national

യാത്രക്കാരെ വലച്ചു, ജീവനക്കാർക്കെതിരെ കടുത്ത നടപടിയെടുത്ത് എയർ ഇന്ത്യ, പിരിച്ചുവിട്ടു

ന്യൂഡൽഹി : യാത്രക്കാരെ വലച്ച് സമരം നടത്തിയ ജീവനക്കാർക്ക് എതിരെ നടപടിയുമായി കമ്പനി. സമരം ചെയ്ത ക്യാബിൻ ക്രൂ ജീവനക്കാരിൽ ചിലരെ പിരിച്ചുവിട്ടു. ഫ്ലൈറ്റ് സർവീസുകളെ ബാധിക്കണമെന്ന പൊതു ഉദ്ദേശത്തോടെ അവധി എടുത്തു. നടപടി പൊതുജനങ്ങളെയും കമ്പനിയുടെ സത്പേരിനെയും ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അടിയന്തരമായി പിരിച്ചുവിടുന്നുവെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവെടുത്തതോടെ ഷെഡ്യൂൾ ചെയ്ത വിമാനയാത്രയെ ബാധിച്ചു.

ജോലിയിൽ നിന്ന് ഒരുവിഭാഗം ജീവനക്കാർ വിട്ടുനിന്നതിന് പിന്നില്‍ ന്യായമായ കാരണങ്ങളൊന്നുമില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.

മെയ് 13 വരെ പ്രതിസന്ധി തുടർന്നേക്കും. ഓരോ ദിവസത്തെയും 40 ഓളം സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ 91 ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്, 102 സർവീസുകളാണ് വൈകിയത്. മുഴുവൻ ഷെഡ്യൂളും തടസ്സപ്പെട്ടു, ഇത് യാത്രക്കാർക്ക് വളരെയധികം അസൗകര്യമുണ്ടാക്കി. ഈ പ്രവൃത്തിയുടെ ഭാഗമായി പൊതുതാൽപ്പര്യത്തെ അട്ടിമറിക്കുക മാത്രമല്ല, കമ്പനിക്ക് നാണക്കേടുണ്ടാക്കിയെന്നും പ്രശസ്തിയെ ബാധിക്കുകയും പണനഷ്ടം ഉണ്ടാക്കിയതായും കമ്പനി വ്യക്തമാക്കി. ജീവനക്കാർക്ക് ബാധകമായ എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സർവീസ് റൂളുകളും ലംഘിക്കുന്നതാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി.

 

karma News Network

Recent Posts

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

26 mins ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

58 mins ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

2 hours ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

2 hours ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

11 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

11 hours ago