entertainment

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്, അമ്മയും മോഹൻലാലും പിന്മാറി, മാനേജ്മെന്റുമായി ഭിന്നത

താരസംഘടനയായ ‘അമ്മ’യും മോഹൻലാലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് പിൻമാറി. മാനേജ്മെൻറുമായുള്ള ഭിന്നതയെത്തുടർന്നാണ് താരസംഘടനയുടെ പിന്മാറ്റം. ടീമിൻറെ നോൺ പ്ലേയിങ് ക്യാപ്റ്റൻ ആയ മോഹൻലാൽ പദവിയിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ആനയെ വെച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വെച്ച് നടത്തുന്ന പോലെയാണ് ഇപ്പോഴത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു കുറ്റപ്പെടുത്തി.

തമിഴ് താരങ്ങളായ രാജ്കുമാർ സേതുപതിയും ഭാര്യ ശ്രീപ്രിയയും ഷാജി ജെയ്സണുമാണ് നിലവിൽ കേരള സ്ട്രൈക്കേഴ്സിൻറെ ഉടമസ്ഥർ. ലീഗിൽ കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനുമാണ് ടീമിനെ നയിക്കുന്നത്. എന്നാൽ ഇനി ടീം മത്സരിക്കുക സ്വന്തം നിലക്കാണെന്നും കേരള സ്ട്രൈക്കേഴ്സിനും ‘അമ്മ’യെന്ന താരസംഘടനയ്ക്കും യാതൊരു ബന്ധവുമില്ലെന്നും ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി.

ഈ സീസണിൽ കേരള സ്ട്രൈക്കേഴ്സിന് തോൽവിയോടെയാണ് ആരംഭിച്ചത്. കോവിഡ് മഹാമാരിയെത്തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് സ്ട്രൈക്കേഴ്സ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും ദനയീയ തോൽവിയാണ് ടീം വഴങ്ങിയത്. ആദ്യ മത്സരത്തിൽ തെലുങ്ക് വാരിയേഴ്സിനോട് പരാജയപ്പെട്ട കേരള സ്ട്രൈക്കേഴ്സ് കഴിഞ്ഞ മത്സരത്തിൽ കർണാടക ബുൾഡോസേഴ്സിനോടും എട്ട് വിക്കറ്റിൻറെ ദയനീയ തോൽവി ഏറ്റുവാങ്ങിയിരുന്നു.

Karma News Network

Recent Posts

വോട്ടെണ്ണാൻ മണിക്കൂറുകൾ, ഇടക്കാല ജാമ്യത്തിന് ശേഷം അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക്

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡല്‍ഹി…

27 mins ago

തലയിൽ കയറ്റി വച്ച അഹംഭാവം എന്ന കിന്നരി തൊപ്പി ഉപേക്ഷിച്ചിട്ട്‌ മികച്ച കലാകാരൻ എന്ന ഐഡന്റിറ്റി നേടാൻ ശ്രമിക്കും- ഷെയിനിനോട് മാധ്യമ പ്രവർത്തക

നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് നടത്തിയ പരാമർശത്തിൽ ഷെയിൻ നിഗം മാപ്പ് പറഞ്ഞിരുന്നു. തമാശയായിട്ട് പറഞ്ഞതാണെന്നും ഉണ്ണി ചേട്ടൻ അത്…

27 mins ago

മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കും, വെല്ലുവിളിച്ച് എഎപി നേതാവ്

ന്യൂഡൽ​ഹി : എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷ പ്രമുഖരെല്ലാം തന്നെ അസ്വസ്ഥരാണ്. ബിജെപി മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന്…

49 mins ago

വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാനില്ല, മുത്തച്ഛനെ ആക്രമിച്ച് ചെറുമകന്‍, അറസ്റ്റ്

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ വെ ട്ടിപ്പരിക്കേല്‍പ്പിച്ചത്.…

1 hour ago

ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ചു, ലോക്കോ പൈലറ്റുമാര്‍ക്ക് ഗുരുതര പരിക്ക്

ചണ്ഡീഗഢ്: പഞ്ചാബിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാർക്ക് പരിക്ക്. ഞയറാഴ്ച പുലർച്ചെ സിർഹിന്ദിലെ മധോപുരിലാണ് സംഭവം. പരിക്കേറ്റ…

1 hour ago

യുദ്ധം തുടരാൻ മുറവിളി, കരാർ വലിച്ചുകീറി, യുദ്ധം നിർത്തിയാൽ ഈ രാത്രി നെതന്യാഹുവിനെ മാറ്റും എന്ന് കൂട്ടുകക്ഷികൾ

പലസ്തീനുമായുള്ള യുദ്ധത്തിൽ ചുവട് മാറ്റി ഇസ്രായേൽ. യുദ്ധം നിർത്താമെന്നും പകരം ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് തീരുമാനം എടുതെങ്കുലും കടുത്ത പ്രതിഷേധം ഉയർന്നതോടെ…

2 hours ago