national

ജില്ലകളിലേക്ക് ഹെലികോപ്റ്റർ; ജമ്മുകശ്മീരിൽ വൻ വാഗ്ദാനങ്ങളുമായി അമിത് ഷാ

ജമ്മു: ജമ്മു കാശ്മീരിലെ മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസനം തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുവിലും കാശ്മീരിലും സന്ദര്‍ശനം നടത്തവെ ഐഐടി ജമ്മുവിലെ പുതിയ ക്യാമ്ബസ് ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കവെയാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്ന് ദിവസത്തെ ജമ്മു കശ്മീർ സന്ദർശനത്തിനെത്തിയ ഷാ ഭഗവതി നഗറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു. 2019 ഓഗസ്റ്റിൽ 370-ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ഇതാദ്യമായാണ് അമിത് ഷാ ജമ്മു കശ്മീരിൽ എത്തുന്നത്.

‘ജമ്മുവില്‍ ഇനിയാര്‍ക്കും വിവേചനം നേരിടേണ്ടി വരില്ല. ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതോടെ ഇവിടുത്തെ വാല്‍മീകി സമാജത്തിനും പശ്ചിമ പാക് അഭയാര്‍ത്ഥികള്‍ക്കുമുളള പ്രശ്‌നങ്ങള്‍ അവസാനിച്ചു. മിനിമം വേതന നിയമം ജമ്മു കാശ്മീരില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കി.’ അമിത് ഷാ പറഞ്ഞു.

മുന്‍പ് കാശ്മീരില്‍ ഏഴ് മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ ഏഴ് മെഡിക്കല്‍ കോളേജുകള്‍ കൂടി മോദി സര്‍ക്കാര്‍ ആരംഭിക്കാന്‍ നടപടിയെടുത്തെന്നും അമിത് ഷാ അറിയിച്ചു. കാശ്മീരിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട വികസനം ചിലര്‍ തടയാന്‍ ശ്രമിക്കുകയാണെന്നും ഇനി അത് നടക്കില്ലെന്നും ഷാ പറഞ്ഞു. താഴ്‌വരയുടെ വികസനത്തിനായി പ്രവര്‍ത്തിക്കണമെന്നും തീവ്രവാദത്തിന്റെ പിടിയില്‍ നിന്നും മോചിതരാകാനും യുവജനങ്ങളോട് അമിത് ഷാ ആവശ്യപ്പെട്ടു.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

12 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

20 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

21 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

53 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

58 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago