Categories: kerala

വർഷങ്ങൾക്കുശേഷം കാവ്യ തന്നെ തിരിച്ചറിഞ്ഞു, അത് എനിക്ക് അതിശയമായിപ്പോയി, വിജയ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യാ മാധവന്. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി തിളങ്ങി. പലപ്പോഴും വിവാദങ്ങളിലും നിറഞ്ഞ് നിന്ന നടിയാണ് കാവ്യ. കാർകോട് നീലേശ്വരമാണ് കാവ്യയുടെ സ്വദേശം. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. എങ്കിലും താരത്തിന് നിരവധി ആരാധകരാണുള്ളത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കാവ്യ മാധവനെ കുറിച്ച്‌ അവതാരകൻ വിജയ് പറഞ്ഞ വാക്കുകളാണ്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയായ സൂപ്പർ ഫോറിന്റെ അവതാരകനാണ് വിജയ്. ദൂരദർശനിലൂടെയാണ് വിജയ് കരിയർ ആരംഭിക്കുന്നത്. പിന്നീട് നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കാവ്യയെക്കുറിച്ച് താരം പറയുന്നതിങ്ങനെ

ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രം പുറത്തു വന്ന സമയത്ത് കാവ്യയുമായ അഭിമുഖം നടത്തിയിരുന്നു. അന്ന് കേരളത്തിൽ ഇന്റർനെറ്റ് ട്രെൻഡിങ്ങായി തുടങ്ങിയ സമയമായിരുന്നു. അഭിമുഖത്തിൽ അതിനെ കുറിച്ച്‌ ചോദിക്കരുതെന്ന് താരം നേരത്തെ തന്നെ എന്നോട് പറഞ്ഞിരുന്നു. അത് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് കാവ്യയെ ഇന്റർവ്യു ചെയ്യാൻ അവസരം ലഭിക്കുന്നത്. 2016 ൽ പുറത്ത് ഇറങ്ങിയ ആകാശവാണി എന്ന സിനിമയുടെ ഭാഗമായിട്ടായിരുന്നു അത്. അതിശയമെന്ന് പറയാൻ തന്നെ തിരിച്ചറിയുകയായിരുന്നു.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ലാണ് കാവ്യ മാധവൻ അഭിനയ രംഗത്ത് എത്തുന്നത്. ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ദിലീപിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ഡാർലിങ്, ഡാർലിങ്, തെങ്കാശിപ്പട്ടണം, സഹയാത്രികയ്ക്ക് സ്‌നേഹപൂർവ്വം, രാക്ഷസരാജാവ്, ദോസ്ത്, ഒന്നാമൻ, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, മീശമാധവൻ, തിളക്കം, സദാനന്ദന്റെ സമയം, മിഴിരണ്ടിലും, പുലിവാൽകല്ല്യാണം, പെരുമഴക്കാലം തുടങ്ങി ഏറ്റവും ഒടുവിൽ പിന്നെയും എന്ന ചിത്രം വരെ കാവ്യ അഭിനയിച്ചു. പെരുമഴക്കാലം, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സംസ്ഥാന അവാർഡ് കാവ്യയയെ തേടിയെത്തി.

2009ൽ നിശാൽ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. ഈ ബന്ധം 2011ൽ അവസാനിച്ചു. 2016ൽ ദിലീപിനെ വിവാഹം ചെയ്തു. ദിലീപും നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനവും പിന്നീട് കാവ്യയുമായുള്ള വിവാഹവുമൊക്കെ വലിയ വാർത്തയായിരുന്നു. ഇവർക്ക് ഒരു മകളുമുണ്ട്. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. 2018 ഒക്ടോബർ 19നായിരുന്നു മകൾ ജനിച്ചത്. ശേഷമുള്ള കാവ്യയുടെ മൂന്നാമത് പിറന്നാൾ ദിനമാണിന്ന്. ദിലീപ്-മഞ്ജു ബന്ധത്തിലെ മകളായ മീനാക്ഷിയും ഇവരോടൊപ്പമാണ്.

Karma News Network

Recent Posts

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

13 mins ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

1 hour ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

3 hours ago