entertainment

ഡ്രൈവർ സീറ്റിൽ ഗോപി സുന്ദർ, പിൻസീറ്റിൽ ഗ്ലാമറസ് ലുക്കിൽ മയോനി

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും ചർച്ചയാവുന്നത് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹ ബന്ധത്തിന് ശേഷം രണ്ടു തവണ ലിവിങ് ടുഗദറിലായ ഗോപി പലകുറി വാർത്തകളിൽ നിറഞ്ഞു.

പുതിയ ചിത്രം പെരുമാനിയുടെ മ്യൂസിക് ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന ചിത്രം പങ്കിട്ട് സംഗീത സംവിധായകൻ ഗോപി സുന്ദർ. കാറിൽ യാത്രപോകുന്ന ചിത്രത്തിൽ പിൻസീറ്റിൽ ഒരാൾ കൂടിയുണ്ട്. കുറച്ചു നാളുകളായി ആളെ ഗോപിയുടെ കാണാൻ കഴിഞ്ഞിരുന്നില്ല എങ്കിലും, വീണ്ടും അവർ രണ്ടുപേരും ഒന്നിച്ചൊരു പരിപാടിയിൽ പങ്കെടുക്കുകയാണ്

മയോനി എന്ന ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയായ പ്രിയാ നായരെ പ്രേക്ഷകർ മറന്നു കാണില്ല. ഗോപിയുടെ ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഏറെ വിമർശനങ്ങൾ നേരിട്ട യുവതിയാണ് ആർട്ടിസ്റ്റായ പ്രിയ നായർ. ഒടുവിൽ എല്ലാ വിമർശനങ്ങൾക്കും ഗോപി സുന്ദർ തന്നെ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു

ലുലു മാളിലേക്ക് പോകുന്ന ചിത്രം പ്രിയ നായർ അവരുടെ ഇൻസ്റ്റഗ്രാം പേജിലും പങ്കിട്ടിട്ടുണ്ട്. രണ്ടുപേരും ഇൻസ്റ്റഗ്രാം സ്റ്റോറി രൂപത്തിലാണ് ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. ഗോപിയുടെ കൂടെയുള്ള യാത്രകൾക്കും ചിത്രങ്ങൾക്കും പ്രിയ ഏറെ പഴി കേട്ടിരുന്നു. തന്നെ സ്നേഹിക്കാൻ പഠിപ്പിച്ച വ്യക്തി എന്നായിരുന്നു ഗോപിയെ പറ്റി പ്രിയ ഒരു പോസ്റ്റിൽ കുറിച്ചത്. ഗോപിക്ക് പിറന്നാൾ ആശംസയുമായി പ്രിയ ഇട്ട ഒരു ചിത്രമാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. അതിനു ശേഷം ഗോപിയും അമൃതയും തമ്മിൽ അകന്നതും വിഷയമായി
അതിനിടെ ഗായിക അദ്വൈത പത്മകുമാറിന്റെ ഒപ്പമുള്ള ചിത്രങ്ങളും വിഷയമായി മാറി. കൈമാറ്റ കൊണ്ടുള്ള ആക്രമണം മുന്നിൽക്കണ്ട ഗോപിയും അദ്വൈതയും ചിത്രങ്ങളുടെ കമന്റ് സെക്ഷൻ ഓഫ് ആക്കി വച്ചിരുന്നു

അദ്വൈതക്കൊപ്പമാണ് ഗോപി വൃന്ദാവനം സന്ദർശിക്കാൻ പോയതും, വിഷു ആഘോഷിച്ചതും. ഈ ചിത്രങ്ങൾ അദ്വൈത പോസ്റ്റ് ചെയ്തിരുന്നു. ഗോപിയുടെ ആൽബം വഴി സംഗീത ലോകത്ത് അവതരിപ്പിക്കപ്പെട്ട ഗായികയാണ് അദ്വൈത. ഗായികമാരായ അഭയ ഹിരണ്മയി, അമൃത സുരേഷ് എന്നിവരുമായി പ്രണയമുണ്ടായിരുന്ന ഗോപിയുടെ ആ രണ്ടു ബന്ധങ്ങളും അവസാനിച്ചിരുന്നു. അഭയയുമായി ഒരു പതിറ്റാണ്ടിലേറെ നീണ്ട ബന്ധമായിരുന്നു. ഒന്നിച്ചുണ്ടായിരുന്ന ഗോപിയും അമൃതയും ഒരു വർഷത്തിന് ശേഷം പിരിഞ്ഞു

Karma News Network

Recent Posts

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

1 min ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

2 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

28 mins ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

39 mins ago

റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട, പിടിയിലായതിൽ നടിമാരും മോഡലുകളും

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…

57 mins ago

മതം മാറണമെന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്, കൃസ്ത്യാനിയെ കിട്ടിയൊള്ളോ എന്നായിരുന്നു അമ്മയുടെ ചോദ്യം- പാർവതി ഷോൺ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അന്നും ഇന്നും നടൻ ജ​ഗതി ശ്രീകുമാറിന് സ്വന്തമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജഗതിയുടെ…

1 hour ago