entertainment

സ്വന്തം പിതാവിനെ കാണാൻ വന്നപ്പോൾ അപമാനിച്ചയച്ചു, എന്റെ പിതൃത്വം നിഷേധിക്കാൻ ഇയാൾ ആരാണെന്ന് ചോദിച്ചപ്പോൾ മൗനം

പി സി ജോർജിനെതിരെ സംവിധായകൻ ആലപ്പി അഷറഫ്. പി സിയുടെ വിവാദമായ മുൻകാല അഭിപ്രായങ്ങളും പ്രതികരണങ്ങളും ഓരോന്നായി ഓർമിപ്പിച്ച് കൊണ്ടാണ് സംവിധായകൻ പിസിക്കെതിരെ തുറന്നടിച്ചത്. ജഗതി ശ്രീകുമാറിന്റെ മകൾ സ്വന്തം പിതാവിനെ കാണാൻ വന്നപ്പോൾ അപമാനിച്ചയച്ചു. ഒപ്പം ‘എന്റെ പിതൃത്വം നിഷേധിക്കാൻ ഇയാൾ ആരാണ് ..’ എന്ന് ആ പെൺകുട്ടിയുടെ ചോദ്യത്തിന് മുമ്പിൽ ഇന്നും മറുപടി പറയാത്ത പിസി. ആക്രമിക്കപ്പെട്ട നിസ്സഹായയായ നടിയെ ‘അഴിഞ്ഞാട്ടക്കാരി ‘എന്നു വിളിച്ച്‌ വേദനിപ്പിച്ച പിസി. ഭക്ഷണം താമസിച്ചതിന്.. ജീവിക്കാനായ് എച്ചിൽ പാത്രം കഴുകി ജീവിക്കാൻ വന്നവന്റെ ചെവിക്കുറ്റി അടിച്ചു തകർത്ത് മാതൃക കാട്ടിയ പിസി ഇങ്ങനെ നിരവധി കാര്യങ്ങളാണ് പിസിക്കെതിരെ പറയുന്നത്

കുറിപ്പിങ്ങനെ

പിസി ജോർജിനെ എതിർത്താൽ അവനെ നിലംപരിശാക്കും. അതിനാൽ പിസിയോട് പലർക്കും ഏറ്റുമുട്ടാൻ ഭയം. പക്ഷേ, നിങ്ങടെ ഇന്നത്തെ പ്രസ്ഥാവനക്ക് മറുപടി ഞാൻ പറഞ്ഞോട്ടെ.. നിങ്ങൾ ഇന്നു പറഞ്ഞു ‘ഉമ്മൻ ചാണ്ടിക്കുള്ളത് പത്രമ്മേളനത്തിൽ പറയുമെന്നു പോലും.. ‘. ഹ.ഹ.. ഉമ്മൻ ചാണ്ടിയെ പത്രസമ്മേളനം നടത്തി മൂക്കിൽ വലിച്ചു കയറ്റുമെന്ന് പിസി. ആരാ ഉവ്വേ ഇയാൾ .? തോക്കെടുത്ത് ദാ ഇപ്പോൾ വെടി വെക്കുമോ..? ആരു വിളിച്ചാലും കൂടെ വരാമെന്നു പറയുന്ന പിസിയെ OLX ന് പോലും വേണ്ട എന്നതാണ് സത്യം.

ഇയാളുടെ ഭാഷയിൽ ഇസ്ലാംമത വിശ്വാസിയായ ഞാനൊരു പക്ഷേ ജിഹാദിയായിരിക്കും. ഞാനത് മൈൻഡ് ചെയ്യുന്നില്ല. ഇയാൾ പോയി പണിനോക്കട്ടെ. കാരണം മുസ്ലിങ്ങളെല്ലാം ജിഹാദികളെന്നു ഇന്നും അധിക്ഷേപിച്ചു കൊണ്ടിരിക്കുന്ന ആളാണ് പിസി. അതിന് പൂഞ്ഞാറിലെ നല്ലവരായ മതവർഗ ചിന്തയില്ലത്ത വോട്ടറന്മാർ കൃത്യമായ് മറുപടി നൽകും. ആരെയും എന്തും പറയാമെന്ന ഒരു രാഷ്ട്രീയ സംസ്‌കാരം. പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം സഹിച്ച, സത്യം വിളിച്ചു പറഞ്ഞ ഗൗരിയമ്മയെ . ‘കിളവിക്ക് വട്ടാണ് ‘ എന്ന് പറഞ്ഞു അപമാനിച്ചു.

വിജയിപ്പിച്ചു വിട്ട വോട്ടറന്മാരുടെ നേരെ തോക്കെടുത്തു വെടിവെച്ച്‌ കൊല്ലാൻ ഒരു ശ്രമംനടത്തി. ജഗതി ശ്രീകുമാറിന്റെ മകൾ സ്വന്തം പിതാവിനെ കാണാൻ വന്നപ്പോൾ അപമാനിച്ചയച്ചു. ഒപ്പം ‘എന്റെ പിതൃത്വം നിഷേധിക്കാൻ ഇയാൾ ആരാണ് ..’ എന്ന് ആ പെൺകുട്ടിയുടെ ചോദ്യത്തിന് മുൻമ്ബിൽ ഇന്നും മറുപടി പറയാത്ത പിസി. ആക്രമിക്കപ്പെട്ട നിസ്സഹായയായ നടിയെ ‘അഴിഞ്ഞാട്ടക്കാരി ‘എന്നു വിളിച്ച്‌ വേദനിപ്പിച്ച പിസി. ഭക്ഷണം താമസിച്ചതിന്.. ജീവിക്കാനായ് എച്ചിൽ പാത്രം കഴുകി ജീവിക്കാൻ വന്നവന്റെ ചെവിക്കുറ്റി അടിച്ചു തകർത്ത് മാതൃക കാട്ടിയ പിസി.

ഈ ഭീകരദേഹമാണ് ഇനി ഉമ്മൻചാണ്ടിയെ ഒണ്ടാക്കാൻ പോണത്. ഒരു ഗതിയും പരഗതിയും പോലും കിട്ടാത്ത പിസി. ജനപക്ഷം അല്ല ഇങ്ങേര് സാത്താൻ പക്ഷമാണ്. ജനങ്ങളുടെ എതിർപക്ഷം. പിസി ജോർജ് ഈ വക ഓലപാമ്ബൊക്കെ കാട്ടി ഇനി ഉമ്മൻ ചാണ്ടിയെന്ന മഹാനായ നേതാവിനെ വിരട്ടാമെന്ന് കരുതല്ലേ മോനേ.. പൂഞ്ഞാറിലെ ജനങ്ങളെ ഈ വക തട്ടിപ്പുകാട്ടി ഇനിയും വഞ്ചിക്കാമെന്നും കരുതേണ്ട. യുഡിഎഫിന്റെ ചുമരിൽ ചാരി ഓസിനങ്ങ് ജയിക്കാൻ കഴിയാത്തതിന്റെ നീറ്റലാണ് താങ്കൾക്കെന്നറിയാം.

താങ്കളാരന്ന് മലയാളികൾക്കറിയാം. പിസി ജോർജ് എന്നാൽ. Press Conference ജോർജ് എന്നാണല്ലോ ഇന്നത്തെ അർത്ഥം. ഒന്നുകൂടി ഓർമ്മിപ്പിച്ചു കൊണ്ടു നിർത്തുന്നു. കളി ഇനി ഉമ്മൻ ചാണ്ടിയോട് വേണ്ടാ മോനെ ദിനേശാ. വിട്ടുകളി ഇത് വേറെലവലാണ്. ‘കേരള ജനതയുടെ തകർക്കുവാനാവാത്ത വിശ്വാസം..’ അതാണ് ഉമ്മൻചാണ്ടി.

Karma News Network

Recent Posts

മദ്യലഹരിയിൽ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി, സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…

18 mins ago

മമ്മുട്ടി ടർബോ പെട്ടു, ഇ.ഡി ഇറങ്ങിയപ്പോൾ കളക്ഷൻ നിലച്ചു

മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…

40 mins ago

സൈബർ ആക്രമണം, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്‌കൂളിലെ…

1 hour ago

ഭീമൻ വസിച്ച ഗുഹ, മഞ്ഞിൽ മൂടി പാഞ്ചാലിമേട്

പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ  "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…

2 hours ago

വെള്ളാപ്പള്ളിക്കെതിരായ ഭീഷണി, ആബിദ് അടിവാരത്തിനെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം എന്ന് സന്ദീപ് വാചസ്പതി

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവും…

2 hours ago

ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്, ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…

2 hours ago