trending

മണിപ്പൂർ വിഷയത്തിൽ ഇന്ത്യാ സർക്കാരിനു അമേരിക്കയുടെ പൂർണ്ണ പിന്തുണ

മണിപ്പൂർ വിഷയത്തിൽ ഇന്ത്യൻ സർക്കാരിനു പരിപൂർണ്ണ പിന്തുണ രേഖപ്പെടുത്തി അമേരിക്ക. കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങളേ പിന്തുണക്കുന്നു എന്നും മണിപ്പൂർ ശാന്തമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്നും അമേരിക്കൻ പ്രസിഡന്റിന്റെ അഡ്മിനിസ്ട്രേഷൻ തലവൻ അറിയിച്ചു. മണിപ്പൂരിൽ രണ്ട് സ്ത്രീകൾക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന്റെ വീഡിയോ കണ്ട് അമേരിക്ക ഞെട്ടിക്കുകയും ഭയക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞു. മെയ് 4 ന് കാങ്‌പോക്‌പി ജില്ലയിൽ രണ്ട് സ്ത്രീകളെ നഗ്‌നരായി പരേഡ് ചെയ്യുകയും ഒരു കൂട്ടം പുരുഷന്മാർ ഉപദ്രവിക്കുകയും ചെയ്യുന്ന വീഡിയോ ജൂലൈ 19 ന് രാജ്യവ്യാപകമായി അപലപിക്കപ്പെട്ടു. ഇതിനു പിന്നാലെയാണ്‌ ഇപ്പോൾ അമേരിക്ക ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

മണിപ്പൂരിൽ രണ്ട് സ്ത്രീകൾക്ക് നേരെയുണ്ടായ ഈ ക്രൂരമായ ആക്രമണത്തിന്റെ വീഡിയോ ഞങ്ങളെ ഞെട്ടിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. ഈ ലിംഗാധിഷ്ഠിത അതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ടവരോട് ഞങ്ങൾ അഗാധമായ അനുശോചനം അറിയിക്കുകയും അവർക്ക് നീതി ലഭ്യമാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നാണ്‌ അമേരിക്കൻ ഭരണകൂടത്തിന്റെ പ്രസ്ഥാവന. സ്ത്രീകൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ ഏതൊരു പരിഷ്കൃത സമൂഹത്തിലും ലജ്ജാകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത് ഇന്ത്യൻ പ്രതിനിധി അമേരിക്കയുടെ ശ്രദ്ധയിൽ പെടുത്തി. മണിപ്പൂരിലെ അക്രമങ്ങൾക്ക് സമാധാനപരവും ഉൾക്കൊള്ളുന്നതുമായ പരിഹാരം ഇന്ത്യാ സർക്കാർ എടുക്കും എന്നും അമേരിക്ക പ്രത്യാശ പ്രകടിപ്പിച്ചു. മാനുഷിക ആവശ്യങ്ങളോട് പ്രതികരിക്കാനും എല്ലാ വിഭാഗക്കാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാനും അധികാരികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നും അമേരിക്കയിൽ നിന്നുള്ള സന്ദേശത്തിൽ പറയുന്നു.

ഇതിനിടെ മണിപ്പൂർ കലാപത്തേ കുറിച്ച് നിർൺനായകമായ വെളിപ്പെടുത്തൽ പ്യൂറത്ത് വിട്ട് കേന്ദ്ര സർക്കാർ. മ്യാൻമാറിൽ നിന്ന് 718 പേർ ജൂലായ് 22,23 തീയതികളിൽ അനധികൃതമായി മണിപ്പൂരിലേക്ക് കടന്നതായി മണിപ്പൂരിലെ ആഭ്യന്തരവകുപ്പ് അറിയിച്ചു.അതിക്രൂരമായ പട്ടാളഭരണത്തോട് ഏറ്റുമുട്ടി പരുക്കൻസ്വഭാവക്കാരായ മ്യാൻമർ സ്വദേശികൾ കൊലയ്ക്കും കൊള്ളയ്ക്കും ഭയമില്ലാത്തവരാണ്. ഇന്ത്യ-മ്യാൻമർ അതിർത്തിയുടെ ചുമതലയുള്ള അസം റൈഫിൾസ് മ്യാൻമാറിൽ നിന്ന് 718 പേർ മണിപ്പൂരിലെ വിവിധഭാഗങ്ങളിൽ എത്തിച്ചേർന്നതായി റിപ്പോർട്ട് ചെയ്തതായി മണിപ്പൂരിലെ ആഭ്യന്തരവകുപ്പ് പറയുന്നു.

മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷി ഇത് സംബന്ധിച്ച് ഇന്ത്യ-മ്യാൻമർ അതിർത്തിയുടെ ചുമതലയുള്ള അസം റൈഫിൾസിനോട് വിശദീകരണം തേടി. മതിയായ യാത്രാരേഖകളില്ലാതെ എങ്ങിനെയാണ് ഇവർ അതിർത്തികടന്ന് മണിപ്പൂരിലേക്ക് കടന്നതെന്നും ചീഫ് സെക്രട്ടറി അസം റൈഫിൾസിനോട് ആരാഞ്ഞു. മണിപ്പൂരിലെ ന്യൂ ലജാങ് എന്ന പൊതുസ്ഥലത്ത് മ്യാൻമറിൽ നിന്നുള്ള അഭയാർത്ഥികൾ എത്തിയതായി അസം റൈഫിൾസിൽ നിന്നു തന്നെ വിവരം ലഭിച്ചതായും മണിപ്പൂർ ചീഫ് സെക്രട്ടറി പറയുന്നു.മ്യാൻമറിൽ നിന്നും ഇന്ത്യയിലേക്ക് കടന്ന 718 പേരിൽ 209 പുരുഷന്മാരും 208 സ്ത്രീകളും 301 കുട്ടികളും ഉണ്ട്. ഇവരെ എത്രയും വേഗം കണ്ടെത്തി തുരത്താൻ മണിപ്പൂർ മുഖ്യമന്ത്രി ബീരേൻസിങ്ങും അഭ്യർത്ഥിച്ചിട്ടുണ്ട്.

ഗോത്ര വിഭാഗങ്ങളായ കുക്കി – മേയ്‌ത്തി വിഭാഗങ്ങൾ തമ്മിലാണ് മണിപ്പൂർ സംഘർഷമെങ്കിലും , പിന്നിൽ ചൈന അടക്കമുള്ള വിദേശ ചില വിദേശ രാജ്യങ്ങളുടെ സാന്നിധ്യം രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മ്യാൻമാറിൽ നിന്ന് 718 പേർ മണിപ്പൂരിലേക്ക് എത്തിയതായി പോലീസിന് റിപ്പോർട്ട് ലഭിച്ചത്. അസം റൈഫിൾസിൻറെ സഹായത്തോടെ ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.മ്യാൻമർ പൗരന്മാർ പൊതുവേ അക്രമാസക്തരാണ്. ക്രൂരമായ പട്ടാളഭരണത്തോട് ഏറ്റുമുട്ടിയ അവർ നിർഭയരുമാണ്. എന്ത് രഹസ്യ അജണ്ടയുമായാണ് ഇവർ മണിപ്പൂരിലേക്ക് നുഴഞ്ഞുകയറിയിരിക്കുന്നതെന്നാണ് അറിയേണ്ടത്.

പൊതുവേ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും മ്യാൻമറിലേക്ക് ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും കള്ളക്കടത്ത് സജീവമാണ്. ഇത്തരം ആയുധദല്ലാളന്മാർ മണിപ്പൂരിലേക്ക് കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കാൻ മ്യാൻമർ പൗരന്മാരെ പറഞ്ഞയച്ചതാണോ എന്നും സംശയിക്കപ്പെടുന്നു. ഇവരുടെ പക്കൽ ആയുധങ്ങൾ നൽകിയിട്ടുണ്ടോ എന്നും അറിയേണ്ടിയിരിക്കുന്നു.  ഇന്ത്യൻ അതിർത്തിയിലുള്ള മ്യാൻമറിലെ ചിൻ മേഖലയിൽ പെട്ടവരാണ് ഇന്ത്യയിലേക്ക് വന്നിരിക്കുന്നതെന്ന് കരുതുന്നു. ചിൻ വിഭാഗത്തിൽ സ്വന്തമായി തീവ്രവാദ സംഘങ്ങൾ വരെയുണ്ട്. ഇവർക്കായി ഇന്ത്യയിൽ നിന്നും വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പോകുന്നത്.

Karma News Network

Recent Posts

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

2 mins ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

39 mins ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

1 hour ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

2 hours ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

2 hours ago

കനക മരിച്ചിട്ടില്ല, വ്യാജവാർത്തകൾ ഒഴിവാക്കൂ.. താരം പഴയ വീട്ടിൽ ഒറ്റയ്ക്ക്

മലയാളി അല്ലായിട്ടും പ്രേക്ഷകരുടെ മനസിൽ ഒരു മലയാളികുട്ടിയായി ഇടം നേടിയ നടിയാണ് കനക. സിനിമയിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികൾ ആയിരുന്ന…

3 hours ago