national

കോവിഡ് വാക്‌സിന്‍ ആദ്യം പ്രധാനമന്ത്രി സ്വീകരിക്കട്ടെ, അതുകഴിഞ്ഞ് മതി ജനങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ്

കൊവിഡ് വാക്സിന്‍ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അജിത്ത് ശര്‍മ്മയാണ് മോദിയോട് ആദ്യത്തെ ഡോസ് സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ വാക്സിന്‍ സംബന്ധിച്ച്‌ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാക്കാന്‍ മോദി വാക്സിന്‍ എടുക്കേണ്ടത് ആത്യവശ്യമാണെന്നും അജിത്ത് ശര്‍മ്മ പറഞ്ഞു.

നമ്മുക്ക് പുതുവത്സരത്തില്‍ തന്നെ രണ്ട് വാക്സിന്‍ ലഭ്യമായത് നല്ല കാര്യമാണ്. വാക്സിനുകള്‍ക്ക് അനുമതി ലഭിച്ചെങ്കിലും ഇതുസംബന്ധിച്ച്‌ നിരവധി സംശയങ്ങളാണ് ജനങ്ങള്‍ക്കിടയിലുള്ളത്. ഈ സംശയങ്ങള്‍ മാറ്റാന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, മുതിര്‍ന്ന ബിജെപി നേതാക്കളും ആദ്യം തന്നെ വാക്സിന്‍ എടുക്കണമെന്ന് അജിത് ശര്‍മ പറയുന്നു.

ഇതിനായി, ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് റഷ്യയിലേയും, അമേരിക്കയിലേയും രാജ്യത്തിന്‍റെ തലവന്മാരെയാണ്. പ്രധാനമന്ത്രി തന്നെ വാക്സിന്‍ സ്വീകരിച്ചാല്‍ ഇത് ജനത്തിന് വാക്സിനിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നത്.

Karma News Network

Recent Posts

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

9 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

22 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

50 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

1 hour ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago