കോവിഡ് വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ സ്കൂളുകള്‍ക്കും അവധി കാലമാണ്. അവധി വീടിനുള്ളില്‍ തന്നെ ആഘോഷിക്കുകയാണ് കുട്ടികള്‍. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃതയും വീട്ടില്‍ കളിയില്‍ മുഴുകിയിരിക്കുകയാണ്. കൂട്ടുകാരിക്കൊപ്പം അല്ലി കളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. ബാല്യകാല കളികള്‍ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം സുപ്രിയയുടെ പോസ്റ്റിന് കീഴില്‍ നിരവധി കമന്റുകള്‍ എത്തുന്നുണ്ട്. ആട് ജീവിതം ഷൂട്ടിംഗിനായി എത്തിയ പൃഥ്വി ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ്. ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെയാണ് പൃഥ്വിയും സംവിധായകന് ബ്ലെസിയും അടങ്ങുന്ന സംഘം ജോര്‍ദാനില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം പ്രിയപ്പെട്ടവനായി കാത്തിരിക്കുകയാണ് താനും മകളുമെന്ന് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
‘എല്ലാം ദിവസവും എന്റെ മകള്‍ എന്നോട് ലോക്ക്ഡൗണ്‍ കഴിഞ്ഞോയെന്ന് ചോദിക്കും. ദാദ ഇന്ന് വരുമോ ഇപ്പോള്‍ അല്ലിയും ഞാനും കാത്തിരിക്കുകയാണ് ദാദയുമായി വീണ്ടും ഒന്നിക്കുവാന്‍,’ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പൃഥ്വിരാജും ബ്ലെസ്സിയും അടക്കം 58 അംഗ സംഘമാണ് ജോര്‍ദാനില്‍ കുടുങ്ങിയത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നിര്‍ത്തലാക്കിയെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ ആട് ജീവിതം ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…