entertainment

റിസള്‍ട്ട് വന്നു, മികച്ച വിജയം, അറിയാനും ആഘോഷിക്കാനും അമയ ഇല്ല

ഇക്കുറി എസ് എസ് എല്‍ സിക്ക് റെക്കോര്‍ഡ് വിജയമാണ്. വിദ്യാര്‍ത്ഥികളും അവരോട് അടുത്തവരുമൊക്കെ വിജയം ആഘോഷിക്കുകയാണ്. ഫുള്‍ എ പ്ലസ് ഇല്ലെങ്കിലും മികച്ച വിജയം നേടിയ നിരവധി കുട്ടികളുണ്ട്. എന്നാല്‍ തനിക്ക് മികച്ച വിജയം നേടിയത് അറിയാനും സന്തോഷിക്കാനും പാനൂര്‍ സ്വദേശിയായ അമയ ഇന്നില്ല.

മികച്ച വിജയത്തിനിടെയും അമയയുടെ ഓര്‍മയില്‍ വിതുമ്പുകയാണ് മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സഹപാഠികളും അധ്യാപകരും അമയോട് അടുത്തുള്ളവരും. തലച്ചോറുമായി ബന്ധപ്പെട്ട രോഗത്തെ തുടര്‍ന്ന് അമയ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂണ്‍ 28ന് അമയയ്ക്ക് ജീവന്‍ നഷ്ടമായി.

ശാരീരിക അവശതകള്‍ക്കിടയിലും എല്ലാം മറന്ന് അമയ പരീക്ഷ എഴുതിയിരുന്നു. പ്രതീക്ഷയോടെയായിരുന്നു അമയ അവസാന പരീക്ഷയെഴുതി സ്‌കൂളില്‍ നിന്ന് പടിയിറങ്ങിയത്. അധികം വൈകാതെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. സ്വകാര്യ ബസ് ഡ്രൈവറായ വള്ള്യായി കല്ലക്കണ്ടിയിലെ സുമേജിന്റെ മകള്‍ അമയയുടെ ചികിത്സയ്ക്കായി ഒരു നാട് മുഴുവന്‍ ഒന്നിച്ചിരുന്നു. എന്നാല്‍ അതൊന്നും കാര്യമായില്ല. വിധി ആ വിജയം പോലും അറിയിക്കാതെ അമയയെ തട്ടിയെടുക്കുകയായിരുന്നു.

Karma News Network

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

12 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

23 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

53 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

54 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago