കൊച്ചി. എസ്.എഫ്.ഐ കഴുകന്മാരെ പോലെയാണെന്നും സിസ്റ്റം തന്നെ തീവ്രവാദിയാക്കാൻ ശ്രമിച്ചെന്നും പന്തിരങ്കാവ് യു.എ.പി.എ കേസിൽ വിചാരണ നേരിടുന്ന അലൻ ഷുഹൈബ്. അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അലൻ അവസാനമായി സുഹൃത്തുക്കള്‍ക്ക് അയച്ച വാട്സ് ആപ്പ് സന്ദേശത്തിലാണ് എസ്.എഫ്.ഐ കഴുകന്മാരെ പോലെയാണെന്നും സിസ്റ്റം തന്നെ തീവ്രവാദിയാക്കാൻ ശ്രമിച്ചെന്നും കുറിച്ചിരിക്കുന്നത്.
കടന്നാക്രമണത്തിന്റെ കാലത്ത് കൊഴിഞ്ഞു പോയ പുഷ്പമാണ് താൻ. ജീവിതത്തിൽ പല പരീക്ഷണങ്ങളും അതിജീവിച്ചു, എന്നാൽ ഇപ്പോളും പല പരിഹാസങ്ങളും നേരിടുന്നുണ്ട്. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണെന്നും വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ താഹയ്ക്കും ഒപ്പം നിന്ന സഖാക്കൾക്കും നന്ദിയെന്നും വാട്സ് ആപ്പ് സന്ദേശത്തിൽ അലൻ പറഞ്ഞുവെക്കുന്നുണ്ട്.
എറണാകുളത്തെ ഫ്ളാറ്റിൽ ബോധരഹിതനായി കണ്ടെത്തിയ അലനെ സുഹൃത്തുക്കള്‍ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ അലൻ അപകടനില തരണം ചെയ്തു. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…