crime

ഇ പി ജയരാജനെ കുരുക്കിലാക്കി വി​മാ​ന​ക്ക​മ്പ​നിയുടെ പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട്.

 

ക​ണ്ണൂ​ർ/ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ ഇ​ൻ​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി ഡി​ജി​സി​എ​യ്ക്ക് പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട് ന​ൽ​കി. സംഭവത്തിൽ ഇ പി ജയരാജന്റെ ഭാഗത്ത് നിന്ന് അക്രമം ഉണ്ടായതായാണ് റിപ്പോർട്ട് പറയുന്നത്. പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​വ​രെ ശാ​ന്ത​രാ​ക്കാ​ൻ ക്യാ​ബി​ൻ ക്രൂ ​ശ്ര​മി​ച്ചെന്നും, എ​ന്നാ​ൽ ഇ​തി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​രെ ഇ.​പി. ജ​യ​രാ​ജ​ൻ പി​ടി​ച്ച് ത​ള്ളി​യെ​ന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ഇ പി ജയരാജന്റെ വാദങ്ങൾ മുഴുവൻ തള്ളുന്നതാണ് വി​മാ​ന​ക്ക​മ്പ​നിയുടെ പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട്.

കേ​സി​ൽ വി​മാ​ന​ക്ക​മ്പ​നി​യും വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രും ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ട് നി​ര്‍​ണാ​യ​ക​മാ​ണ് എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം. വിമാനകമ്പനിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ പി ജയരാജനെതിരെ സംഭവത്തിൽ കേസെടുക്കുമെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. അ​തേ​സ​മ​യം, വി​മാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​മു​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തി​രിക്കുകയാണ്. ഇ​തി​ന് പിറകെ ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സും പ​രാ​തി ന​ല്‍​കി​യിരുന്നു.

വിമാനത്തിനുള്ളില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജൻ കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ പറയുന്നത്. ഒരു മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ വിമാനയാത്രികരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരെ ജയരാജന്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തെന്നു ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

‘വിമാനം തിരുവനന്തപുരത്ത് ഇറങ്ങുമ്പോൾ വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ ഇ.പി.ജയരാജന്‍ എന്നയാള്‍ മേല്‍ പറഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ശക്തിയായി പിടിച്ചുതള്ളി വിമാനത്തിന്റെ സീറ്റിലേക്കും തുടര്‍ന്ന് പ്ലാറ്റ്‌ഫോമിലേക്കും തലയടിച്ച് വീഴുന്നതിനും ഇടയാക്കിയിട്ടുള്ളതാണ്. ഈ പ്രവര്‍ത്തി മൂലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരുക്കേറ്റിട്ടുള്ളതാണ്’ എന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

Karma News Network

Recent Posts

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

22 mins ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

47 mins ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

1 hour ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

2 hours ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

2 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

3 hours ago