entertainment

ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍ സംവിധായകനോട് പറഞ്ഞു, രസകരമായ അനുഭവം പറഞ്ഞ് ഐശ്വര്യ

തെന്നിന്ത്യയിലെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഐശ്വര്യ ഭാസ്‌കര്‍. മലയാളികള്‍ക്കും സുപരിചിതയാണ് നടി. നിരവധി മലായള ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ ഐശ്വര്യ അഭിനയിച്ചു. തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയുടെ രണ്ടാം ചിത്രം മലയാളത്തിലായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ ഒളിയമ്പുകളിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്.

1993ല്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ബട്ടര്‍ഫ്‌ലൈസില്‍ നായിക ഐശ്വര്യ ആയിരുന്നു. ഇപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട് വളരെ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ. മോഹന്‍ലാല്‍ ജഗദീഷ് കോമ്പിനേഷനില്‍ നിരവധി ഹാസ്യ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ബട്ടര്‍ഫ്‌ലൈസ് കോമഡിയും, സെന്റിമെന്‍സും, റൊമാന്‍സും, ആക്ഷനും നിറഞ്ഞ ഒരു കുടുംബ ചിത്രമായിരുന്നു. മലയാളത്തില്‍ താന്‍ ചെയ്ത ഏറ്റവും മികച്ച വാണിജ്യ ചിത്രങ്ങളിലൊന്നായിരുന്നു ‘ബട്ടര്‍ഫ്‌ലൈസ്’ എന്നും സിനിമയിലെ രസകരമായ ഒരു സീന്‍ ഓര്‍ത്തെടുത്ത് കൊണ്ട് ഐശ്വര്യ പറയുന്നു.

ഐശ്വര്യയുടെ വാക്കുകള്‍ ഇങ്ങനെ, ‘മലയാളത്തില്‍ ചെയ്തതില്‍ എനിക്ക് മറക്കാന്‍ പറ്റാത്ത സിനിമയായിരുന്നു ‘ബട്ടര്‍ഫ്‌ലൈസ്’. അത്രത്തോളം നിലവാരമുള്ള ഹ്യൂമര്‍ ആയിരുന്നു ആ സിനിമയിലേത്. അഭിനയിക്കുന്ന സമയത്ത് ലാലേട്ടന്റെയും, ജഗദീഷേട്ടന്റെയും പ്രകടനം കണ്ട് എനിക്ക് ചിരി നിര്‍ത്താന്‍ പറ്റിയിട്ടില്ല. അതില്‍ എന്നെ ക്ലോറോഫോം മണപ്പിച്ച് തട്ടിക്കൊണ്ടുപോകുന്ന ഒരു സീനുണ്ട്. ആ സീന്‍ ചെയ്യുമ്പോള്‍ ജഗദീഷേട്ടന്റെയും, ലാലേട്ടന്റെയും പ്രകടനം കണ്ടു എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ക്ലോറോഫോം മണത്ത് ബോധരഹിതയായി അഭിനയിക്കുന്ന എനിക്ക് ആ സീന്‍ ചെയ്യുക അത്രത്തോളം പ്രയാസമായിരുന്നു. അതുകൊണ്ട് സംവിധായകന്‍ രാജീവ് അഞ്ചല്‍ സാറിനോട് ഞാന്‍ പറഞ്ഞു, ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍’. ഐശ്വര്യ ലക്ഷ്മി പറയുന്നു.

Karma News Network

Recent Posts

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

3 hours ago

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

4 hours ago

റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…

4 hours ago

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…

5 hours ago

SNDP യെ പൊളിക്കണം, വെള്ളാപ്പള്ളിയെയും കുടുംബത്തെയും പൂട്ടണം, തന്ത്രം മെനഞ്ഞ് സിപിഎം

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോ​ഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…

5 hours ago

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

6 hours ago