kerala

‘മാലിക്’ സിനിമ ടെലിഗ്രാം ഗ്രൂപ്പുകളില്‍ ചോര്‍ന്ന സംഭവ൦; ഇത്തരം പ്രവര്‍ത്തനങ്ങള്‍ മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നു എന്ന് സംവിധായകന്‍

മലയാള ചലച്ചിത്രം ‘മാലിക്’ ടെലിഗ്രാം ഗ്രൂപ്പുകളില്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മഹേഷ് നാരായണന്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നു എന്ന് മഹേഷ് നാരായണന്‍ പ്രതികരിച്ചു. ആമസോണിലൂടെ ചിത്രം കാണണം. തന്റെ എന്നല്ല ഏത് സംവിധായകന്റെ സിനിമയായാലും പ്ലാറ്റ്‌ഫോമിലൂടെ ഓടിയാലേ റവന്യൂ കിട്ടൂ എന്നും സംവിധായകന്‍ പറഞ്ഞു.

ഫഹദ് ഫാസിലും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രം ‘മാലിക്’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കമാണ് ചിത്രത്തിന്റെ വ്യാജ പകര്‍പ്പ് ടെലിഗ്രാം ഗ്രൂപ്പുകളില്‍ എത്തിയത്. പകര്‍പ്പിന് പുറമേ ഫഹദ് ഫാസിലും നിമിഷ സജയനും ഒന്നിച്ചുള്ള സിനിമയുടെ ചില രംഗങ്ങളും പ്രചരിക്കുന്നുണ്ട്. പൈറസി തടയണമെന്ന് ടെലിഗ്രാമിനോട് നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തിയറ്റര്‍ റിലീസിനാണ് പദ്ധതി ഇട്ടിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച അനിശ്ചിതത്വം കാരണം ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 27 കോടിയോളം രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.

Karma News Editorial

Recent Posts

ആലുവയിൽ കാണാതായ പെൺകുട്ടിയെ പിന്തുടർന്ന് രണ്ടു പേർ, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി : കാണാതായ 12 വയസുകാരിയെ രണ്ടുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആലുവ എടയപ്പുറത്തു കീഴുമാട്…

2 hours ago

ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് അപകടം, മൂന്ന് വയസുകാരൻ മരിച്ചു

ദമാം : ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക്…

3 hours ago

ലൈനിൽ കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേറ്റു, ലൈൻമാന് ദാരുണ മരണം

ഇടുക്കി : മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കാഞ്ഞാർ സംഗമംകവല…

3 hours ago

12 വയസുകാരിയെ കാണാനില്ല, സംഭവം ആലുവയിൽ

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂർ മുമ്പാണ് സംഭവം.…

3 hours ago

നവജാതശിശുക്കൾ വെന്തുമരിച്ച സംഭവം, ഒളിവിൽ പോയ ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ‍ഡോക്ടറും അറസ്റ്റിൽ. ന്യൂ ബോൺ…

4 hours ago

ഗാസയിലേക്ക് ആണവ മിസൈലോ? ഹമാസ് ഇസ്രായേലിലേക്ക് 10 മിസൈൽ അയച്ചു, 10ഉം ചീറ്റി

ഇസ്രായേലിലേക്ക് കൂറ്റൻ മിസൈൽ വിക്ഷേപിച്ചു എന്നും ടെൽ അവീവ് തകർക്കും എന്നും ഹമാസ്. ഹമാസ് തന്നെയാണ്‌ ഇത് വെളിപ്പെടുത്തിയത്. മധ്യ…

4 hours ago