entertainment

വ്യാജന്മാരെ കായികമായും നിയമപരമായും നേരിടും അമേയ മാത്യു

മലയാളികളുടെ പ്രിയപ്പെട്ട നടിയും മോഡലും ഒക്കെയാണ് അമേയ മാത്യു. കരിക്ക് വെബ്‌സീരീസിലൂടെയാണ് താരം ഏറെ ശ്രദ്ധേയ ആയത്. പിന്നീട് ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ യാതൊരു മടിയും താരത്തിനില്ല. അമേയയുടെ പല ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ പ്രചരിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയകളിലും അമേയ ഏറെ സജീവമാണ്. പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടും മറ്റ് വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് ഒപ്പം കുറിക്കുന്ന വാക്കുകളും പലപ്പോഴും ഏറെ ശ്രദ്ധേയമാകാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് അമേയയുടെ പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ്. കോവിഡിനെക്കുറിച്ച്‌ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്കുള്ള താക്കീതുമായാണ് താരം എത്തുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ജോജി ചിത്രത്തിന്റെ ജോമോന്റെ ഡയലോ​ഗ് കടമെടുത്ത് താരം എത്തിയത്. കൊറോണയെക്കുറിച്ച്‌ ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നവരുണ്ട്.. വ്യാജമരുന്നുകളും..പണതട്ടിപ്പും നടത്തുന്നവരുണ്ട്..അവരെ കായികമായും നിയമപരമായും നേരിടും… അതിനി ഇൻസ്റ്റാഗ്രാമിൽ ഇരുന്ന് ഇൻബോക്സിൽ പറയുന്നവരായാലും… വാട്സാപ്പിൽവന്ന് ഫോർവേർഡിൽ പറയുന്നവരായാലും- അമേയ കുറിച്ചു.

Karma News Network

Recent Posts

സാമ്പത്തിക തട്ടിപ്പ് നടി ആശാ ശരത്ത് രാജ്യം വിട്ടു, മുഖ്യ പ്രതി ജെയ്മോൻ അറസ്റ്റിൽ

വൻ സാമ്പത്തിക തട്ടിപ്പു കേസിൽ മുഖ്യകണ്ണി ആയിട്ടുള SPC ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേൽ അറസ്റ്റിലായതിനു…

16 mins ago

സ്നേഹം വഴിഞ്ഞൊഴുകി ഒടുവിൽ പാലസ്തീന് പിന്തുണയുമായി ദുൽഖറും

Karma Video Story ലോകത്ത് ഒരേ സമയം 4 യുദ്ധങ്ങൾ നടക്കുന്നു. പാലസ്തീന് പിന്തുണ;ഉക്രയിനിൽ 70000 മരണം,അർമേനിയയിൽ ലക്ഷത്തിലധികം ക്രിസ്ത്യാനികൾ…

1 hour ago

മകളുടെ 6 മാസം ഗർഭമുള്ള വയർ തൊട്ടുമുട്ടിയിട്ടും അമ്മയ്ക്ക് മനസ്സിലായില്ല പോലും അവളുടെ ശരീരത്തിലെ വ്യതിയാനങ്ങൾ

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ നടക്കുന്ന പിന്നാമ്പുറകരുനീക്കങ്ങൾ സംബന്ധിച്ച് ബലമായ ആശങ്കകൾ ഉണ്ടെന്ന് അഡ്വ. സം​ഗീത…

2 hours ago

ചൂടിലുരുകി ദില്ലി,52.3 ഡിഗ്രി. ഇന്ത്യയിലെ ഏറ്റവും വലിയ റെക്കോഡ്

ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന താപനില 52.3 ഡിഗ്രി സെൽഷ്യസാണ്. ഡൽഹിയിലെ മുങ്കേഷ്പൂരിലെ താപനില നിരീക്ഷണ കേന്ദ്രം…

2 hours ago

ആകാശത്ത്‌ ‘മനുഷ്യ വിസർജ്യം വഹിച്ച ബലൂണുകൾ പറന്നു കളിക്കുന്നു

ഉത്തരകൊറിയൻ ഭരണാധികാരിയായ കിം ജോങ് യുനിന്റെ രാജ്യത്തെ ജനങ്ങളുടെ തലയിലേക്ക് മനുഷ്യ വിസർജ്യം നിറച്ച ബലൂണുകൾ വന്നു വീഴുന്നു. തന്റെ…

2 hours ago

കേരളത്തിൽ കാലവർഷം 24 മണിക്കൂറിനകം, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം ∙ കാലവർഷം 24 മണിക്കൂറിനകം കേരളത്തിൽ എത്തും. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. കാലാവസ്ഥ വകുപ്പാണ്…

3 hours ago