entertainment

അരി മോഷ്ടിക്കാൻ നീയാര് മധുവോ? അഖിൽ മാരാർക്കെതിരെ ബി​ഗ് ബോസിനകത്തും പുറത്തും പ്രതിഷേധം

മോഷണം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംവിധായകൻ അഖിൽ മാരാർക്ക് എതിരെ പരാതി. ദിശയാണ് അഖിലിനെതിരെ പരാതി നൽകിയത്. ബിഗ് ബോസിലെ ടാസ്കിന് ഇടയിലായിരുന്നു അഖിൽ മാരാർ വിവാദ പരാമർശം നടത്തിയത്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ അഖിൽ മാരാർ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധു എന്ന ആദിവാസി യുവാവിനെ അധിക്ഷേപിച്ചതിനെതിരെ പോലീസ്, എസ് സി, എസ് ടി കമ്മീഷൻ, ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൌണ്ടേഷൻ എന്നിവർക്കാണ് പരാതി നൽകിയതെന്ന് ദിശ അറിയിച്ചു.

സിനിമയിലെ പ്രശസ്തരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടാസ്കിനിടയിൽ മീശ മാധവനായി ഒരുങ്ങി നിൽക്കുന്ന സാഗർ സൂര്യയോടാണ് അഖിൽ മാരാർ വിവാദ പരാമർശം നടത്തിയത്. ‘നിന്നോട് അരിയാഹാരങ്ങൾ മോഷ്ടിക്കാൻ ആണോടാ പറഞ്ഞത്. നീയാരാ മധുവോ? ബാക്കിയുള്ള സാധനങ്ങൾ മോഷ്ടിക്കെടാ. ഭക്ഷണം മോഷ്ടിച്ചാൽ ഒടുക്കം മധുവിൻറെ അവസ്ഥ വരും’എന്നായിരുന്നു അഖിൽ പറഞ്ഞത്.

അഖിലിൻറെ ‘തമാശ’ കേട്ട് ബിഗ് ബോസ് ഹൌസിലെ മറ്റ് മത്സരാർത്ഥികളിൽ ചിലർ ചിരിക്കുന്നത് കാണാമായിരുന്നു. എന്നാൽ, അഖിൽ തമാശരൂപേണ പറഞ്ഞതാണെങ്കിലും പരാമർശം പെട്ടെന്ന് തന്നെ വിവാദമായി. അഖിലിൻറെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

2018 ഫെബ്രുവരി 22നാണ് മുപ്പതുകാരനായ മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ടം അട്ടപ്പാടിയിലെ മുക്കാലിയിൽ എത്തിച്ച് മധുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പോലീസ് എത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമ്പോഴേക്കും മധു മരിച്ചിരുന്നു.

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

8 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

35 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago