kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ അന്തിമ തീരുമാനം; ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം: കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിക്ക് തന്നെയാണ്. കായികം, വഖഫ് ഒപ്പം റെയില്‍വേയും ആണ് വി അബ്ദുറഹ്മാന്. റവന്യൂവിനൊപ്പം ഭവന നിര്‍മാണവും കെ രാജന് ആണ്.

വനം, വന്യജീവി സംരക്ഷണ വകുപ്പുകളാണ് എ കെ ശശീന്ദ്രന്. വനിതാ ശിശു ക്ഷമം വീണാ ജോര്‍ജിന് ആണ്. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാരം എന്നീ വകുപ്പുകളുടെ ചുമതല പി എ മുഹമ്മദ് റിയാസിനാണ്. ദേവസ്വത്തിനൊപ്പം പാര്‍ലമെന്ററികാര്യമന്ത്രി കൂടിയായിരിക്കും കെ രാധാകൃഷ്ണന്‍.

മന്ത്രിമാരും അവരുടെ വകുപ്പുകളും

പിണറായി വിജയന്‍

പൊതുഭരണം
അഖിലേന്ത്യ സേവനങ്ങള്‍
ആസൂത്രണവും സാമ്ബത്തിക കാര്യങ്ങളും
ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി
മലിനീകരണ നിയന്ത്രണം
ശാസ്ത്ര സ്ഥാപനങ്ങള്‍
പേഴ്‌സണല്‍, അഡ്മിനിസ്ട്രേറ്റീവ് പരിഷ്കാരങ്ങള്‍
തെരഞ്ഞെടുപ്പ്
സംയോജനം
വിവരസാങ്കേതികവിദ്യ
സൈനികക്ഷേമം
ദുരിതാശ്വാസം
സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി
വിമാനത്താവളങ്ങള്‍
മെട്രോ റെയില്‍
അന്തര്‍ സംസ്ഥാന ജലഗതാഗതം
തീരദേശ ഷിപ്പിംഗും ഉള്‍നാടന്‍ ജലഗതാഗതവും
കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്
പ്രവാസികാര്യം
ഭവനം
വിജിലന്‍സ്
സിവില്‍, ക്രിമിനല്‍ ജസ്റ്റിസ് ഭരണം
അഗ്നിശമനരക്ഷാ സേവനങ്ങള്‍
ജയില്‍
പ്രിന്റിംഗ് ആന്‍ഡ് സ്റ്റേഷണറി
ന്യൂനപക്ഷക്ഷേമം
പ്രധാനമായ എല്ലാ നയപരമായ കാര്യങ്ങളും
മറ്റെവിടെയെങ്കിലും പരാമര്‍ശിച്ചിട്ടില്ലാത്ത വിഷയങ്ങള്‍

കെ രാജന്‍

ഭൂമി, സര്‍വേയും ലാന്‍ഡ് റെക്കോര്‍ഡുകളും, ഭൂപരിഷ്കരണം, പാര്‍പ്പിട നിര്‍മാണം

റോഷി അഗസ്റ്റിന്‍

ജലസേചനം, കമാന്‍ഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി, ഭൂഗര്‍ഭജല വകുപ്പ്, ജലവിതരണവും ശുചിത്വവും

കെ കൃഷ്ണന്‍കുട്ടി

വൈദ്യുതി, അനര്‍ട്ട്

എ കെ ശശീന്ദ്രന്‍

വനം, വന്യജീവി സംരക്ഷണം

അഹമ്മദ് ദേവര്‍കോവില്‍

തുറമുഖങ്ങള്‍, മ്യൂസിയങ്ങള്‍, പുരാവസ്തു, ആര്‍ക്കൈവ്സ്

ആന്റണി രാജു

റോഡ് ഗതാഗതം, മോട്ടോര്‍ വാഹനങ്ങള്‍, ജല ഗതാഗതം

വി അബ്ദുറഹിമാന്‍

കായികം, വഖഫ് ആന്‍ഡ് ഹജ്ജ്, പോസ്റ്റും ടെലഗ്രാഫും, റെയില്‍വേ

ജി ആര്‍ അനില്‍

ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യങ്ങള്‍, ലീഗല്‍ മെട്രോളജി

കെ എന്‍ ബാലഗോപാല്‍

ധനകാര്യം, ദേശീയ സമ്ബാദ്യം, സ്റ്റോര്‍സ് പര്‍ച്ചേസ്, വാണിജ്യനികുതി, കാര്‍ഷിക ആദായനികുതി, ട്രഷറികള്‍, ലോട്ടറികള്‍, സംസ്ഥാന ഓഡിറ്റ്,കേരള സ്റ്റേറ്റ്ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്, സംസ്ഥാന ഇന്‍ഷുറന്‍സ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, സ്റ്റാംപ്സ് ആന്‍ഡ് സ്റ്റാംപ് ഡ്യൂട്ടീസ്

ആര്‍ ബിന്ദു

കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാലകള്‍ (കൃഷി, വെറ്ററിനറി, ഫിഷറീസ്, മെഡിക്കല്‍, കൂടാതെ സാങ്കേതിക സര്‍വ്വകലാശാലകള്‍), പ്രവേശന പരീക്ഷകള്‍, നാഷണല്‍ കേഡറ്റ് കോര്‍പ്സ്, അഡിഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്), സാമൂഹ്യനീതി

ജെ ചിഞ്ചുറാണി

മൃഗസംരക്ഷണം, ക്ഷീരവികസനം, പാല്‍ സഹകരണ സംഘങ്ങള്‍, മൃഗശാലകള്‍, കേരള വെറ്ററിനറി & അനിമല്‍ സയന്‍സസ് സര്‍വകലാശാല

എം വി ഗോവിന്ദന്‍

പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ – പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ഗ്രാമീണ വികസനം, നഗര ആസൂത്രണം, പ്രാദേശിക വികസന അതോറിറ്റികള്‍, കില, എക്സൈസ്

പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ്, ടൂറിസം

പി പ്രസാദ്

കൃഷി, മണ്ണ് സര്‍വേയും മണ്ണ് സംരക്ഷണവും, കേരള കാര്‍ഷിക സര്‍വകലാശാല, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍

കെ രാധാകൃഷ്ണന്‍

പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമം, ദേവസ്വം, പാര്‍ലമെന്ററി കാര്യങ്ങള്‍

പി രാജീവ്

നിയമം, വ്യവസായങ്ങള്‍ (വ്യാവസായിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ), വാണിജ്യം, ഖനനവും ജിയോളജിയും, കൈത്തറി – തുണിത്തരങ്ങള്‍, ഖാദി – ഗ്രാമ വ്യവസായങ്ങള്‍, കയര്‍, കശുവണ്ടി വ്യവസായം, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്

സജി ചെറിയാന്‍

ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, ഫിഷറീസ് യൂണിവേഴ്സിറ്റി, സംസ്കാരം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരള സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തകരുടെ ക്ഷേമനിധി ബോര്‍ഡും
യുവജനകാര്യങ്ങള്‍

വി ശിവന്‍കുട്ടി

പൊതു വിദ്യാഭ്യാസം, സാക്ഷരതാ, തൊഴില്‍, തൊഴില്‍ പരിശീലനങ്ങള്‍, സ്കില്‍സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍,
ഫാക്ടറികളും ബോയിലറുകളും, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സേവനം വ്യാവസായിക ട്രൈബ്യൂണലുകള്‍, ലേബര്‍ കോടതികള്‍

വി എന്‍ വാസവന്‍

സഹകരണം, രജിസ്ട്രേഷന്‍

വീണ ജോര്‍ജ്

ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വകലാശാല, തദ്ദേശീയ മരുന്ന്, ആയുഷ്, മരുന്ന് നിയന്ത്രണം, വനിതാ, ശിശുക്ഷേമം

കഴിഞ്ഞദിവസം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.

Karma News Network

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

8 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

8 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

8 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

9 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

9 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

10 hours ago