Categories: kerala

അസാഫകിനു തൂക്കുകയർ, പിന്നിൽ അഡ്വ.ആളൂരിന്റെ കരുനീക്കങ്ങൾ, കുപ്രസിദ്ധിയിൽ നിന്നും ആളൂർ പ്രസിദ്ധിയിലേക്ക്

കുപ്രസിദ്ധിയിൽ നിന്നും ആളൂർ വക്കീൽ നിരപരാധികൾക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകരുടെ മുഖമാകുന്നു. പ്രതികൾക്കുവേണ്ടി വാദിച്ച് അവർക്ക് ശിക്ഷയിൽ ഇളവ് വാങ്ങിനല്കുന്ന ആളൂർ വക്കീലിന്റെ ചരിത്രവിജയമായിരിക്കുകയാണ്. ആലുവ പെൺകുട്ടിയുടെ കേസിലെ വിധിപ്രഖ്യാപനത്തിലൂടെ അപവാദങ്ങൾ തുടച്ചുനീക്കിയിരിക്കുന്നു.

കേസിലെ വിധിപ്രഖ്യാപനത്തിൽ വളരെ സന്തോഷവാനാണ് താൻ. തെളിവ് ശേഖരണവും, കുറ്റപത്രം സമർപ്പിക്കലും, വിധിപ്രഖ്യാപനവുമൊക്കെ വളരെ വേ​ഗത്തിലാക്കിയ പ്രോസിക്യൂഷനെ അഭിനന്ദിച്ചുകൊണ്ടാണ് ആളൂർ രം​ഗത്തു വന്നിരിക്കുന്നത്. വധശിക്ഷ നല്കിയത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ് .കേരളത്തിൽ ജീവപര്യന്തം നിരവധി നല്കുന്നു. പോക്സോ കേസിൽ ഏറ്റവും കൂടുതൽ ശിക്ഷ നല്കണം. പ്രതിഭാ​ഗം ശക്തമായിരുന്നോയെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രതി ഒരു രീതിയിലും രക്ഷപെടാൻ അനുവദിക്കാത്ത തരത്തിൽ കേസ് വിചാരണ നടന്നോയെന്ന് പരിശോധിക്കണമെന്നും ആളൂർ പറഞ്ഞു.

പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ കാപാലികന് ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷ വാങ്ങിക്കൊടുക്കാൻ പോരാടുമെന്നും ആളൂർ പറഞ്ഞു. കേരളം നടുങ്ങുന്ന ക്രിമിനൽ കേസുകൾക്ക് പ്രതിയെ കൂട്ട് പിടിച്ച് എത്തുന്ന ആളൂർ പലപ്പോഴും കേരളം ജനതയ്ക്കു മുന്നിൽ ഉത്തരം കിട്ടാത്ത സമസ്യ ആണ് ആളൂര്‍ വക്കീലും പത്തായിരം രൂപയുമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്നു പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. മള്ളൂര്‍ ഗോവിന്ദപ്പിള്ളയെന്ന അഭിഭാഷക പ്രമാണിയുടെ കഥ കേരളത്തിന് അങ്ങനെ സുപരിചിതമാണ്. അത് പുനരാവിഷ്കരിക്കപ്പെടുകയായിരുന്നു ആളൂരിലൂടെ പിന്നീട് കണ്ടത്. കേരളം ഞെട്ടിത്തരിച്ചുപോയ 2011ലെ സൗമ്യയെന്ന പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതി ഗോവിന്ദസ്വാമിക്കുവേണ്ടി ആളൂര്‍ വക്കീല്‍ ആദ്യമായി ഹാജരാകുമ്പോള്‍ കേരളം ഞെട്ടലോടെ ചിന്തിച്ചുപോയിരുന്നു.

ആദ്യം എന്നെ സമീപിക്കുന്ന ആരാണോ അവർക്ക് വേണ്ടിയാണ് ഞാൻ വാദിക്കുന്നത്. എന്നെ പൈസ കൊണ്ടോ മറ്റ് കാര്യങ്ങൾ കൊണ്ടോ സ്വാധീനിക്കാൻ കഴിയില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിലെല്ലാം താൻ പ്രതിക്കു വേണ്ടി ഹാജരാകുമെന്നു പറയുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അതും പറഞ്ഞു ഭീഷണിയുണ്ട്. ”പ്രോസിക്യൂഷനൊപ്പം നിന്നു പിഞ്ചുകുട്ടിയെ പിച്ചിച്ചീന്തിയ കാപാലികന് ഏറ്റവും വലിയ ശിക്ഷയായ തൂക്കുമരം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരുപാട് സംഘടനകളും വ്യക്തികളും എന്നെ സമീപിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ കേസിൽ നീതി നടപ്പാക്കാൻ കുട്ടിക്കും കുടുംബത്തിനും പ്രോസിക്യൂഷനും ഒപ്പമായിരിക്കും. പ്രതിയായ അസ്ഫാക് ആലമിനെതിരെ എപ്പോഴും സർക്കാരിനൊപ്പം നിന്നു പോരാടും.

പോക്‌സോ കേസിന്റെ പരിധിയിൽപെട്ട കുട്ടിയെ ബലാത്സംഗം ചെയ്താൽ തന്നെ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ തൂക്കുമരമാണ്. ബലാത്സംഗം ചെയ്യുന്നത് 12 വയസിനു താഴെയുള്ള കുട്ടിയെയാണെങ്കിൽ തൂക്കുമരം ലഭിക്കുമെന്നത് ഉറപ്പാണ്. ഈ കേസിൽ ബലാത്സംഗവും കഴിഞ്ഞ് കുട്ടിയെ കൊന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണിത്. ഈ സംഭവത്തിൽ അതിഥി തൊഴിലാളി കുടുംബത്തെ സംരക്ഷിക്കാൻ സാധിക്കാതെ പോയി. അതുകൊണ്ട് പരമാവധി ശിക്ഷ പ്രതിക്ക് നൽകണം. എന്നാൽ, ഈ കേസിൽ പ്രതിയാണ് തന്നെ ആദ്യം സമീപിച്ചതെങ്കിൽ കുട്ടിയുടെ കേസ് ഏറ്റെടുക്കുമായിരുന്നില്ലെന്നും ആളൂർ പറഞ്ഞു.

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

13 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

41 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

46 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

48 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago