topnews

മുല്ലപ്പെരിയാറിൽ കള്ളത്തരത്തിന്റെ അണക്കെട്ട്‌ പൊട്ടി; മരംമുറിക്കാന്‍ അനുമതി നല്‍കിയ തീരുമാനം സുപ്രീംകോടതിയിലുമറിയിച്ച് കേരളം

മുല്ലപ്പെരിയാറിൽ മരംമുറിക്കൽ വിവാദത്തിൽ സർക്കാരിനെ കൂടുതൽ കുരുക്കിലാക്കിക്കൊണ്ട് മരം മുറിക്കുന്നതിനുള്ള അനുമതി നൽകാൻ സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറി തല യോഗത്തിൽ തീരുമാനമായിരുന്നതായി കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്ന രേഖ പുറത്തായി. ഒക്ടോബർ 27 ന് സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് കോടതിക്ക് കൈമാറിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മരം മുറിയുമായി ബന്ധപ്പെട്ട് അനുമതി നൽകിയിട്ടില്ലെന്ന വാദത്തിൽ സംസ്ഥാന സർക്കാരും മന്ത്രിമാരും ഉറച്ചു നിൽക്കുമ്പോഴാണ് ഇപ്പോൾ സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് സുപ്രീം കോടതിയിൽ സമർപ്പിച്ചതിന്റെ രേഖകൾ പുറത്തു വന്നിരിക്കുന്നത്. ഇതോടൊപ്പം അനുമതി വ്യക്തമാക്കുന്ന ഇ ഫയലുകളും പുറത്തു വന്നിട്ടുണ്ട്.

ബേബി ഡാം ശക്തമാക്കുന്നതിന് ചില മരങ്ങൾ മുറിക്കാനും നിർമ്മാണ സാധനങ്ങൾ കൊണ്ടു പോകുന്നതിനുമുള്ള അനുമതി നൽകാനും സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ തീരുമാനം ആയിരുന്നതായാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. മരം മുറിക്കുന്നതിന് അനുമതി നൽകാൻ കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകാൻ തമിഴ്നാടിനോട് നിർദേശിച്ചിരുന്നു. എന്നാൽ തമിഴ്നാട് ഇതുവരെയും കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകിയിട്ടില്ല എന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

മരം മുറിക്കാൻ ഒരു യോഗത്തിലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. സെപ്റ്റംബർ 17ന് കേരളവും തമിഴ്നാടും തമ്മിൽ ചേർന്ന യോഗത്തിൽ മരം മുറിക്കാൻ തീരുമാനിച്ചിട്ടില്ല. വിഷയം പരിഗണനയിലാണെന്നാണ് പറഞ്ഞത്. നവംബർ ഒന്നിന് യോഗം ചേർന്നിട്ടില്ലെന്നും മന്ത്രി ആവർത്തിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്ന രേഖകളിൽ സെപ്റ്റംബർ 17ന് ചേർന്ന യോഗത്തിൽ തന്നെ തമിഴ്നാടിന് മരം മുറിക്കാനുള്ള അനുമതി നൽകിയിരുന്നു എന്നാണ് വ്യക്തമാക്കുന്നത്.

മുല്ലപ്പെരിയാറിൽ മരംമുറിയിൽ ഫയൽ നീക്കം അഞ്ച് മാസം മുൻപേ തുടങ്ങി എന്നാണ് ഇ-ഫയൽ രേഖകൾ വ്യക്തമാക്കുന്നത്. മെയ് 23നാണ് ഫയൽ നീക്കം ആരംഭിച്ചത്. തമിഴ് നാടിന്റെ മരം മുറിക്കാനുള്ള ആവശ്യത്തിൽ തീരുമാനമെടുക്കാൻ മെയ് മാസത്തിലാണ് വനം വകുപ്പിൽ നിന്ന് ഫയൽ ജലവകുപ്പിൽ എത്തുന്നത്.

Karma News Editorial

Recent Posts

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യ-വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ…

26 mins ago

കൊറിയര്‍ വഴി മയക്കുമരുന്ന് കടത്ത്, പ്രതിക്ക് 21 വര്‍ഷം കഠിന തടവും 210000 രൂപ പിഴയും

മലപ്പുറം: ഗോവയില്‍ നിന്നും കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 210000 രൂപ…

42 mins ago

സിനിമാ സ്റ്റൈലിൽ ഹോട്ടൽ അടിച്ചു തകർത്ത കേസ്; പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു

ആലപ്പുഴ: സിനിമാ സ്റ്റൈലിൽ ഹോട്ടൽ അടിച്ചു തകർത്ത കേസിൽ പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ…

53 mins ago

നടത്തിയത് 103 കോടിയുടെ ക്രമക്കേട്; CMRLന് എതിരെ R0C റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

ന്യൂഡൽഹി: CMRL നടത്തിയത് 103 കോടി രൂപയുടെ ക്രമക്കേടെന്ന് ചൂണ്ടിക്കാട്ടി R0Cയുടെ അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചു.…

53 mins ago

കേദാര്‍നാഥിലും ബദരിനാഥിലും ദര്‍ശനം നടത്തി രജനീകാന്ത്

കേദാര്‍നാഥിലും ബദരിനാഥിലും ക്ഷേത്രദര്‍ശനം നടത്തി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ആത്മീയ യാത്രയിലുടെ നവ്യാനുഭവങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം യാത്രകള്‍ തുടരാന്‍…

1 hour ago

മിന്നലേറ്റ് തൃശ്ശൂരില്‍ രണ്ട് മരണം

വടക്കാഞ്ചേരി: മിന്നലേറ്റ് തൃശ്ശൂരില്‍ രണ്ട് മരണം. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50), വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്റെ…

1 hour ago