entertainment

ആന്റി എന്ന് വിളിച്ച് പരിഹസിക്കുന്നു, കേസ് കൊടുക്കുമെന്ന് അനസൂയ ഭരദ്വാജ്.

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവർക്കെതിരെ കേസ് കൊടുക്കുമെന്ന് തെലുങ്കുതാരം അനസൂയ ഭരദ്വാജ്. സഹികെട്ട അവസ്ഥയിൽ തന്റെ അവസാന മുന്നറിയിപ്പായിട്ടാണ് സമൂഹമാധ്യമങ്ങളിലെ അധിക്ഷേപ കമന്റുകൾക്കെതിരെ തുറന്നടിച്ച് കേസ് കൊടുക്കുമെന്ന് താരം വ്യക്തമാക്കിയിരിക്കുന്നത്.

‘ആന്റി’ എന്നു വിളിച്ചു പരിഹസിച്ചുകൊണ്ടു കമന്റിടുന്നവർക്കെതിരെയാണ് അനസൂയ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. നടൻ വിജയ് ദേവരക്കൊണ്ടയുടെ ആരാധകരാണ് നടിക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്നാണ് താരം പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നവരുടെ കമന്റുകൾ സ്ക്രീൻഷോട്ടെടുത്ത് കേസ് കൊടുക്കുമെന്ന് താരം പറഞ്ഞു.

ദേവരക്കൊണ്ടയുടെ പുതിയ സിനിമയുടെ നെഗറ്റീവ് റിവ്യൂകളുമായി ബന്ധപ്പെട്ട് നടി പങ്കുവച്ച കുറിപ്പാണ് ആരാധകരെ ചൊടിപ്പിച്ചത്. ‘‘പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്. ഇതിലേക്ക് എന്റെ കുടുംബത്തെ കൂടി വലിച്ചിഴക്കുകയാണ്. അവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യും. ന്യായമായ ഒരു കാരണമില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും. ഇതെന്റെ അവസാന മുന്നറിയിപ്പാണ് – എന്നിങ്ങനെ നീളുന്നു നടിയുടെ ട്വീറ്റുകൾ.

അധിക്ഷേപിക്കുന്ന ഓരോ അക്കൗണ്ടിന്റെയും സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുമെന്ന് പറഞ്ഞിട്ടുള്ള താരം ഇത് തന്റെ അവസാനത്തെ മുന്നറിയിപ്പാണെന്നും അറിയിച്ചിട്ടുണ്ട്. മോശം കമന്റിടുന്നവർ അത് ചെയ്തതിനെ ഓർത്ത് ഭാവിയിൽ ദുഃഖിക്കേണ്ടി വരുമെന്നും അനസൂയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്റ്റോപ് ഏയ്ജ് ഷെയ്മിങ് എന്ന ഹാഷ് ടാഗോടെ തനിക്കെതിരെയുള്ള ട്വീറ്റുകളും അനസൂയ പോസ്റ്റു ചെയ്തിട്ടുണ്ട്. തന്റെ ട്വീറ്റിന് താഴെ വന്ന കമന്റുകളാണ് അവർ പങ്കുവെച്ചിരിക്കുന്നത്. സ്റ്റേ നോ ടു ഓൺലൈൻ അബ്യൂസ് എന്ന ഹാഷ് ടാഗിൽ നിരവധി ട്വീറ്റുകളാണ് നടി ഇതുമായി ബന്ധപ്പെട്ട് തെലുങ്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ജനശ്രദ്ധ നേടാനായുള്ള വിലകുറഞ്ഞ കുതന്ത്രമല്ലേ ഇത്തരം പ്രതികരണങ്ങളെന്നു ചോദിച്ചവർക്കും അനസൂയ കൃത്യമായ മറുപടി നൽകുന്നുണ്ട്. ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങൾ സാധാരണമല്ലേ എന്നു കരുതി അവഗണിച്ചു മുമ്പോട്ടു പോകുന്നത് ശരിയല്ല. സ്ത്രീകളെ വ്യക്തിഹത്യ നടത്തുന്നവരെ അങ്ങനെ വെറുതെ വിടുന്നത് തെറ്റായ സന്ദേശമാകും സമൂഹത്തിനു നൽകുക – അനസൂയ പറഞ്ഞിരിക്കുന്നു.

മമ്മൂട്ടി നായകനായ ഭീഷ്മപർവത്തിൽ നായിക കഥാപാത്രമായിരുന്ന ആലീസിനെ അവതരിപ്പിച്ച 37കാരിയായ അനസൂയ ഭരദ്വാജ് നേരത്തെ ടെലിവിഷൻ അവതാരകയായിരുന്ന്. 2003ൽ നാഗ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അവർ എത്തുന്നത്. അല്ലു അർജുന്റെ പുഷ്പ ദ് റൈസിലും അഭിനയിച്ചിട്ടുണ്ട്. പുഷ്പയുടെ രണ്ടാം ഭാഗത്തിലും താരം അഭിനയിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

 

Karma News Network

Recent Posts

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

6 hours ago

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

6 hours ago

റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…

7 hours ago

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…

7 hours ago

SNDP യെ പൊളിക്കണം, വെള്ളാപ്പള്ളിയെയും കുടുംബത്തെയും പൂട്ടണം, തന്ത്രം മെനഞ്ഞ് സിപിഎം

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോ​ഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…

8 hours ago

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

9 hours ago