പത്തനംതിട്ട റാന്നിയിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കുത്തിവെയ്പ്പ് നൽകി. കഴിഞ്ഞ ദിവസമാണ് സംഭവം.റാന്നിവലിയകലുങ്ക് സ്വദേശിനി ചിന്നമ്മയെയാണ് കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചു കുത്തിവെച്ചത്.
മൂന്നാമത്തെ ഡോസ് കോവിഡ് വാക്സിൻ എടുക്കാത്തതിനാൽ അതിനായി എത്തിയതാണെന്നാണ് ബൈക്കിൽ എത്തിയ യുവാവ് ചിന്നമ്മയോട് പറഞ്ഞത്. നിരവധി തവണ ചിന്നമ്മ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും യുവാവ് നിർബന്ധിച്ച് കുത്തിവെച്ചു.
നടുവിന് ഇരുവശത്തും ഇഞ്ചക്ഷൻ നൽകി എന്ന് ചിന്നമ്മ പറഞ്ഞു. കുത്തിവെയ്ക്കാൻ ഉപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് നൽകിയ ശേഷമാണ് യുവാവ് മടങ്ങിയത്. റാന്നി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ചിന്നമ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആരാണ് കുത്തിവെച്ചതെന്നോ എന്താണ് കുത്തിവെച്ചതെന്നോ വ്യക്തതയില്ല. സംഭവത്തിൽ റാന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…