entertainment

അച്ഛനും അമ്മയും എല്ലാ കാര്യത്തിലും പിന്തുണ തരാറുണ്ട്, എന്നാല്‍ പ്രണയത്തിന്റെ കാര്യത്തില്‍ മാത്രം നോ ആയിരുന്നു മറുപടി, എലീന പടിക്കല്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് എലീന പടിക്കല്‍. അടുത്തിടെയാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് കാമുകന്‍ രോഹത് പ്രദീപുമായുള്ള നടിയുടെ വിവാഹ നിശ്ചയം നടന്നത്. ബംഗളൂരുവില്‍ പഠിക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിലായത്. ബിഗ്‌ബോസ് ഷോയില്‍ പങ്കെടുത്തപ്പോഴാണ് എലീന പ്രണയം ആദ്യമായി തുറന്ന് പറഞ്ഞത്. ഇപ്പോള്‍ നടി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

എലീനയുടെ വാക്കുകള്‍ ഇങ്ങനെ, ഞങ്ങള്‍ കുറച്ചുകൂടെ പക്വതയില്‍ എത്തിയ ശേഷം പ്രണയം പുറത്തുപറയാം എന്നാണ് കരുതിയത്. അച്ഛനും അമ്മയും എനിക്ക് എല്ലാ കാര്യത്തിലും വലിയ പിന്തുണ തരാറുണ്ട്. എന്നാല്‍ പ്രണയത്തിന്റെ കാര്യത്തില്‍ മാത്രം നോ എന്നായിരുന്നു അവരുടെ പ്രതികരണം. അവരുടെ യെസ് കിട്ടിയാല്‍ വിവാഹ നിശ്ചയം നടത്താം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. അങ്ങനെ അച്ഛനെയും അമ്മയെയും പറഞ്ഞ് സമ്മതിപ്പിച്ച് ഒരു വിധം ഒകെയാക്കിയപ്പോള്‍ വിവാഹ നിശ്ചയം പെട്ടെന്ന് അങ്ങ് നടത്തി.

എന്നെ കുറിച്ച് മുന്‍പ് രോഹിത്തിന് കൂടുതല്‍ ഒന്നും അറിയില്ലായിരുന്നു. ഷോ ആങ്കര്‍ ചെയ്യുന്ന ഒരു പെണ്‍കുട്ടി. ഒരു സുഹൃത്തിന്‌റെ ഡിസ്‌പ്ലേ പിക്ചറില്‍ എന്നെ കണ്ടതിന് ശേഷമാണ് ആദ്യമായി സംസാരിക്കാന്‍ വന്നത്. അന്ന് എന്നോട് സംസാരിച്ചപ്പോള്‍ ജെനുവിന്‍ ആണെന്ന് തോന്നി എന്നാണ് പറഞ്ഞത്. ഒരു ദിവസം കൊണ്ട് ആളുകളെ എങ്ങനെയാണ് മനസിലാക്കാന്‍ പറ്റുന്നത് എന്ന് ചോദിച്ചപ്പോള്‍ ഡ്രസിങ്, മാനറിസം, സ്‌റ്റൈല്‍ തുടങ്ങിയ കാര്യങ്ങളൊക്കെ നോക്കി ഒരാളെ മനസിലാക്കാം എന്ന് രോഹിത്ത് പറഞ്ഞു.

കല്യാണത്തിന്‌റെ ഡേറ്റ് ഒകെ കണ്ടതാണ്. നല്ല രീതിയില്‍ വിവാഹം നടത്തണം എന്നായിരുന്നു തീരുമാനം. എന്നാല്‍ അപ്പോഴേക്കും കല്യാണത്തിന് 50 പേര്‍ മതി എന്ന മുഖ്യമന്ത്രിയുടെ അറിയിപ്പ് വന്നു. എന്തായാലും നിശ്ചയിച്ച തിയ്യതിയില്‍ തന്നെ വിവാഹം നടത്താനാണ് തീരുമാനം. പക്ഷേ ആ ഡേറ്റ് ഇതുവരെ ഔദ്യോഗികമായി ഞങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആഗസ്റ്റില്‍ കോഴിക്കോട് വെച്ചായിരിക്കും വിവാഹം.

Karma News Network

Recent Posts

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

45 mins ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

1 hour ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

2 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

3 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

4 hours ago

യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ചു, പ്രതി പിടിയിൽ

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച പ്രതി പിടിയിൽ.നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോർ ഗുപ്തയാണ് അറസ്റ്റിലായത്. ജനങ്ങളിൽ…

4 hours ago