topnews

ആൻസി കബീറിന്റെയും അഞ്ജന ഷാജന്റെയും മരണം കൊലപാതകോ? CCTV ദൃശ്യം നശിപ്പിച്ചു

കേരള പിറവി ദിനത്തിൽ മുൻ മിസ് കേരളാ ജേതാക്കളുടെ ദുരൂഹ മരണത്തിൽ വൻ വഴി തിരിവ്. ആൻസി കബീറും, അഞ്ജന ഷാജനെയും മനപൂർവ്വം കൊ ലപ്പെടുത്തുകയായിരുന്നോ എന്ന സംശയം ബലപ്പെടുന്നു. മരണത്തിൽ ദുരൂഹത കണ്ടെത്തിയിരിക്കുകയാണ്‌. പുലർച്ചെ ഒരു മണിവരെ ഇവർ പങ്കെടുത്ത ഡി ജെ പാർട്ടിയിൽ മയക്ക് മരുന്നു ഉപയോഗം നടന്നിരുന്നു. അപകടം നടന്നപ്പോൾ ഇവരെ ഒരു ഓഡി കാർ പിന്തുടർന്നതും സംശയത്തിന് ആക്കം കൂട്ടുന്നു. ഇവരുടെ ഡിജെ പാർട്ടിയുടെ സി സി ടി വി ദൃശ്യങ്ങൾ ഹോട്ടലിൽ നിന്നും നശിപ്പിക്കുകയും ചെയ്തു. സി സി ടി വിയുടെ ഹാർഡ് ഡിസ്ക് മാറ്റിയിരിക്കുന്നു. അതീവ ദുരൂഹതയാണ്‌ അടി മുടി നിലനില്ക്കുന്നത്

ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഹാളിൽ നടന്ന ഡി.ജെ പാർട്ടിയുടെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ ഒളിപ്പിച്ചത് ഹോട്ടലുടമയെന്ന വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത് സംബന്ധിച്ച് ഹോട്ടലിലെ ജീവനക്കാരനാണ് പോലീസിന് മൊഴി നൽകിയത്.
നവംബർ ഒന്നാം തീയതി ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡി.ജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുൻ മിസ് കേരള അൻസി കബീറും ,അഞ്ജന ഷാജനും ,സുഹൃത്ത്‌ മുഹമ്മദ് ആഷിഖും വാഹനാപകടത്തിൽ മരിച്ചത്. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിലെ ഡി.ജെ പാർട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ മാറ്റുക ആയിരുന്നു . ഹോട്ടലുടമ റോയിയുടെ നിർദേശ പ്രകാരം ഡ്രൈവർ ഡി.വി.ആർ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരൻ മൊഴി നൽകിയിരിക്കുന്നത്.

അപകടം നടന്ന സ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന് പിന്നാലെ മറ്റൊരു കാർ ഇവരെ പിന്തുടർന്നു. ഈ കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോൾ അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും അവർക്ക് മുന്നറിയിപ്പ് നൽകുന്നതിനാണ് പിന്തുടർന്നതെന്നുമാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. അതേസമയം അൻസി കബീറും സുഹൃത്തുക്കളും പങ്കെടുത്ത നമ്പർ 18 ഹോട്ടലിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുത്തവർ തന്നെയാണോ ഇവരെ പിന്തുടർന്നതെന്നും ഡി.ജെ പാർട്ടിക്കിടെ ഏതെങ്കിലും തരത്തിലുള്ള വാക്ക് തർക്കങ്ങളോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കാനാണ് പോലീസിന്റെ ശ്രമം.

എന്നാൽ ഡി.ജെ പാർട്ടി നടന്ന ഹാളിലേയും പുറത്തെ പാർക്കിങ് സ്ഥലത്തേയും ദൃശ്യങ്ങളടങ്ങിയ ഡി.വി.ആറാണ് ഹോട്ടലുടമ ഇടപെട്ട് മാറ്റിയത്. അതേ സമയം ഹോട്ടലിന്റെ ബാറിന്റേയും മറ്റ് സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമാണ്. ഇതാണ് കൂടുതൽ സംശയങ്ങളിലേക്ക് വഴി വെക്കുന്നത്. ഡി.ജെ പാർട്ടിക്ക് ശേഷം ഹോട്ടൽ വിട്ട ഇവരെ ആരെങ്കിലും ഏതെങ്കിലും തരത്തിൽ ആക്രമിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധന.

രണ്ട് തവണ നമ്പർ 18 ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഡി.ജെ പാർട്ടി നടന്ന ഹാളിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ദൃശ്യങ്ങൾ ഹോട്ടൽ ഉടമ ഇടപെട്ട് മാറ്റിയതാണെന്ന നിർണായക വിവരം ലഭ്യമായത്. ഹോട്ടലുടമ റോയിയെ പോലീസ് ചോദ്യം ചെയ്യും.

ഇസ്‌ളാം മത ആചാരങ്ങൾക്ക് എതിരായ രീതിയിൽ പ്രവർത്തിച്ച അൻസി കബീറിനു ഉണ്ടായ വെല്ലുവിളികൾ എവിടെ നിന്നെല്ലാം. ആരായിരുന്നു പിന്നിൽ. മുസ്‌ളീം യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചു. മോഡലിങ്ങും അഭിനയവും ബന്ധുക്കൾ എതിർത്തു. എന്നാലും അൻസി കബീറിന്റെ ഉമ്മ മകൾക്ക് ഒപ്പം നിന്നു. മതത്തിന്റെ യാഥാസ്ഥിതിക എതിർപ്പുകളേ അവഗണിച്ച് മകൾക്ക് ഒപ്പം നിന്നതിന്റെ വൈരാഗ്യമോ പ്രതികാരമോ ഈ ദുരന്തം. യാഥാസ്ഥിതിക കുടുംബത്തിൽനിന്നു ഫാഷൻ ലോകത്തേയ്ക്ക് എത്തിയ അൻസി കബീറിന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ ഉമ്മ റസീന ബീവിയായിരുന്നു. 2019ൽ റാംപിൽ നേടിയ സുന്ദരിപ്പട്ടം അൻസി അന്നു സമർപ്പിച്ചത് പ്രിയപ്പെട്ട ഉമ്മയ്ക്കാണ്. വീട്ടിലെ ഏക മകൾ.

സ്വപ്നം കണ്ട വിജയങ്ങളെല്ലാം കൈപ്പിടിയിലൊതുക്കാൻ മകളെ പ്രാപ്തയാക്കുകയായിരുന്നു ആ ഉമ്മ. പുലർച്ചെ ഒരു മണിക്ക് അൻസിയും സംഘവും എവിടെ പോയി മടങ്ങുകയായിരുന്നു. നിശാ പാർട്ടിയിൽ മദ്യവും മയക്ക് മരുന്നും ഉണ്ടായിരുന്നു.രണ്ട് ആൺ സുഹൃത്തുക്കളാണ് അപകട സമയത്ത് ഇവർക്കൊപ്പം കാറിലുണ്ടായിരുന്നത്.ഒരു മുസ്‌ളീം യാഥസ്ഥിതിക കുടുംബത്തിൽ നിന്നും മത പരമായ എതിർപ്പുകൾ വകഞ്ഞ് മാറ്റി അനിസ്‌ളാമികമായ ശരീര സൗന്ദര്യ മൽസരത്തിൽ പങ്കെടുക്കുമ്പോൾ അൻസി കബീറിനു വന്ന എതിർപ്പുകളും ഇനി അന്വേഷിക്കേണ്ടതുണ്ട്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

7 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

7 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

8 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

8 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

9 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

9 hours ago