kerala

എസ്‌ഡിപിഐയുമായി യാതൊരു ഡീലുമില്ല, ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ യുഡിഎഫ് ഒരുപോലെ എതിര്‍ക്കുന്നു, വിഡി സതീശന്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐയുമായി യാതൊരു ഡീലുമില്ലെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ യുഡിഎഫ് ഒരുപോലെ എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വ്യക്തികള്‍ക്ക് സ്വതന്ത്രമായി, അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വോട്ടു ചെയ്യാമെന്നും വിഡി സതീശന്‍ പറഞ്ഞു.

വര്‍ഗീയ സംഘടനകളെ കേരളത്തിലെ കോൺ​ഗ്രസും യുഡിഎഫും ഒരുപോലെ എതിര്‍ക്കും. അത്തരം സംഘടനകളുടെ പിന്തുണ ഞങ്ങള്‍ സ്വീകരിക്കില്ല. എസ്ഡിപിഐ യുഡിഎഫിന് നല്‍കിയിരിക്കുന്ന പിന്തുണയേയും ആ തരത്തിലാണ് കാണുന്നത്. എല്ലാ ജനവിഭാഗങ്ങളും യുഡിഎഫിന് വോട്ടു ചെയ്യണമെന്നാണ് ആഗ്രഹം.

പക്ഷെ സംഘടനകളുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐ പിന്തുണയേയും കാണുന്നത്. മുഖ്യമന്ത്രിയും ബിജെപിയും തമ്മില്‍ വീണ്ടും ഒക്കച്ചങ്ങാതിമാരായി മാറിയിരിക്കുകയാണ്. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ റോഡ് ഷോയില്‍ പതാക ഉണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. ഞങ്ങള്‍ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസ് എടുക്കേണ്ട. അത് എകെജി സെന്ററില്‍ നിന്നും തീരുമാനിക്കുന്നത് അല്ല ഞങ്ങളുടെ പ്രചാരണരീതി. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ പതാക വിവാദം ഉണ്ടാക്കിയത് ബിജെപിയാണ്. ഇപ്പോള്‍ പതാക വിവാദം ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയാണ്. ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ഇതുചെയ്യുന്നത്.

അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം നഷ്ടപ്പെട്ട് മരപ്പട്ടിയും നീരാളിയും ആകാതിരിക്കാന്‍ വേണ്ടി ഇന്ത്യ മുന്നണിയുടെ ഭാഗമായി മാറുകയും, മറുവശത്ത് ബിജെപിക്ക് ഇടമുണ്ടാക്കി കൊടുക്കാനും അവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനുമുള്ള നടപടികളുമായിട്ടാണ് മുഖ്യമന്ത്രി മുന്നോട്ടുപോകുന്നത്. മാസപ്പടി ഉള്‍പ്പെടെയുള്ള കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി, അതിന്റെ ഭീതിയില്‍ നില്‍ക്കുന്നതിനാലാണ് ബിജെപിയെ ഭയന്ന് മുഖ്യമന്ത്രി ഓരോന്നും പറയുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി രാഹുല്‍ഗാന്ധിക്കെതിരെയാണ് മുഖ്യമന്ത്രി പറയുന്നത്. രാഹുല്‍ഗാന്ധിയാണ് ഇന്ത്യയിലെ ജനങ്ങള്‍ ഫാസിസത്തിനും വര്‍ഗീയതക്കുമെതിരെയുള്ള പോരാട്ടത്തിന്റെ ജനാധിപത്യചേരിയുടെ പ്രതീക്ഷയായി കാണുന്നത്. ആ രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തി ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി മുഖ്യമന്ത്രി നടത്തുന്ന ശ്രമം വിലപ്പോകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

എസ്ഡിപിഐ വിഷയത്തില്‍ യുഡിഎഫിലും പാര്‍ട്ടിയിലും ആലോചിചശേഷം മാത്രമേ തീരുമാനം പറയാനാകൂ എന്ന് ഈ മാസം ഒന്നിന് താന്‍ കൊച്ചിയില്‍ വ്യക്തമാക്കിയിരുന്നതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. ഇന്നലെയാണ് നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അവസരം കിട്ടിയത്. കല്‍പ്പറ്റയില്‍ വെച്ചു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്.

Karma News Network

Recent Posts

യുദ്ധം തുടരാൻ മുറവിളി, കരാർ വലിച്ചുകീറി, യുദ്ധം നിർത്തിയാൽ ഈ രാത്രി നെതന്യാഹുവിനെ മാറ്റും എന്ന് കൂട്ടുകക്ഷികൾ

പലസ്തീനുമായുള്ള യുദ്ധത്തിൽ ചുവട് മാറ്റി ഇസ്രായേൽ. യുദ്ധം നിർത്താമെന്നും പകരം ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് തീരുമാനം എടുതെങ്കുലും കടുത്ത പ്രതിഷേധം ഉയർന്നതോടെ…

20 mins ago

അമൃതാനന്ദമയിയെ പ്രാര്‍ത്ഥിച്ചത് കൊണ്ട് കാര്യമില്ല, കച്ചവടം മാത്രം കാണാതെ സിനിമയെ സമീപിക്കൂ- ശാന്തിവിള ദിനേശ്

മോഹന്‍ലാലിനെ വിമര്‍ശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘കഷ്ടകാലത്തിന് മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്ന് പറഞ്ഞത്…

26 mins ago

അരുണാചലിൽ ഭരണം ഉറപ്പിച്ച് ബിജെപി, സിക്കിമിൽ എസ്കെഎം

ചൈന എന്നും കണ്ണും നട്ടിരിക്കുന്ന അരുണാചൽ സംസ്ഥാനം ജനം ബിജെപിയെ ഏല്പ്പിക്കുന്നു എന്ന സൂചനകൾ. അരുണാചൽ തിരഞ്ഞെടുപ്പിൽ നിയമസഭാ വോട്ടെണ്ണൽ…

58 mins ago

മേലധികാരികളിൽ നിന്നുള്ള സമ്മർദ്ദം താങ്ങാനായില്ല, എസ്ഐ ജോലി രാജി വച്ച് ഹവിൽദാറായി ഉദ്യോഗസ്ഥൻ

തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന സമ്മർദ്ദവും സേനയിലെ ആത്മഹത്യയും ഒക്കെ മിക്കപ്പോഴും വർത്തയാകാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ…

1 hour ago

പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം, വിമർശനവുമായി ഹരീഷ് പേരടി

ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ കവർ ചിത്രത്തിൽ ഒരു അമ്മയുടെ ചിത്രം ഇല്ലെന്ന് ചൂണ്ടിക്കാട്ടി നടൻ ഹരീഷ് പേരടി. ‘മുലപ്പാലിന്റെ…

1 hour ago

ഹെല്‍മറ്റില്‍ കയറിക്കൂടി കുട്ടി പെരുമ്പാമ്പ്, യുവാവിന് കടിയേറ്റു

ഇരിട്ടി : ബൈക്കിന് മുകളില്‍വെച്ച ഹെല്‍മറ്റില്‍ കയറിക്കൂടിയത് കുട്ടി പെരുമ്പാമ്പ്. ഇതറിയാതെ രാവിലെ ജോലിസ്ഥലത്തേക്ക് പോകേണ്ട തിരക്കില്‍ ഹെല്‍മറ്റ് ധരിച്ച…

1 hour ago