entertainment

തലകുത്തി കൈകൂപ്പി നിൽക്കുന്ന വ്യായാമ മുറ ; ചിത്രങ്ങൾ പങ്കുവെച്ച് ആലിയ

ന്യൂഡൽഹി: പ്രസവ ശേഷം ശരീരം പഴയതു പോലെ കൊണ്ട് വരുക എന്നത് ഏതൊരു സ്ത്രീക്കും വളരെ പ്രാധാന്യമുള്ള ഒന്നാണ്. എന്നാൽ ഇത് അത്ര എളുപ്പമുള്ള ഒന്നല്ല. പ്രസവം എന്നത് ശാരീരികമായും മാനസികമായും ഒരു സ്ത്രീയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കും. പല സ്ത്രീകളും വിഷാദ രോഗം ഉൾപ്പടെയുള്ള അവസ്ഥകളിലേക്ക് പ്രസവ ശേഷം എത്തിപ്പെടാറുണ്ട്. എന്നാൽ ചിട്ടയായ വ്യായാമത്തിലൂടെ ഒരു പരിധി വരെ ഇത്തരം അവസ്ഥകൾ ഒഴിവാക്കാനാകും. കഴിഞ്ഞ മാസമായിരുന്നു താരദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്നത്.

അമ്മയായതിന് ശേഷം അപൂർവ്വമായി മാത്രമാണ് നടി ആലിയ ഭട്ട് ചിത്രങ്ങൾ പങ്കുവയ്‌ക്കാറുള്ളത്. ഇപ്പോഴിതാ പ്രസവശേഷമുള്ള ദിനങ്ങളെക്കുറിച്ചും വ്യായാമത്തിലൂടെ ശരീരത്തെയും മനസിനെയും പഴയപടിയാക്കുന്നതിനെക്കുറിച്ചും കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി. തലകുത്തി കൈകൂപ്പി നിൽക്കുന്ന വ്യായാമ മുറയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് ആലിയ മനസ് തുറന്നത്.

”ഒന്നര മാസത്തെ പോസ്റ്റ്-പാർട്ടത്തിന് ശേഷം പതിയെ തിരിച്ചുവരികയാണ്. ഗുരു അനുഷ്‌കയാണ് വഴികാട്ടുന്നത്. ഈയടുത്ത് അമ്മയായി മാറിയ എല്ലാ സ്ത്രീകളോടും പറയാനുള്ളത് ഇതാണ്. പ്രസവ ശേഷം നിങ്ങളുടെ ശരീരത്തെ ‘കേൾക്കണം’. ശരീരത്തിന് പറയാനുള്ളത് മനസിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ചെയ്യരുതെന്ന് തോന്നുന്ന ഒന്നും തന്നെ ചെയ്യാൻ ശ്രമിക്കരുത്. വ്യായാമം ചെയ്യാൻ ആരംഭിച്ച ആദ്യത്തെ രണ്ടാഴ്ച ഞാൻ ചെയ്തത് വെറും ബ്രീത്തിങ് മാത്രമാണ്. വെറുതെ നടക്കുകയും ചെയ്യും. ബാലൻസ് തിരികെ ലഭിക്കുന്നത് വരെ അത് തുടർന്നു.. നിങ്ങൾ സമയമെടുത്ത്, നിങ്ങളുടെ ശരീരത്തിന് വേണ്ടുവോളം സമയം കൊടുത്താണിതെല്ലാം ചെയ്യേണ്ടത്.

നിങ്ങളുടെ ശരീരത്തിന് സാധിച്ച പ്രവൃത്തി ചെറിയ കാര്യമല്ല. അതിനാൽ ശരീരത്തെ സ്വയം അഭിനന്ദിക്കുക. ഈ വർഷം എന്റെ ശരീരം ചെയ്ത കാര്യത്തിന് ശേഷം ഒന്ന് ഞാൻ ഉറപ്പിച്ചു. ഒരിക്കലും ശരീരത്തെ നോവിക്കുന്ന രീതിയിൽ ഒന്നും ചെയ്യില്ല. ഏത് രീതിയിൽ ചിന്തിച്ചാലും പ്രസവമെന്നത് ഒരു അത്ഭുതം തന്നെയാണ്. അതിനാൽ ആ ശരീരത്തിന് സ്‌നേഹവും പരിചരണവും പിന്തുണയും വേണ്ടുവോളം നൽകണം. ഓരോ ശരീരവും വ്യത്യസ്തമാണ്. അതിനാൽ വ്യായാമം ഉൾപ്പെടുന്ന എന്തുചെയ്യുന്നതിന് മുമ്പും ആദ്യം ഡോക്ടറെ സമീപിക്കുക. ” ഇതായിരുന്നു ആലിയാ ഭട്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Karma News Network

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

12 mins ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

26 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

32 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

1 hour ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

2 hours ago