national

ബംഗാളില്‍ പോരാട്ടത്തിന് സി.പി.എം സ്​ഥാനാര്‍ഥിയായി ഐഷി ഘോഷും

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ മത്സരിക്കാന്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റും എസ്​.എഫ്​.ഐ നേതാവുമായ ഐഷി ഘോഷ്​ .തെരഞ്ഞെടുപ്പില്‍ സി.പി.എം സ്​ഥാനാര്‍ഥിയായി ഐഷി ഘോഷ്​ മത്സരത്തിനിറങ്ങും. ഇതോടെ ജെ.എന്‍.യു വിദ്യാര്‍ഥി സംഘടന നേതാവായിരിക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ വ്യക്തിയാകും ഐഷി ഘോഷ്. ജമുരിയ മണ്ഡലത്തില്‍നിന്നാകും ഐഷി മത്സരിക്കുക. കര്‍ഷക സംഘടനകളുടെ പിന്തുണയും ഐഷിക്കുണ്ടാകും.

‘ജമുരിയ നിയമസഭ മണ്ഡലത്തില്‍നിന്ന്​ സി.പി.എം സ്​ഥാനാര്‍ഥിയായി മത്സരിക്കും. സംയുക്ത കിസാന്‍ മോര്‍ച്ച പിന്തുണ നല്‍കും. എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു’ -ഐഷി ഘോഷ്​ ട്വീറ്റ്​ ചെയ്​തു.

അതെ സമയം ഇടതുപക്ഷവും കോണ്‍ഗ്രസും സംയുക്തമായാണ്​ ബംഗാളില്‍ പോരാട്ടത്തിനിറങ്ങുക . ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടും സഖ്യത്തിനൊപ്പമുണ്ട്​. ആദ്യ രണ്ടുഘട്ടത്തിലെ സ്​ഥാനാര്‍ഥികളെ മാര്‍ച്ച്‌​ അഞ്ചിന്​ ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നു. അവശേഷിച്ച ആറുഘട്ടങ്ങളിലെ സ്​ഥാനാര്‍ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. 2020 ജനുവരിയില്‍ ​​ജെ.എന്‍.യുവില്‍ നടന്ന ആക്രമണത്തില്‍ ഐഷി ഘോഷിന്​ മാരകമായി പരിക്കേറ്റിരുന്നു. തുടര്‍ന്നുണ്ടായ പ്രതിഷേധം വ്യാപകമായിരുന്നു

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

5 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

6 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

6 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

7 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

7 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

8 hours ago