കാശ്മീര്‍ പ്രശ്‌നത്തിന് കാരണക്കാരന്‍ നെഹ്‌റു; ഇന്ത്യയെ വിഭജിച്ചത് കോണ്‍ഗ്രസ്: തുറന്നടിച്ച് അമിത് ഷാ

 

ലോക്‌സഭയില്‍ ഇന്ന് അമിത് ഷായുടെ കന്നി ബില്ല് അവതരണമായിരുന്നു. ജമ്മു-കശ്മീരില്‍ രാഷ്ട്രപതി ഭരണം 6 മാസത്തേക്ക് കൂടി നീട്ടുന്ന ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്. ജമ്മു-കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന 370-ാം അനുച്ഛേദം ആവശ്യമില്ലെന്നാണ് അമിത് ഷായുടെ നിലപാട്.

‘രാജ്യത്ത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു പദവി മതി. ഒരു സംസ്ഥാനത്തിന് പ്രത്യേക അധികാരം നല്‍കേണ്ടതില്ല’, അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ പ്രസംഗശേഷം, ജമ്മു-കശ്മീരില്‍ രാഷ്ട്രപതിഭരണം 6 മാസത്തേക്ക് കൂടി നീട്ടുന്ന പ്രമേയം ലോക്‌സഭ പാസാക്കി. ജമ്മു-കശ്മീര്‍ സംവരണഭേദഗതി ബില്ലും ഇന്ന് പാസായി. ശബ്ദ വോട്ടോടെയാണ് ഇരുബില്ലുകളും ലോക്‌സഭ പാസാക്കിയത്.

അതേസമയം, ലോക്‌സഭയിലെ തന്റെ പ്രസംഗത്തിലുടനീളം നെഹ്രുവിനെ കുറ്റപ്പെടുത്താനാണ് അമിത് ഷാ ശ്രമിച്ചത്. ഇന്ത്യാ വിഭജനം നെഹ്റു ഒറ്റക്കെടുത്ത തീരുമാനമാണെന്നും കശ്മിരിലെ എല്ലാ പ്രശ്നത്തിന്റെയും കാരണക്കാരന്‍ നെഹ്റുവാണെന്നും അമിത് ഷാ പ്രസ്താവിച്ചു.

‘വിഭജനം ജവഹര്‍ലാല്‍ നെഹ്‌റു ഏകപക്ഷീയമായി എടുത്ത തീരുമാനമാണ്. രാജ്യത്തെ അന്നത്തെ ആഭ്യന്തരമന്ത്രിയെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് നെഹ്‌റു രാജ്യം വിഭജിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ പാക്കിസ്ഥാന് കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം തീറെഴുതിക്കൊടുക്കുകയായിരുന്നു നെഹ്‌റു, അമിത് ഷാ ആരോപിച്ചു. ജമ്മു-കശ്മീരില്‍ രാഷ്ട്രപതിഭരണം നീട്ടാനുള്ള ബില്ലിന്റെ ചര്‍ച്ചക്കിടെയാണ് നെഹ്‌റുവിനെതിരെ അമിത് ഷായുടെ ആരോപണം.

ഇതേത്തുടര്‍ന്ന് ലോക്‌സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. രാഷ്ട്രീയത്തിനതീതമായി ജമ്മു കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും, ബിജെപി അതിന് തയ്യാറാകുമോ എന്നും കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു. ഇതിന് മറുപടിയായാണ്, ദേശസുരക്ഷയാണ് ബിജെപിയുടെ ആത്യന്തിക ലക്ഷ്യമെന്നും, അതിന് തുരങ്കം വച്ചത് നെഹ്‌റുവാണെന്നും അമിത് ഷായുടെ കുറ്റപ്പെടുത്തല്‍.

ഇന്ത്യാ വിരുദ്ധ നീക്കങ്ങളെയാണ് ജമ്മു-കശ്മീരില്‍ ബിജെപി നേരിട്ടതെന്ന് അമിത് ഷാ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇതില്‍ കോണ്‍ഗ്രസിന്റെ രീതിയായിരുന്നില്ല ബിജെപിയുടേത്. ജമ്മു-കശ്മീരിലെ ക്രമസമാധാന നില വലിയ രീതിയില്‍ മെച്ചപ്പെട്ടിട്ടുണ്ട്. തീവ്രവാദത്തിനോട് സഹിഷ്ണുതയില്ലാത്ത നിലപാടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ദേശസുരക്ഷയും അതിര്‍ത്തികളുടെ സുരക്ഷയുമാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രധാനലക്ഷ്യം.

2014 മുതല്‍ ജമ്മു-കശ്മീരില്‍ സൈന്യത്തിന് പരമാവധി അധികാരം നല്‍കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി സൈന്യം ആവശ്യപ്പെട്ടു വരികയായിരുന്ന പല ആവശ്യങ്ങളും നടപ്പാക്കി നല്‍കിയത് നരേന്ദ്രമോദി സര്‍ക്കാരാണ്. ജമ്മു-കശ്മീരില്‍ സിആര്‍പിഎഫിന്റെ അംഗബലം കൂട്ടി. സുരക്ഷാ ഉപകരണങ്ങള്‍, റഡാര്‍, കമാന്‍ഡോ ട്രെയിനിംഗ് സെന്റര്‍, അത്യാധുനിക തോക്കുകള്‍ എന്നിങ്ങനെ സൈന്യം ആവശ്യപ്പെട്ടതെല്ലാം വാങ്ങി നല്‍കി.

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടാന്‍ കാരണങ്ങളുണ്ട്. അവിടെ പാക് സ്‌പോണ്‍സേഡ് തീവ്രവാദമാണ് നടക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ജമ്മു-കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് അവിടെ പ്രശ്‌നമുണ്ടാക്കുന്നത് കോണ്‍ഗ്രസാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. ഒരു ജനാധിപത്യ സംവിധാനവും ബിജെപി ഇല്ലാതാക്കിയിട്ടില്ലെന്നും കശ്മീരിന്റെ പൈതൃകങ്ങള്‍ സംരക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Karma News Network

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

7 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

26 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

51 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago