എസ്എഫ്ഐയുടെ ക്രൂരതയ്ക്ക് ഇരയായി വിദ്യാർത്ഥി മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി അഖിൽ മാരാർ. കമ്യൂണിസ്റ്റുകാരനായി ഒരാൾ മാറുമ്പോൾ കൊലപാതകിയാകും. കോളേജുകളിൽ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം പോലും എസ്എഫ്ഐ നൽകുന്നില്ലെന്നും അഖിൽ മാരാർ പ്രതികരിച്ചു.
ക്രൂരമായ കൊലപാതകം നടത്തുന്ന പ്രസ്ഥാനം കമ്യൂണിസ്റ്റ് പാർട്ടിയാണ്. ഐഎസ്ഐഎസിനെക്കാളും ഭീകരമായ രാഷ്ട്രീയ പ്രസ്ഥാനമായി എസ്എഫ്ഐ മാറി. ‘ഉത്തരേന്ത്യയിലാണ് ഇത്തരത്തിൽ ഒരു പ്രശ്നം നടന്നിരുന്നതെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രി എല്ലാ തിരക്കുകളും മാറ്റിവച്ച് അവിടേക്ക് പോയിരിക്കും.
എസ്എഫ്ഐ പ്രവർത്തകരോട് നാണവും മാനവും ഉണ്ടോ എന്ന് മാത്രമേ എനിക്ക് ചോദിക്കാനുള്ളൂ. നിങ്ങളുടെ കൺമുന്നിൽ കാണുന്ന ഓരോ പ്രശ്നങ്ങളെയും അവഗണിച്ച് വിടുന്ന നിങ്ങളുടെ രീതിയെക്കുറിച്ച് നിങ്ങൾ ഒന്ന് ചിന്തിക്കണം. ഒരു വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ അവൻ വിദ്യാർത്ഥി അല്ലാതെയായി മാറുകയാണ്. ഒരുവൻ കമ്യൂണിസ്റ്റ് കാരനായി മാറുമ്പോൾ അവൻ കൊലപാതകിയായി മാറുന്നിടത്താണ് നമ്മൾ ചിന്തിക്കേണ്ടത്.
ഐഎസ്ഐഎസിനെക്കാളും ഭീകരമായ രാഷ്ട്രീയ പ്രസ്ഥാനമായി എസ്എഫ്ഐ മാറിയിരിക്കുകയാണ്. പല രാഷ്ട്രീയ കൊലപാതകങ്ങളും കേരളത്തിൽ നടന്നിട്ടുണ്ട്. പക്ഷെ, ക്രൂരമായ കൊലപാതകം നടത്തുന്ന പ്രസ്ഥാനം കമ്യൂണിസ്റ്റ് പാർട്ടിയാണ്. ഇന്ത്യയിലെ മറ്റൊരു പ്രസ്ഥാനവും ഇത്തരത്തിലെ രാഷ്ട്രീയ കൊലപാതകം നടത്തിയിട്ടില്ല. കൊലപാതകം നിങ്ങളുടെ രക്തത്തിൽ അലിഞ്ഞുപോയ കാര്യമാണ്.’- അഖിൽ മാരാർ പ്രതികരിച്ചു.
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…