മഞ്ചേരി പയ്യനാട് ചോലക്കൽ അത്താണിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി ഭവനംപറമ്പിലെ പൊട്ടൻചിറ മുഹമ്മദ് റഫീഖാണ് (36) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് അപകടം.
മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വരികയായിരുന്ന കരുവാരക്കുണ്ട് പാലിയേറ്റിവ് കെയറിന്റെ ആംബുലൻസും മഞ്ചേരിയിൽനിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാർ റഫീഖിനെ ഉടൻ പുറത്തെടുത്ത് മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കരുവാരക്കുണ്ട് പുന്നക്കാടിലെ ഓട്ടോ ഡ്രൈവറായിരുന്ന റഫീഖ് വ്യാഴാഴ്ചയാണ് പാലിയേറ്റീവ് കെയറിന്റെ ആംബുലൻസിൽ ഡ്രൈവറായി ജോലിക്കുകയറിയത്. ആദ്യ ഓട്ടത്തിനിടെയാണ് അപകടം. പിതാവ്: സുലൈമാൻ. മാതാവ്: സുബൈദ. ഭാര്യ: സഹ്ല. മകൾ: റിദ ഫാത്തിമ. സഹോദരങ്ങൾ: റിയാസ്, റംസീന
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന് പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…