topnews

ലോകായുക്തയും മുഖ്യനും തമ്മിൽ കരാറോ? മുഖ്യന്റെ ഇഫ്താർ വിരുന്നിൽ ജനം കണ്ടത് ചതി

ലോകായുക്തയും മുഖ്യനും നമ്മിൽ യഥാർത്ഥത്തിൽ എന്താണ് ബന്ധം എന്നതാണ് ഇപ്പോൾ ജനങ്ങളുടെ മനസ്സിൽ ഉയരുന്ന ഏറ്റവും വലിയ ചോദ്യം. ദുരിതാശ്വാസ നിധി ഫണ്ട് വക മാറ്റിയ കേസിൽ മുഖ്യന് ഏറ്റവും വലിയ ആശ്വാസമായത് ലോകായുക്തയുടെ ഭിന്ന വിധിയാണ്. അതിന്റെ കെട്ടടങ്ങും മുമ്പേയാണ് മുഖ്യൻ എല്ലാവരെയും വിളിച്ച് ഇഫ്താർ വിരുന്നൊരുക്കിയത്. സംഭവം ഇപ്പോൾ ആളികത്തുകയാണ്. എന്തായാലും ഇതിന്റെ ഭാ​ഗമായ് പല അഭിപ്രായങ്ങളാണ് ഉയരുന്നത്.

ലോകായുക്ത പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എംപി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ കേസ് നടക്കുന്നതിനിടെ അദ്ദേഹം ഒരുക്കിയ വിരുന്നിൽ ലോകായുക്ത പങ്കെടുത്തത് ജുഡീഷ്യൽ സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കുന്ന നടപടിയാണ്. അപമാനം കൊണ്ട് തലകുനിക്കേണ്ട അവസ്ഥയാണിത്. വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഇത്തരം ഒരു സംവിധാനം എന്തിനാണെന്ന് വ്യക്തമാക്കണം. എന്ത് നീതിബോധമാണ് ലോകായുക്തയ്ക്കും ഉപ ലോകായുക്തയ്ക്കുമുള്ളതെന്നുമാണ് പ്രേമചന്ദ്രൻ ചോദ്യമുന്നയിച്ചിരിക്കുന്നത്.

ജുഡീഷ്യൽ മേഖലയിൽ പ്രവർത്തിക്കുന്നവർ ഇത്തരത്തിലുള്ളൊരു സം​ഗമത്തിൽ പങ്കെടുക്കുന്നത് ജുഡീഷ്യറിയെ അപമാനിക്കുന്നതിന് തുല്യമാണ്. മാത്രമല്ല മുഖ്യമന്ത്രി ഒരുക്കിയ വിരുന്നിൽ പങ്കെടുത്തത് വഴി ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരൻ ആർഎസ് ശശികുമാറും പറയുന്നു. ചൊവ്വാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഒരുക്കിയ ഇഫ്ത്താർ വിരുന്നിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും പങ്കെടുത്തതിനെ ചൊല്ലിയാണ് വിവാദം.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്ക് ആശ്വാസമായ ഭിന്ന വിധി അടുത്തിടെയാണ് ഇരുവരും അടങ്ങിയ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്. കേസ് 12ന് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കാനിരിക്കെ വിരുന്നിലെ ലോകായുക്തയുടെ സാന്നിധ്യത്തെയാണ് പരാതിക്കാരൻ ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടേയും ഗവർണ്ണറുടേയും സൽക്കാരങ്ങളിൽ ലോകായുക്ത പങ്കെടുക്കാറുള്ളത് പതിവാണെന്നും അനാവശ്യവിവാദമാണെന്നുമാണ് സർക്കാർ വൃത്തങ്ങൾ ഇക്കാര്യത്തിൽ വിശദീകരിക്കുന്നത്. പക്ഷെ മുഖ്യമന്ത്രിയുടെ വിരുന്നിലെ ലോകായുക്ത സാന്നിധ്യം പരമാവധി മറച്ചുവെക്കാൻ സർക്കാർ ശ്രമിച്ചത് വിവാദത്തെ ശക്തമാക്കുന്നു.

പരിപാടിയെ കുറിച്ചുള്ള പിആർഡി വാർത്താകുറിപ്പിൽ പങ്കെടുത്തവരുടെ പട്ടികയിൽ ലോകായുക്തയുടെ പേര് ഇല്ല. ചാനലുകൾക്ക് പിആർഡി നൽകിയ ദൃശ്യങ്ങളിലും ലോകായുക്തയെ ഒഴിവാക്കിയിരുന്നു. ദുരിതാശ്വാസനിധി കേസ് 12നാണു ഫുൾ‌ ബെഞ്ച് പരിഗണിക്കുന്നത്. ലോകായുക്തയും 2 ഉപ ലോകായുക്തമാരുമാണു ബെഞ്ചിലുള്ളത്. ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടർന്നാണു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും പരിഗണിച്ച കേസ് ഫുൾ ബെഞ്ചിനു വിട്ടത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ചു 2019ലാണ് ആർ.എസ്.ശശികുമാർ കേസ് ഫയൽ ചെയ്തത്.

ഫുൾ ബെഞ്ച് തീർപ്പാക്കിയ കേസാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് വാദം കേട്ട ശേഷം വീണ്ടും ഫുൾ ബെഞ്ചിന്റെ തീർപ്പിനു വിട്ടിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് മുഖ്യൻ ഇഫ്താർ വിരുന്ന് നടത്തുന്നത്. അത് നടത്തി എന്നത് മാത്രമല്ല ഇഫ്താറിനെക്കുറി ച്ചുള്ള സർക്കാരിന്റെ വാർത്താക്കുറിപ്പിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുക്കുമെന്നോ വിഐപികളുടെ പേരോ സൂചിപ്പിച്ചിരുന്നില്ലെന്നതും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതും അണ് ഇക്കഴിഞ്ഞതെല്ലാം മുഖ്യനും ലോകായുക്തയും തമ്മിലിൽ നടന്ന പൊറാട്ട് നാടകമായിരുന്നു എന്ന സംശയം ശക്തമായിരിക്കുന്നത്.

പല നേതാക്കന്മാരും വിരുന്നിൽ പങ്കെടുത്തെങ്കിലും ലോകായുക്ത ന്യായാധിപ ന്മാരുടെ സാന്നിധ്യമാണ് വ്യക്തമാകാത്തത്. കാരണം ലോകോയുക്തയിലെ അഭിപ്രായ സമന്വയമില്ലാത്ത സാഹചര്യത്തിലാണ് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് ഫുൾ ബെഞ്ചിന് വിട്ടത്. അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാൽ പൊതുപ്രവർത്തകൻ വഹിക്കുന്ന പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരമുള്ള കേസായിരുന്നു കഴിഞ്ഞ ദിവസം നിമിഷം നേരം കൊണ്ട് തകിടം മറിഞ്ഞത്. കസിൽ വിധി എതിരായിരുന്നുവെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി അനിവാര്യതയാകുമായിരുന്നു.

ഈ സാഹചര്യമാണ് ലോകായുക്തയിലെ ഭിന്നത ഒഴിവാക്കുന്നത്. ഈ വിധിയെ മറികടക്കാനുള്ള ബില്ല് ഗവർണ്ണർ ഇതുവരെ ഒപ്പിട്ടിട്ടില്ല.ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദുമാണ് വിധി പ്രസ്താവിച്ചതോടെ മുഖ്യന്അധികാരത്തിൽ തുടരാമെന്ന സ്ഥിതി വന്നു. അതായത് മുഖ്യനെ അഴിമതിയിൽ നിന്ന് രക്ഷിക്കാൻ സുഹൃത്തുകൾ നടത്തിയ നാടകമായിരുന്നു ഇതെന്ന് പറയുന്നതിൽ തെറ്റില്ല. എന്തായലും ഇതിന്റെ വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ജനം.

Karma News Network

Recent Posts

അയെന്താ ചേട്ടാ, ജയ് തെലങ്കാനയും ജയ് പാലസ്തീനും മാത്രേ ഉള്ളോ? ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

50 seconds ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ…

8 mins ago

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

29 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

40 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago