social issues

വര്‍ഷങ്ങളുടെ പഴക്കമുള്ള കുന്നിന്‍മുകളിലെ വീട്, അനന്തു പിന്നിട്ട കഷ്ടപ്പാടുകള്‍, ഭാഗ്യം തുണച്ചത് അര്‍ഹതയുള്ളവര്‍ക്ക് തന്നെ

കൊച്ചി:കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ തനിക്കാണ് അടിച്ചതെന്ന് അനന്തു വിജയന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.വെറുതെ ഭാഗ്യം പരീക്ഷിക്കാനായി എടുത്ത ടിക്കറ്റ്,എന്നാല്‍ ഒടുവില്‍ ആ ഭാഗ്യപരീക്ഷണം അനന്തുവിന് നേടികൊടുത്തതാകട്ടെ കോടികളും.ഇപ്പോഴും ആ പണം ഉപയോഗിച്ച് എന്ത് ചെയ്യണമെന്ന് കൃത്യമായ തീരുമാനം അനന്തു എടുത്തിട്ടില്ലി.’ആദ്യം പണം കയ്യിലെത്തട്ടെ. എന്നിട്ടു തീരുമാനിക്കാം എന്തു ചെയ്യണമെന്നത്’എന്നാണ് അനന്തുവിന്റെ നിലപാട്.

ഇടുക്കി ഇരട്ടയാര്‍ വലിയതോവാള പൂവത്തോലില്‍ വിജയന്റെ മകന്‍ അനന്തു കൊച്ചിയിലെ എളംകുളം പൊന്നേത്ത് ക്ഷേത്രത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയാണ്.ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ഞായറാഴ്ച തന്നെ തന്റെ പരിചയത്തിലുള്ള ബാങ്ക് ഉദ്യോഗസ്ഥ വഴി ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചു.ഉച്ചയോടെ ടാക്‌സി വിളിച്ച് എറണാകുളത്ത് നിന്നും സ്വന്തം നാടായ ഇരട്ടയാറിലേക്ക് പുറപ്പെട്ടു.ലോട്ടറി അടിച്ചെന്ന വിവരം അറിഞ്ഞ രാത്രി ഉറങ്ങാന്‍ പോലും സാധിച്ചില്ലെന്നാണ് 24കാരനായ അനന്തു പറയുന്നത്.നറുക്കെടുപ്പ് ദിവസം രാവിലെ ഇത്തവണ ബംപര്‍ സമ്മാനം തനിക്കുതന്നെയെന്നു കൂട്ടുകാരോടു തമാശ പറഞ്ഞെങ്കിലും അതു യാഥാര്‍ഥ്യമായപ്പോള്‍ ഉള്‍ക്കൊള്ളാനാകുന്നില്ലെന്നാണ് അനന്തു പറയുന്നത്..

ജീവിതം പുതിയ വഴിത്തിരിവിലെത്തിച്ച അവിസ്മരണീയ ഭാഗ്യത്തെക്കുറിച്ച് ആദ്യം വിളിച്ചറിയിച്ചത് പെയിന്റിങ് തൊഴിലാളിയായ അച്ഛന്‍ വിജയനെയും അമ്മ സുമയെയുമാണ്.എംകോം ബിരുദധാരിയായ സഹോദരി ആതിര കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയാണ്.സഹോദരന്‍ അരവിന്ദ് ബിബിഎ പൂര്‍ത്തിയാക്കി.തങ്ങള്‍ എല്ലാവരും ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും അനന്തു പറയുന്നു.

പുളിയന്‍മല ക്രൈസ്റ്റ് കോളജില്‍ ബിരുദവിദ്യാര്‍ഥിയായിരിക്കെ കടയില്‍ ജോലിക്കു നിന്നിരുന്നു.കോളജില്‍നിന്നു കടയിലേക്ക്.ജോലി കഴിഞ്ഞു വീട്ടിലേക്ക്.കുന്നിന്‍മുകളിലാണു വീട്.100 മീറ്ററിലധികം നടന്നു കയറണം.മണ്‍കട്ടയില്‍ നിര്‍മിച്ച ഓടുമേഞ്ഞ വീടിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.പണം മുടക്കി വാഹനങ്ങളില്‍ ശുദ്ധജലം എത്തിച്ചാണ് ഉപയോഗിക്കുന്നത്.ലോക്ഡൗണ്‍ കാലയളവില്‍ മാത്രം 5000 രൂപയുടെ വെള്ളം എത്തിക്കേണ്ടി വന്നെന്ന് അനന്തുവിന്റെ പിതാവ് വിജയന്‍ പറയുന്നു.

Karma News Network

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

2 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

3 hours ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

3 hours ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

4 hours ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

4 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

5 hours ago