entertainment

അഭിജിത്തിനായി അമലയുടെ പാര്‍ട്ടി, വൈറലായി വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമല പോള്‍. തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് അമല. ഇപ്പോള്‍ സഹോദരന്റെ പിറന്നാളിന് വീട്ടില്‍ തന്നെ പാര്‍ട്ടി നടത്തിയിരിക്കുകയാണ് അമല. വെറും പാര്‍ട്ടിയല്ല ക്വാറന്റീന്‍ പാര്‍ട്ടിയുമായാണ് അമല സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ കാലമായതിനാല്‍ മാസ്‌ക് ധരിച്ചുകൊണ്ടുള്ള പാര്‍ട്ടിയാണ് അമല പോള്‍ നടത്തിയിരിക്കുന്നത്.

‘ഇന്ന് ഞങ്ങളുടെ വീട്ടില്‍ പാര്‍ട്ടി ആയിരുന്നു. കാരണം എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരേയൊരു മൂത്ത സഹോദരന്‍ (അവന്‍ എപ്പോഴും ഇളയത് ആണെന്നാണ് പറയുന്നത്) അഭിജിത്ത് പോളിന്റെ പിറന്നാളാണ്. അകലം പാലിച്ച് മാസ്‌ക് ധരിച്ചുള്ള പാര്‍ട്ടി. അമ്മയാണ് വിഡിയോ എടുത്തിരിക്കുന്നത്. ഒരു ക്വാറഫിന്‍ പാര്‍ട്ടി.’- ഇന്‍സ്റ്റഗ്രാമില്‍ അമല കുറിച്ചു.

വീഡിയോയില്‍ പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുന്ന അമലയെയാണ് കാണാന്‍ സാധിക്കുന്നത്. ഡാന്‍സിന് ഒടുവില്‍ ഹാപ്പി ബര്‍ത്ത് ഡേ ജിത്തൂ എന്ന് അമല പറയുന്നുണ്ട്. സഹോദരന്‍ അരികില്‍ ഇല്ലെന്നും മിസ്സ് ചെയ്യുന്നുവെന്നും നടി പറയുന്നു.

അതേസമയം വിഡിയോയില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് ആയിരുന്നു അമലയുടെ സഹോദരന്‍ അഭിജിത്ത് പോള്‍ കമന്റ് ചെയ്തത്.. മികച്ച സഹോദരിയാണ് തന്റേതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ ഈ രണ്ട് സ്ത്രീകളേയും മിസ്സ് ചെയ്യുന്നുവെന്നു പറഞ്ഞ അഭിജിത്ത് അവര്‍ക്കൊപ്പമുള്ള ചിത്രവും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചു.

Karma News Network

Recent Posts

ചോക്ലേറ്റ് കവർ മുതൽ തലയിണ കവർ വരെ, സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…

8 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് സിവിൽ പോലീസ് ഓഫീസർ

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…

19 mins ago

ടർബോ പ്രെമോഷനിടെ മമ്മൂട്ടി ധരിച്ച മഞ്ഞ ആഢംബര വാച്ചിന്റെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…

24 mins ago

സ്വാതി മലിവാൾ എംപിയെ മർദിച്ച കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ

ന്യൂഡൽഹി∙ സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ. സിവിൽ…

40 mins ago

11കാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 58 വർഷം തടവും ഒരു ലക്ഷം പിഴയും

പതിനൊന്നുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത പ്രതിയ്‌ക്ക് 58 വര്‍ഷം കഠിനതടവും, ഒരുലക്ഷം രൂപ പിഴയും . കന്യാകുമാരി മാര്‍ത്താണ്ഡം…

1 hour ago

കാറിൽ എസി ഓൺ ആക്കി വിശ്രമിച്ചു, യുവാവ് മരിച്ച നിലയിൽ

ആലപ്പുഴ : കാറിൽ എസി ഓൺ ആക്കി വിശ്രമിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ​ഹരിപ്പാട് ഊട്ടുപറമ്പ് സ്വദേശി…

1 hour ago