ആലപ്പുഴ ചേർത്തലയിൽ മണ്ണുമാന്തി യന്ത്രം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പട്ടണക്കാട് പഞ്ചായത്ത് കിഴക്കെവെളി അനിരുദ്ധന്റെ മകൻ അഭിജിത് (കണ്ണൻ-21) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നാലുകുളങ്ങര സ്വദേശി അനുദേവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ ചേർത്തല പൊലീസ് സ്റ്റേഷന് മുന്നിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.
അതേ സമയം കോട്ടയം കളത്തിപ്പടിയിൽ അമിതവേഗതയിലെത്തിയ ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു.കോട്ടയത്ത് കെ.കെ റോഡിൽ വടവാതൂർ, മാധവൻ പടിക്ക് സമീപം പെട്രോൾ പമ്പിലേക്ക് അശ്രദ്ധമായി കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ബസിൽ ഇടിക്കുകയായിരുന്നു.
മീനടം പാടത്ത് പറമ്പിൽ ഷിന്റോ ചെറിയാനാൻ(26) ആണ് മരിച്ചത്. കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോകുകയായിരുന്ന ബസും, എതിർ ദിശയിൽ ഷിൻ്റോ ഓടിച്ചിരുന്ന ബൈക്കും തമ്മിൽ ഇടിക്കുകയായിരുന്നു. ബൈക്ക്, ബസിന്റെ മുൻഭാഗം തകർത്ത് അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…