ഗായിക അമൃത സുരേഷിനു അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷിൻറെ ജന്മദിനാശംസകൾ. അഭിരാമി സുരേഷ് പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. അമൃതയുടെ രസകരമായ ഹ്രസ്വ വിഡിയോ പങ്കു വെച്ച് കൊണ്ടാണ് അഭിരാമി ആശംസ അറിയിച്ചിരിക്കുന്നത്.
‘ആശംസ അറിയിക്കാൻ അൽപം വൈകി. പക്ഷേ ഒരിക്കലും ഒരുപാട് വൈകില്ല. ആകാശത്തിനു കീഴിൽ എനിക്കേറ്റവും പ്രിയപ്പെട്ട ആൾ ആണിത്. ജന്മദിനാശംസകൾ. ഈ സ്ത്രീ രത്നത്തെ എന്റെ രക്തത്തിന്റെ ഭാഗമാക്കിയതിനു സർവശക്തനായ ദൈവത്തിനു നന്ദി. ഒരു തൂൺ പോലെ ശക്തയും ഒരു പുഷ്പം പോലെ മൃദുവും ആണ് അവൾ. അതിഗംഭീരമായ ഈ യാത്ര ഇനിയും തുടരട്ടെ. എന്നും എന്റെ സഹോദരിയും ഉറ്റസുഹൃത്തും ആയിരിക്കുക. നാം ഒരുമിച്ചുള്ള രാപകലുകൾ ഇനിയുമൊരുപാട് ഉണ്ടാകട്ടെ’. എന്നാണു വിഡിയോയ്ക്കൊപ്പം ഗായിക കുറിച്ച വാക്കുകൾ.
അഭിരാമിയുടെ ആശംസാകുറിപ്പിനു പിറകെ നിരവധി പേർ അമൃതക്ക് ജന്മദിനാശംസകൾ നേര്‍ന്നു രംഗത്ത് വന്നിട്ടുണ്ട്. ഓഗസ്റ്റ് 2നാണ് അമൃത 32ാം പിറന്നാൾ ആഘോഷിച്ചത്. ജീവിതപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദർ അമൃതയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടു പങ്കുവച്ച ചിത്രവും കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരും ഒരുമിച്ചതിനു ശേഷമുള്ള അമൃതയുടെ ആദ്യ പിറന്നാളാഘോഷമായിരുന്നു ഇക്കുറി.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…