national

അമൃത്പാൽ സിംഗ് പഞ്ചാബിൽ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന, നാമനിർദേശ പത്രിക ഉടൻ സമർപ്പിക്കുമെന്ന് രാജ്‌ദേവ് സിംഗ് ഖൽസ

ഛണ്ഡിഗഢ്: സിഖ് വിഘടനവാദി നേതാവ് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. നിലവിൽ അസം ജയിലിലുള്ള അമൃത്പാൽ സിങ്ങാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ദേശസുരക്ഷാ നിയമപ്രകാരമാണ് അമൃത്പാൽ നിലവിൽ ജയിലിൽ കഴിയുന്നത്. അമൃത്പാലിന്റെ അഭിഭാഷകനാണ് ഇയാൾ മത്സരിക്കുന്ന വിവരം അറിയിച്ചത്. പഞ്ചാബിലെ ഖാദൂർ സാഹിബിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായിട്ടായിരിക്കും മത്സരം.

കഴിഞ്ഞ ദിവസം അമൃത്പാലിനെ ദിബ്രുഗഡ് ജയിലിലെത്തി സന്ദർശിച്ചുവെന്നും, ഖദൂർ സാഹിബിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതായി രാജ്‌ദേവ് സിംഗ് പറയുന്നു. ഈ നിർദേശം അമൃത്പാൽ അംഗീകരിച്ചതോടെയാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയതെന്നും രാജ്‌ദേവ് പറയുന്നു. ജയിലിൽ നിന്ന് മത്സരിക്കുന്നതിൽ തടസമില്ലെന്നും, നാമനിർദേശ പത്രിക വൈകാതെ സമർപ്പിക്കുമെന്നും ഇയാൾ പറയുന്നു.

വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലവനാണ് അമൃത്പാൽ സിങ്. കഴിഞ്ഞ ഏപ്രിലിലാണ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ദേശസുരക്ഷാനിയമം ചുമത്തുകയും ചെയ്തു. അമൃത്പാൽ സിങ്ങും ഒമ്പത് അനുയായികളും നിലവിൽ ദിബ്രുഗ്രാഹ് ജയിലിലാണുള്ളത്. കഴിഞ്ഞ വർഷം അമൃത്പാൽ സിങ്ങും അനുയായികളും ചേർന്ന് അമൃത്സറിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. ഇയാളുടെ അനുയായി ലവ്പ്രീത് സിങ് തൂഫാനെ മോചിപ്പിക്കുന്നതിനായിരുന്നു ആക്രമണം.

karma News Network

Recent Posts

കടവരാന്തയില്‍ കയറി നിന്ന 19 കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം; സര്‍വീസ് വയറിലെ ചോര്‍ച്ച മൂലമെന്ന് കെഎസ്ഇബി

കോഴിക്കോട്: മഴയത്ത് കടവരാന്തയില്‍ കയറി നിന്ന 19 കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിശദീകരണവുമായി കെ എസ് ഇ ബി.…

2 mins ago

മോഹൻലാൽ ആദ്യമായി പെണ്ണ് കാണുന്നത് എന്റെ ബെഡ് റൂമിൽ വച്ച്, ഞാൻ ആയിരുന്നു അതിന്റെ മീഡിയേറ്റർ- വെളിപ്പെടുത്തൽ

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ 64ാം ജന്മദിനമാണിന്ന്. രാവിലെ മുതൽ ഒട്ടനവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്. ഇതരഭാഷാ…

6 mins ago

ടൂത്ത് പേസ്റ്റ് എന്ന് കരുതി എലി വിഷം കൊണ്ട് പല്ലു തേച്ചു, യുവതി മരിച്ചു

ചെന്നൈ : ടൂത്ത് പേസ്റ്റ് എന്ന് കരുതി എലി വിഷം ഉപയോ​ഗിച്ച് പല്ലു തേച്ച യുവതിക്ക് ദാരുണാന്ത്യം. ത്രിച്ചി സ്വദേശിനിയായ…

12 mins ago

രാമേശ്വരം കഫെ സ്ഫോടനക്കേസ്; തമിഴ്നാട്, കോയമ്പത്തൂർ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനക്കേസിൽ തമിഴ്നാട് കോയമ്പത്തൂരിൽ എൻഐഎ റെയ്ഡ്. രണ്ട് ഡോക്ടർമാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിൽ പ്രാക്ടീസ്…

32 mins ago

പതിറ്റാണ്ടുകളായി സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും പങ്കിട്ട അനശ്വര നിമിഷങ്ങൾക്ക് നന്ദി- സുരേഷ് ​ഗോപി

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് സുരേഷ് ​ഗോപി. പതിറ്റാണ്ടുകളായി സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും പങ്കിട്ട അനശ്വര നിമിഷങ്ങൾക്ക്…

40 mins ago

മദ്യശാലകള്‍ ഒന്നിന് അടയ്‌ക്കേണ്ട; ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന

തിരുവനന്തപുരം ∙ എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന.സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ…

1 hour ago