അമൃത സുരേഷിനു അനിയത്തി അഭിരാമിയുടെ ജന്മദിനാശംസകൾ.

ഗായിക അമൃത സുരേഷിനു അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷിൻറെ ജന്മദിനാശംസകൾ. അഭിരാമി സുരേഷ് പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. അമൃതയുടെ രസകരമായ ഹ്രസ്വ വിഡിയോ പങ്കു വെച്ച് കൊണ്ടാണ് അഭിരാമി ആശംസ അറിയിച്ചിരിക്കുന്നത്.

‘ആശംസ അറിയിക്കാൻ അൽപം വൈകി. പക്ഷേ ഒരിക്കലും ഒരുപാട് വൈകില്ല. ആകാശത്തിനു കീഴിൽ എനിക്കേറ്റവും പ്രിയപ്പെട്ട ആൾ ആണിത്. ജന്മദിനാശംസകൾ. ഈ സ്ത്രീ രത്നത്തെ എന്റെ രക്തത്തിന്റെ ഭാഗമാക്കിയതിനു സർവശക്തനായ ദൈവത്തിനു നന്ദി. ഒരു തൂൺ പോലെ ശക്തയും ഒരു പുഷ്പം പോലെ മൃദുവും ആണ് അവൾ. അതിഗംഭീരമായ ഈ യാത്ര ഇനിയും തുടരട്ടെ. എന്നും എന്റെ സഹോദരിയും ഉറ്റസുഹൃത്തും ആയിരിക്കുക. നാം ഒരുമിച്ചുള്ള രാപകലുകൾ ഇനിയുമൊരുപാട് ഉണ്ടാകട്ടെ’. എന്നാണു വിഡിയോയ്ക്കൊപ്പം ഗായിക കുറിച്ച വാക്കുകൾ.

അഭിരാമിയുടെ ആശംസാകുറിപ്പിനു പിറകെ നിരവധി പേർ അമൃതക്ക് ജന്മദിനാശംസകൾ നേര്‍ന്നു രംഗത്ത് വന്നിട്ടുണ്ട്. ഓഗസ്റ്റ് 2നാണ് അമൃത 32ാം പിറന്നാൾ ആഘോഷിച്ചത്. ജീവിതപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദർ അമൃതയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടു പങ്കുവച്ച ചിത്രവും കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരും ഒരുമിച്ചതിനു ശേഷമുള്ള അമൃതയുടെ ആദ്യ പിറന്നാളാഘോഷമായിരുന്നു ഇക്കുറി.