Categories: keralatopnews

ആംബുലൻസ് മരത്തിലിടിച്ചു ;കൊവിഡ് ബാധിത മരിച്ചു

ആംബുലൻസ് മരത്തിലിടിച്ച് കൊവിഡ് ബാധിതയായ വീട്ടമ്മ മരിച്ചു. ദേശീയപാതയിൽ എരമല്ലൂരിനു സമീപമാണ് അപകടംസംഭവിച്ചത്. വീട്ടമ്മയുടെ മകനും മരുമകളും ഉൾപ്പെടെ 3 പേർക്കു പരുക്കേൽക്കുകയും ചെയ്തു. കൊല്ലം തിരുമുല്ലവാരം പുന്നത്തല നഗർ–111 ശ്രീവൈകുണ്ഠത്തിൽ പരേതനായ പി.സി.പൊന്നപ്പൻ പിള്ളയുടെ ഭാര്യ ഷീല വി.പിള്ള ആണു മരിച്ചത്. 66 വയസ്സായിരുന്നു. ഷീലയുടെ മകൻ ഡോ. മഞ്ജുനാഥ് (36), ഭാര്യ ഡോ.ദേവിക ഗോപൻ (31), ആംബുലൻസ് ഡ്രൈവർ കൊല്ലം കണ്ണനല്ലൂർ മഞ്ജുവിലാസത്തിൽ കെ.സന്തോഷ് (34) എന്നിവർക്കാണു പരുക്കേറ്റത്.വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന ഷീലയ്ക്ക് കഴിഞ്ഞ ദിവസം അസുഖം കൂടിയതോടെ കൊല്ലത്തെ എൻഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.

സഹകരണ ആശുപത്രിയുടെ ആംബുലൻസിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുംപോകും വഴിയാണ് അപകടം സംഭവിച്ചത്. അപകടസ്ഥലത്തു നിന്ന് ആദ്യം തുറവൂർ ഗവ.ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്നു കൊച്ചിയിലെ ആശുപത്രിയിൽ എത്തിക്കും മുൻപ് ഷീല മരിച്ചു. പരുക്കേറ്റ മൂവരെയും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഡ്രൈവർ സന്തോഷിന്റെ നില ഗുരുതരമാണ്.എരമല്ലൂർ സാനിയ തിയറ്ററിനു സമീപം ഇന്നലെ പുലർച്ചെയായിരുന്നു അപകടം. മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ ആംബുലൻസ് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നു പൊലീസ് പറഞ്ഞു. ആംബുലൻസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

സംഭവസമയത്ത് അതുവഴി വന്ന അരൂർ പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവർ ഉണ്ണിയാണ് പരുക്കേറ്റവരെ ആദ്യം തുറവൂർ ആശുപത്രിയിൽ എത്തിച്ചത്.ഷീലയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കൊല്ലത്തു സംസ്കരിച്ചു. പരുക്കേറ്റ ഡോ. മഞ്ജുനാഥ് കൊല്ലം എൻഎസ് സഹകരണ ആശുപത്രിയിലെ പീഡിയാട്രിഷ്യനാണ്. ദേവിക കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ്. മറ്റു മക്കൾ: ഡോ.പി.എസ്.അഞ്ജലി (ഗൈനക്കോളജിസ്റ്റ്, കുവൈത്ത്), അഡ്വ. പി.എസ്.രഞ്ജിനി (തിരുവനന്തപുരം ലോ അക്കാദമി അസി.പ്രഫസർ). മറ്റു മരുമക്കൾ: ഡോ.പ്രേം ഹരിദാസ് മേനോൻ (മെഡിക്കൽ കോളജ് ആശുപത്രി, തിരുവനന്തപുരം), ഡോ.സജിത്ത് നായർ (ഓസ്ട്രേലിയ)

Karma News Network

Recent Posts

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

14 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

46 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

1 hour ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

11 hours ago