entertainment

ഭൂമി കുലുങ്ങിയാലും മോഹൻലാല്‍ കുലുങ്ങില്ല, ഒരിക്കല്‍ ലൊക്കേഷനിലേക്ക് പാമ്പ് വന്നു, എല്ലാവരും ഓടി പക്ഷെ ചേട്ടൻ മാത്രം ഇരുന്നു- സുചിത്ര

നടൻ മോഹൻലാലിനെ കുറിച്ചും മകൻ പ്രണവിനെ കുറിച്ചും സുചിത്ര അടുത്തിടെ പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെ ധൈര്യത്തെ കുറിച്ചും അത് അതേപടി കിട്ടിയിട്ടുള്ള മകൻ പ്രണവിനെ കുറിച്ചും സുചിത്ര ഈ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ സിനിമാ ലൊക്കേഷനിലേക്ക് പാമ്ബ് കയറിവന്ന കഥ പറയുകയാണ് സുചിത്ര.

സുചിത്ര പറയുന്നു

അന്ന് മരക്കാറിന്റെ ലൊക്കേഷനില്‍ ഷൂട്ടിങ് സമയത്ത് അവരെല്ലാവരും ഒരു ടെന്റില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അവിടെ ഒരു പാമ്ബ് വന്നു. എല്ലാവരും എണീറ്റ് ഓടി. എന്നാല്‍ ചേട്ടൻ മാത്രം കാല് കസേരയുടെ മുകളില്‍ കയറ്റിവെച്ച്‌ അവിടെ ഇരുന്നു. ആ ഒരു സ്വഭാവം തന്നെയായിരിക്കും അപ്പുവിനും കിട്ടിയത്. അപ്പുവും കാം ആൻഡ്‌ കൂളാണ്. അതൊക്കെ അങ്ങനെ തന്നെയിരിക്കട്ടെ.

ആളുകള്‍ ട്രോള്‍ ചെയ്യും. അത് നമ്മള്‍ എങ്ങനെ എടുക്കുന്നുവെന്ന് അനുസരിച്ചാണ് മറ്റുള്ള കാര്യങ്ങള്‍ ഇരിക്കുന്നത്. ചിലപ്പോള്‍ നമുക്ക് ഹേർട്ടാകും. ചിലപ്പോള്‍ നമ്മള്‍ അത് ചിരിച്ച്‌ തള്ളും അത്രയേയുള്ളു. അവർക്ക് തോന്നുന്നതാണ് അവർ പറയുന്നത്. പിവിആർ ഇഷ്യുവൊക്കെ വന്നപ്പോള്‍ അപ്പു ഇതൊന്നും അറിയുന്നുപോലുമില്ല.

വിശാഖൊക്കെ ഇവിടെ ടെൻഷൻ അടിച്ച്‌ ഇരിക്കുവാണ്. അപ്പു പക്ഷെ അതൊന്നും അറിയുന്നില്ല. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. ഒരാളെങ്കിലും മനസമാധാനത്തോടെ നടക്കട്ടെ. ചേട്ടനും അപ്പുവിനെ പോലെയാണ്. ഒരു സിനിമ മോശമായാല്‍ അതേ കുറിച്ച്‌ ആലോചിച്ച്‌ സങ്കടപ്പെട്ട് നടക്കാറില്ല. ഭൂമികുലുങ്ങിയാലും മോഹൻലാല്‍ കുലുങ്ങില്ലെന്നത് ശരിയാണ്.

Karma News Network

Recent Posts

മേയർ-ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : മേയർ-ഡ്രൈവർ തർക്കവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ…

26 mins ago

നവകേരളാ ബസ് യാത്രക്കിടെ പ്രതിഷേധക്കാരെ മർദ്ദിച്ച കേസ്, മുഖ്യമന്ത്രിയുടെ ​ഗൺമാനെ ചോദ്യം ചെയ്തു

എറണാകുളം: നവകേരളാ ബസ് യാത്രക്കിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനിലിനെ ചോദ്യം ചെയ്തു. പൊലീസ്…

57 mins ago

മേയർ കാട്ടിയ വഴിയിലൂടെ, കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡ്രൈവറെ ബസ് തടഞ്ഞ് തല്ലിവീഴ്ത്തി, പ്രതികൾ കസ്റ്റഡിയിൽ

മേയർ സഭവത്തിനു പിന്നാലെ ഇതാ കണ്ണൂരിലും കെ എസ് ആർ ടി സി ഡ്രൈവറെ തല്ലി. ബസ് തടഞ്ഞ് നിർത്തി…

2 hours ago

വിവാഹനിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞു, പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു ∙ പതിനാറുകാരിയുമായുള്ള വിവാഹ നിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞു. പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കർണാടകയിലെ മടിക്കേരിയിൽ പ്രകാശ്…

2 hours ago

മണിശങ്കർ അയ്യർ പാകിസ്താന് വേണ്ടി പിആർ നടത്തുകയാണ്,രാഹുലിന്റെ നിലപാടും ഇതിന് സമം, രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മണിശങ്കർ അയ്യർ പാകിസ്താന് വേണ്ടി പിആർ നടത്തുകയാണ്, രാഹുലിന്റെ നിലപാടും ഇതിന് സമമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ…

3 hours ago

നാലു വർഷ ബിരുദ കോഴ്സുകൾ ഈ അക്കാദമിക് വർഷം മുതൽ, കരിക്കുലം തയ്യാറാക്കി കഴിഞ്ഞു: ആര്‍ ബിന്ദു

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള കരിക്കുലം തയ്യാറാക്കി കഴിഞ്ഞതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി…

3 hours ago