Categories: kerala

ലുലുഗ്രൂപ്പിനു തമിഴ്നാട്ടിൽ തിരിച്ചടി, കാലുകുത്തിക്കില്ലെന്ന് എ ഐ എ ഡി എം കെ

ലുലുഗ്രൂപ്പിനെ തമിഴ്നാട്ടിൽ കാലുകുത്തിക്കില്ലെന്ന് പരസ്യ പ്രഖ്യാപനവുമായി തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ. തമിഴ്നാട്ടിൽ മാൾ തുടങ്ങാൻ പദ്ധതിയിട്ട എം എ യൂസഫലിക്കും ലുലു ഗ്രൂപ്പിനും തിരിച്ചടി നല്കിയിരിക്കുന്നത് പ്രതിപക്ഷമായ എഐഎഡിഎംകെ യാണ്‌. 3500 കോടി രൂപയുടെ വൻ മാൾ പണിയാൻ തമിഴ്നാട്ടിൽ ലുലു ഗ്രൂപ്പ് കഴിഞ്ഞ ദിവസമായിരുന്നു വൻ പ്രഖ്യാപനം നടത്തിയത്. മൾട്ടി ഷോപ്പിങ്ങ് മാളും, ഫുഡ് സ്റ്റാളുകളും ലൊജിസ്റ്റിക് പാർക്കും എല്ലാം ഇതോടെ പ്രതിസന്ധിയിലായി. ലുലുവിനെ കാലുകുത്താൻ അനുവദിക്കില്ലെന്ന് വലിയ രീതിയിൽ പ്രതിരോധിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമാണ്‌ തമിഴ്നാട്. ലുലു ഗ്രൂപിനാവട്ടേ ബിജെപിയെ വരെ തമിഴ്നാട്ടിൽ പാട്ടിലാക്കാൻ ആയെങ്കിലൂം എ ഐ എ ഡി എം കെ ഉയർത്തുന്ന പ്രതിരോധം മറികടക്കാൻ ആകുമോ എന്ന് കാത്തിരുന്ന് കാണണം. ഏതാനും മാസം മുമ്പാണ്‌ ലുലു ഗ്രൂപ്പ് 2000 കോടി രൂപയുടെ മാൾ കേരളത്തിലെ തിരുവന്തപുരത്ത് തുടങ്ങിയത്. തുടർന്ന് മാസങ്ങൾക്കുള്ളിൽ തന്നെ 3500 കോടിയുടെ നിക്ഷേപം തമിഴ്നാട്ടിൽ ഇറക്കുമ്പോൾ ലുലു ഗ്രൂപിന്റെ സാമ്പത്തിക ഉറവിടവും അന്വേഷിക്കണം എന്നും ഇപ്പോൾ എതിർപ്പുമായി വന്നിട്ടുള്ള എ ഐ എ ഡി എം കെ പറയുന്നു.

മൾട്ടിനാഷണൽ കമ്പനിയായ ലുലു ഗ്രൂപ്പിനെ തമിഴ്‌നാട്ടിലേക്ക് കടക്കാൻ എഐഎഡിഎംകെ അനുവദിക്കില്ലെന്ന് എഐഎഡിഎംകെ ജോയിന്റ് കോ-ഓർഡിനേറ്റർ എടപ്പാടി കെ പളനിസ്വാമി യുടെ പ്രഖ്യാപനം ഇപ്പോൾ തമിഴ്നാട്ടിൽ വൈറലായി മാറി. 15 ലക്ഷത്തിലധികം വരുന്ന തമിഴ് കച്ചവടക്കാരുടെ പിന്തുണയും ഈ പ്രഖ്യാപനത്തിനുണ്ടായിട്ടുണ്ട്.വ്യാഴാഴ്ച ചെന്നൈയിൽ നടന്ന 39-ാമത് തമിഴ്‌നാട് വണിഗർഗൽ മഹാജന സംഗമത്തിൽ സംസാരിക്കവെയാണ്‌ എടപ്പാടി കെ പളനി സ്വാമി ലുലു ഗ്രൂപ്പിനെതിരേ ഭീഷണി മുഴക്കിയത്. വ്യാപാരികളുടെ അഭ്യർത്ഥന മാനിച്ച് കടകൾ രാത്രി 10 മണി വരെ പ്രവർത്തിക്കാൻ അനുവദിച്ചത് എഐഎഡിഎംകെ സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട വ്യാപാരികളെ ബാധിക്കുന്ന ബില്ലിനെ മുൻ മുഖ്യമന്ത്രി ജെ ജയലളിത എതിർത്തിരുന്നതായും അദ്ദേഹം പറഞ്ഞു. ചെറുകിടക്കാരും സാധാരണക്കാരും ചേർന്ന് ലോകം തകർക്കാനാണ്‌ ലുലു ഗ്രൂപ്പ് തമിഴ്നാട്ടിലേക്ക് വരുന്നത്. ഈ നാട്ടിൽ കടക്കാൻ അവരെ അനുവദിക്കില്ല.ചില്ലറ വ്യാപാരത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ എതിർത്ത ആദ്യ പാർട്ടി എഐഎഡിഎംകെയാണ്.

“അവരെ നശിപ്പിക്കുന്ന” വൻകിട ബഹുരാഷ്ട്ര കമ്പനികൾക്കെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടായി തുടരാൻ എ ഐ എ ഡി എം കെ വ്യാപാര സമൂഹത്തോടും ജനങ്ങളോടും അഭ്യർഥിച്ചു.മറ്റ് കച്ചവടക്കാരേ എല്ലാം പൂട്ടിച്ച് വിപണി കൈയ്യിലെടുക്കുന്ന കുത്തുകകൾ നാളെ സാധനങ്ങളുട്രെ വിലയും തോന്നും പടി തീരുമാനിക്കും.ഡിഎംകെ ഭരണത്തിന് കീഴിൽ വ്യാപാരികൾ ഭയപ്പാടിലാണ് കഴിയുന്നത്. കൊള്ളപ്പലിശക്കാർക്ക് കൈക്കൂലി) നൽകാൻ നിർബന്ധിതരാകുന്നു.എഐഎഡിഎംകെ ജോയിന്റ് കോ-ഓർഡിനേറ്റർ എടപ്പാടി കെ പളനിസ്വാമി പറഞ്ഞു

ഇതോടെ ലുലു ഗ്രൂപ്പ് തമിഴ്നാട് സർക്കാരുമായി ഒപ്പിട്ട 3500 കോടിയുടെ നിക്ഷേപം ഇറക്കൽ പ്രതിസന്ധിയിലായി മാറി.ഷോപ്പിംഗ് മാളുകളും ഹൈപ്പർമാർക്കറ്റുകളും ഭക്ഷ്യ സംസ്‌കരണ-ലോജിസ്റ്റിക് സെന്ററും സ്ഥാപിക്കാൻ 3,500 കോടി രൂപയുടെ നിക്ഷേപം നടത്താം എന്നായിരുന്നു ലുലു ഗ്രൂപ്പും സ്റ്റാലിൻ സർക്കാരുമായുള്ള ധാരണാ പത്രം.അബുദാബിയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.ആദ്യ ഷോപ്പിംഗ് മാൾ 2024 ഓടെ ചെന്നൈയിൽ വരും, ആദ്യ ഹൈപ്പർമാർക്കറ്റ് ഈ വർഷം അവസാനത്തോടെ കോയമ്പത്തൂരിൽ ലക്ഷ്മി മിൽസ് കോമ്പൗണ്ടിൽ തുറക്കുമെന്ന് പറഞ്ഞിരുന്നു.

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി ലുലു ഗ്രൂപ്പ് ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രവും സ്ഥാപിക്കാൻ ലുലു പ്ളാൻ ചെയ്തിരുന്നു.ലുലു ഗ്രൂപ്പിന്റെ ഉന്നത സംഘം തമിഴ്നാട് സന്ദർശിക്കാനിരിക്കെയാണ്‌ ഇപ്പോൾ ഭീഷണി വന്നിരിക്കുന്നത്

തമിഴ്നാട്ടിൽ നിക്ഷേപം ഇറക്കുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്ന് എം എ യൂസഫലി പറഞ്ഞിരുന്നു.അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യുവാക്കൾക്ക് പ്രത്യക്ഷമായും പരോക്ഷമായും 15,000 തൊഴിലവസരങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago