ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ മത്സരിക്കാന്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷ് .തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി ഐഷി ഘോഷ് മത്സരത്തിനിറങ്ങും. ഇതോടെ ജെ.എന്‍.യു വിദ്യാര്‍ഥി സംഘടന നേതാവായിരിക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ വ്യക്തിയാകും ഐഷി ഘോഷ്. ജമുരിയ മണ്ഡലത്തില്‍നിന്നാകും ഐഷി മത്സരിക്കുക. കര്‍ഷക സംഘടനകളുടെ പിന്തുണയും ഐഷിക്കുണ്ടാകും.
‘ജമുരിയ നിയമസഭ മണ്ഡലത്തില്‍നിന്ന് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കും. സംയുക്ത കിസാന്‍ മോര്‍ച്ച പിന്തുണ നല്‍കും. എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു’ -ഐഷി ഘോഷ് ട്വീറ്റ് ചെയ്തു.
അതെ സമയം ഇടതുപക്ഷവും കോണ്‍ഗ്രസും സംയുക്തമായാണ് ബംഗാളില്‍ പോരാട്ടത്തിനിറങ്ങുക . ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടും സഖ്യത്തിനൊപ്പമുണ്ട്. ആദ്യ രണ്ടുഘട്ടത്തിലെ സ്ഥാനാര്‍ഥികളെ മാര്‍ച്ച് അഞ്ചിന് ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നു. അവശേഷിച്ച ആറുഘട്ടങ്ങളിലെ സ്ഥാനാര്‍ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. 2020 ജനുവരിയില്‍ ജെ.എന്‍.യുവില്‍ നടന്ന ആക്രമണത്തില്‍ ഐഷി ഘോഷിന് മാരകമായി പരിക്കേറ്റിരുന്നു. തുടര്‍ന്നുണ്ടായ പ്രതിഷേധം വ്യാപകമായിരുന്നു
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…