topnews

അനന്യയുടെ ആത്മഹത്യ; ശസ്ത്രക്രിയയില്‍ പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ് യുവതി അനന്യ കുമാരി അലക്സിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവില്ലെന്ന വിശദീകരണവുമായി റെനെ മെഡിസിറ്റി അധികൃതര്‍. അനന്യ ആരോപിച്ചത് പോലെ യാതൊരുവിധ ചികിത്സാ പിഴവും വന്നില്ലെന്ന് ആശുപത്രിയുടെ മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നുവെന്നും അതവരെ ബോധ്യപ്പെടുത്തിയതാണെന്നും വിശദീകരണക്കുറിപ്പില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ആശുപത്രിയെയും ഡോക്ടര്‍ അര്‍ജുന്‍ അശോകനെയും വേട്ടയാടുകയാണെന്നും ആശുപത്രി അധികൃതര്‍ ആരോപിച്ചു. ആശുപത്രി തീരുമാനത്തില്‍ തൃപ്തിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോരാന്‍ നയം അനുസരിച്ചുള്ള എല്ലാ സഹായവും ആശുപത്രി വാഗ്ദാനം ചെയ്തിരുന്നു. യാതൊരു ചികിത്സാ പിഴവും ഇല്ലാത്തതിനാല്‍ നിയമ പരിരക്ഷ ലഭിക്കില്ലെന്ന് അനന്യ അറിയിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോള്‍ അത്യാവശ്യ തുടര്‍ചികിത്സകള്‍ മാനേജ്മെന്റ് വാഗ്ദാനം ചെയ്തതുമാണ്. മറ്റ് ചില ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ആകില്ലെന്നും യാതൊരു ബാധ്യതകളുമില്ലെന്നും വ്യക്തമാക്കി.

എന്നാല്‍ ആശുപത്രിയെയും ഡോക്ടര്‍ അര്‍ജുനെയും സമൂഹ മാധ്യമങ്ങളിലൂടെയും സുഹൃദ് വലയത്തിലൂടെയും അപമാനിക്കുമെന്ന് വെല്ലുവിളിച്ചാണ് അനന്യ പ്രതികരിച്ചത്. കൗണ്‍സിലിംഗ് അടക്കമുള്ള എല്ലാ പ്രക്രിയകള്‍ക്കും ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും അധികൃതര്‍ പറയുന്നു. ആശുപത്രിയിലെ ലിംഗമാറ്റ ശസ്ത്രക്രിയ വിദഗ്ധര്‍ രംഗത്ത് കഴിവ് തെളിയിച്ചവരാണെന്നും അവകാശവാദം.

Karma News Editorial

Recent Posts

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

45 seconds ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

45 mins ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

1 hour ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

2 hours ago

ഇസ്ലാമിൽ വിശ്വാസമില്ല, ഏക സിവിൽ കോഡ് നടപ്പിലാക്കണം ,ആലപ്പുഴക്കാരി സഫിയ

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ എത്തിയ വാർത്തകൾ…

2 hours ago

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

3 hours ago