുടെ ജാമ്യാപേക്ഷ…

41 mins ago

സൈബർ മനോരോഗികളുടെ കരുതലിന്റെ പരിണിതഫലം, രമ്യയുടെ മരണത്തിൽ കുറിപ്പുമായി ആര്യ രാജേന്ദ്രൻ

ചെന്നൈയിൽ നാലാം നിലയിൽ നിന്നും വീണിട്ടും രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ…

1 hour ago

യുവതിയും ഒന്നര വയസ്സുകാരിയും മരിച്ച സംഭവം, ഭർതൃ സഹോദരനും അമ്മയും അറസ്റ്റിൽ

തൃശൂർ മണലൂരിൽ യുവതിയേയും ഒന്നര വയസ്സുകാരിയായ മകളേയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർതൃ സഹോദരനും അമ്മയും അറസ്റ്റിൽ.…

2 hours ago

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

10 hours ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

11 hours ago