kerala

പ്രവചനം തെറ്റിച്ച് ചുഴലിയും ചക്രവാതങ്ങളും

മൂന്നുദിവസത്തിനകം കാലവർഷം എത്തുമെന്നാണ് കേന്ദ്രകലാവസ്ഥവകുപ്പ് പറയുന്നതെങ്കിലും അതിന്റെ മുൻനിരക്കാരായ തണുപ്പുപാളികളുടെ വരവ് ഇനിയും അനുഭവപ്പെടുന്നില്ല. മഴക്കാലത്ത് മുൻപ് പൊതുവേയുണ്ടായിരുന്ന പരക്കെമഴ എന്ന സ്ഥിതിയിൽ കുറച്ചുകാലമായി മാറ്റം വന്നിട്ടുണ്ട്. ഇത്തവണ അതിൽ കൂടുതലായിരിക്കും വ്യതിയാനമെന്ന വിലയിരുത്തലും നടക്കുന്നു. നിലവിൽ താഴേത്തട്ടിൽ കാറ്റിന് തീരെ ശക്തി കുറവെണെന്നാണ് റിപ്പേ‍ാർട്ടുകളും.

കാലവർഷം അതിന്റെ രീതിയിൽ വരുന്നുണ്ടെങ്കിൽ കടൽ ഇളകി തുടങ്ങേണ്ടതാണെന്നു തീരദേശവാസികളും പറയുന്നു. എന്നാൽ കടൽ ഇപ്പേ‍ാഴും ശാന്തമാണെന്നു മാത്രമല്ല തണുപ്പുമില്ല. അറബിക്കടൽ നല്ല ചൂടിലായതിനാൽ മത്സ്യങ്ങളും വളരെ കമ്മിയാണ്. തലമുറകളായുള്ള നിരീക്ഷണ അറിവിൽ നിന്നാണ് ഇവർ കടലിലെ കാലവർഷ ഇളക്കങ്ങളെക്കുറിച്ചു പറയുന്നത്.

അതേസമയം, കാലവർഷക്കാറ്റ് നേരത്തേ ശ്രീലങ്കയിലെത്തിയതായും സംസ്ഥാനത്തേയ്ക്കുള്ള അതിന്റെ വരവ് കാത്തിരിക്കുന്നുവന്നുമാണ് ഐഎംഡി അറിയിപ്പ്. അതിന്റെ മാറ്റങ്ങൾ അടുത്തദിവസം രൂപംകെ‍ാള്ളുമെന്നാണ് വിലയിരുത്തൽ. അങ്ങനയെങ്കിൽ മേയ് 30ഓടെ കാലവർഷമെത്തും. ഒടുവിലത്തെ നിഗമനമനുസരിച്ച് കാലവർഷക്കാറ്റ് കന്യാകുമാരി തീരത്ത് അടുത്തുകെ‍ാണ്ടിരിക്കുന്നു.

കാലവർഷത്തിൽ മഴ കുറയുമെന്നും അതല്ല, കഴിഞ്ഞവർഷത്തെ സ്ഥിതിയുണ്ടായേക്കാമെന്നുമുള്ള നിരീക്ഷണങ്ങളിൽ ഏതായിരിക്കും സംഭവിക്കുകയെന്നു അടുത്തയാഴ്ചയേ‍ാടെ ഏതാണ്ട് സുചന ലഭിക്കും. കാലവർഷതുടക്കം ദുർബലമാവുകയും ഇടവേളയ്ക്കുശേഷം കനത്ത തിരിച്ചുവരവും ഒരു കൂട്ടം കാലാവസ്ഥഗവേഷകർ പ്രതീക്ഷിക്കുന്നുണ്ട്.

Karma News Network

Recent Posts

വിഡീയോ പലരും തെറ്റായി വ്യാഖ്യാനിച്ചു, പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളണം- ഷെയ്ൻ നി​ഗം

ഷെയ്ൻ ഉണ്ണിയെ അധിക്ഷേപിച്ചെന്ന തരത്തിൽ വിവാദം ആളിക്കത്തുകയാണ്. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായിട്ടുള്ള ഒരു അഭിമുഖത്തിലാണ് ഷെയ്ൻ മോശം…

11 seconds ago

തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പുരസ്കാരം, ഇന്ത്യയിൽ ലഭിക്കുന്നത് ആദ്യം

തിരുവനന്തപുരം : കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ-ഐടിസി) സെന്റർ ഓഫ് എക്‌സലൻസ് ഫോർ സസ്‌റ്റെയ്‌നബിൾ ഡവലപ്‌മെന്റിന്റെ സീറോ വേസ്റ്റ്…

2 mins ago

മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം, പശുക്കളെ കൊന്നു, ജനം ആശങ്കയിൽ

മൂന്നാർ : കടുവയുടെ ആക്രമണത്തിൽ രണ്ട് പശുക്കള്‍ ചത്തു. പെരിയവരെ ലോവർ ഡിവിഷനിൽ ആണ് വീണ്ടും കടുവയിറങ്ങിയത്. പ്രദേശവാസിയായ നേശമ്മാളിന്റെ…

27 mins ago

സുരേഷ് ​ഗോപിയെ രാഷ്ട്രീയത്തിലേക്കെത്തിച്ചത് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശി- വിജയരാഘവൻ

ഒരു മനുഷ്യൻ എങ്ങനെ ഒക്കെ ആകണം എന്നതിന് പലർക്കും മാതൃകയാണ് തൃശൂറിലേ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. മലയാളികൾക്ക് എന്ത്…

34 mins ago

വേങ്ങൂരിൽ 232 പേർക്ക് മഞ്ഞപ്പിത്തം, ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത് 1,977 പേർക്ക്

എറണാകുളം : സംസ്ഥാനത്ത് കഴിഞ്ഞ ദിവസവയം മഞ്ഞപ്പിത്തം മൂലം യുവാവ് മരിച്ചു. മലപ്പുറത്ത് ഈ വർഷത്തെ പതിനാലാമത്തെ മരണമാണിത്. വേങ്ങൂരിൽ…

46 mins ago

പത്മജ വേണുഗോപാൽ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കും; തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം

തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപി പ്രവേശനം നടത്തിയ പത്മജ വേണുഗോപാലിനെ ഛത്തീസ്ഗഢ് ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ്…

1 hour ago